»   » മഹേഷിന്റെ പ്രതികാരം തമിഴില്‍ നിമിര്‍ ആയത് ഒരാളുടെ സംഭാവനയാണ്, തുറന്ന് പറച്ചിലുമായി പ്രിയദര്‍ശന്‍!!

മഹേഷിന്റെ പ്രതികാരം തമിഴില്‍ നിമിര്‍ ആയത് ഒരാളുടെ സംഭാവനയാണ്, തുറന്ന് പറച്ചിലുമായി പ്രിയദര്‍ശന്‍!!

Posted By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കന്നി ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി സിനിമയ്ക്ക് ദേശീയ പുരസ്‌കാരം വരെ കിട്ടിയിരുന്നു. ശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇടുക്കി എന്ന സ്ഥലത്തെ ആസ്പദമാക്കിയാണ് മഹേഷിന്റെ പ്രതികാരം വന്നതെങ്കിലും തമിഴ്‌നാട്ടിലെ പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചായിരുന്നു പ്രിയദര്‍ശന്റെ സിനിമ വരുന്നത്.

ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ഐശ്വര്യ റായി, നക്ഷത്ര കണ്ണുള്ള സുന്ദരിയുടെ പുതിയ സിനിമ ഇതാ

ഉദയനിധി സ്റ്റാലിന്‍ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് നിമിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമ ജനുവരിയിലാണ് തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുക. അതിനിടെ തന്റെ സിനിമയ്ക്ക് നിമിര്‍ എന്ന പേരിട്ടത് ആരാണെന്നുള്ള കാര്യം പ്രിയദര്‍ശന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രിയദര്‍ശന്റെ സിനിമ

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് നിമിര്‍. സിനിമയുടെ റിലീസ് എന്നാണെന്നുള്ള കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ സിനിമയ്ക്ക് പേരിട്ടത് ആരാണെന്നുള്ള കാര്യം പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സിനിമയ്ക്ക് പേരിട്ടത്

തന്റെ തുടക്കകാലത്ത് സംവിധായകന്‍ മഹേന്ദ്രന്‍ സാറിന്റെ സഹപ്രവര്‍ത്തകനായി വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അതിന് അവസരം കിട്ടിയിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹമാണ് തന്റെ പുതിയ സിനിമയ്ക്ക് നിമിര്‍ എന്ന് പേര് നല്‍കിയത്.

നായകന്റെ അച്ഛനാവുന്നു


ചിത്രത്തില്‍ നായകന്റെ അച്ഛന്‍ വേഷത്തില്‍ മഹേന്ദ്രനും അഭിനയിക്കുന്നുണ്ട്. ഉദയനിധി അവതരിപ്പിക്കുന്ന ശെല്‍വം എന്ന കഥാപാത്രമാണ് നായകന്‍. അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ട് തങ്ങളും സന്തോഷത്തിലാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

റീമേക്ക് സിനിമ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതാണ് നിമിര്‍. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന സിനിമയുടെ തമിഴ് റീമേക്ക് ആ നിലവാരം പുലര്‍ത്തുമോ എന്ന് കാത്തിരുന്ന് കാണം.

തമിഴ് സിനിമ തന്നെയാണ്


ഇടുക്കിയെ പശ്ചാതലമാക്കിയാണ് മഹേഷിന്റെ പ്രതികാരം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ തമിഴിലെത്തുമ്പോള്‍ അവരുടെ അഭിരുചിക്കനുസരിച്ച് കഥ മാറുകയാണ്. തമിഴ്‌നാട്ടിലെ തേനി, തെങ്കാശി എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

നിര്‍മാണം


മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളുടെ കഥയാണ് പറഞ്ഞതെങ്കില്‍ തമിഴില്‍ ഹിന്ദു കുടുംബത്തെയാണ് കാണിക്കുന്നത്.

English summary
Who suggested 'Nimir' title to Priyadarshan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X