»   » കമല്‍ഹസന്‍ കൈയ്യൊഴിഞ്ഞു.. നാണക്കാരനായ വിജയ് യെക്കൊണ്ട് പറ്റില്ല.. സൂര്യ ആ ഡ്യൂട്ടി ഏറ്റെടുക്കുമോ?

കമല്‍ഹസന്‍ കൈയ്യൊഴിഞ്ഞു.. നാണക്കാരനായ വിജയ് യെക്കൊണ്ട് പറ്റില്ല.. സൂര്യ ആ ഡ്യൂട്ടി ഏറ്റെടുക്കുമോ?

Posted By: Nihara
Subscribe to Filmibeat Malayalam

ബിഗ് ബോസ്സ് റിയാലിറ്റി ഷോയുടെ ആദ്യ പതിപ്പ് ഗംഭീരമായി അവസാനിച്ചതിന് ശേഷം രണ്ടാം പതിപ്പില്‍ അവതാരകനായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുകയാണ്. കമല്‍ഹസന്റെ അവതരണശൈലിയെക്കുറിച്ച് രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാവാനുള്ള തീരുമാനത്തിലാണ് കമല്‍ഹസന്‍. രണ്ടാം ഭഗത്തില്‍ അവതാരകനായി താരം എത്തില്ലെന്ന കാര്യം ഇതിനോടകം തന്നെ ഉറപ്പായതാണ്. അടുത്ത ഭാഗത്തില്‍ അവതാരകരായി ആരെത്തുമെന്നുള്ള ചര്‍ച്ച തമിഴകത്ത് അരങ്ങുതകര്‍ക്കുകയാണ്.

മോഹന്‍ലാലിനെ വെട്ടിച്ച് തുടങ്ങി.. അടുത്ത ലക്ഷ്യം വാപ്പച്ചി.. റെക്കോര്‍ഡ് ലക്ഷ്യമാക്കി ദുല്‍ഖര്‍!

തുടക്കത്തില്‍ പരിപാടിക്ക് നേരെ മുഖം തിരിച്ച് നിന്നവര്‍ പോലും പിന്നീട് പരിപാടിയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിവാദങ്ങള്‍ക്കൊടുവില്‍ ആരവാണ് പരിപാടിയുടെ വിജയിയായത്. രണ്ടാ ംഭത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 50 സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ പ്രശസ്തി ഈ പരിപാടിയില്‍ നിന്നും ലഭിച്ചുവെന്ന് ആരവ് വ്യക്തമാക്കിയിരുന്നു. കമല്‍ഹസന് ഉപേക്ഷിച്ചതിന് പിന്നാലെ അടുത്ത സീസണിലെ അവതാരക വേഷത്തില്‍ ആരെത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Surya, Vijay, Kamalhassan

സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൂടാതെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് കമല്‍ഹസന്‍. താരത്തിന് പിന്നാലെ സൂര്യയുടെയും വിജയ് യുടെയും പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഇവരില്‍ ആരാവും അടുത്ത അവതാരകനെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സൂര്യയായിരിക്കും അവതാരകനായി എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കോന്‍ ബനേഗ കോര്‍പതിയുടെ തമിഴ് പതിപ്പ് നീങ്കളും വെല്ലും ഒരു കോടി പരിപാടി അവതരിപ്പിച്ച അനുഭവവുമായാണ് താരത്തിനെ പരിഗണിക്കുന്നത്.

Vijay, Surya

സിനിമകളുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ സൂര്യ അവതാരക വേഷം സ്വീകരിക്കുമോയെന്നുള്ള കാര്യത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. സൂര്യയ്ക്ക് പുറമെ വിജയ് യെയാണ് അവതാരകനായി പരിഗണിക്കുന്നത്. പൊതുവെ നാണക്കാരനായ വിജയ് അവതാരക വേഷം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമാണ്.

English summary
Kamal Haasan is a busy man in politics too, as rumours are ripe that the actor is all set to float his political outfit. With so many developments, Kamal Haasan is less likely to host the next season as he seems to be pre-occupied with loads of commitments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam