»   » മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, നായകന്റെ അല്ല ഹാസ്യതാരത്തിന്റെ മകന്‍!!

മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, നായകന്റെ അല്ല ഹാസ്യതാരത്തിന്റെ മകന്‍!!

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയുടെ പല മേഖലകളിലും എത്തിക്കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും മക്കള്‍ യുഗം ആരംഭിച്ചിട്ട് കുറേയായി. സമീപകാലത്ത് ചിയാന്‍ വിക്രം, ജയം രവി, വിജയ്, മീന തുടങ്ങിയവരുടെയൊക്കെ മക്കള്‍ വന്നു.

ഈ നിരയിലേക്കിതാ മറ്റൊരു താരപുത്രന്‍ കൂടെ. ഈ പറഞ്ഞ വലിയ വലിയ സ്റ്റാറൊന്നുമല്ല, എന്നാല്‍ തമിഴകത്ത് ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യതാരത്തിന്റെ മകനാണ്. അതെ, നടന്‍ സൂരിയുടെ മകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

ഓഡിയന്‍സ് റിവ്യു; സഖാവിന്റെ പ്രിയസഖിയ്‌ക്കൊരു ലാല്‍സലാം!!

മകന്‍ വരുന്നു

സൂരിയുടെ മകന്‍ ശരവണ്‍ ആണ് അച്ഛനൊപ്പം അഭിനയ രംഗത്ത് എത്തുന്നത്. അഞ്ചലീന എന്ന ചിത്രത്തില്‍ സൂരിക്കൊപ്പമാണ് ശരവണ്‍ അഭിനയിക്കുന്നത്.

അച്ഛന് ബ്രേക്ക് കൊടുത്ത സംവിധായകന്‍

സുശീതിരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചലീന. വെണ്ണില കബടിക്കുഴ എന്ന ചിത്രത്തിലൂടെ സൂരിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ സംവിധായകനാണ് നടന്റെ മകനെയും അഭിനയ രംഗത്തേക്ക് കൊണ്ടു വരുന്നത്.

മികച്ച നടന്‍

ശരവണിനെ പരിചയപ്പെടുത്തുന്നതിലെ സന്തോഷം സംവിധായകന്‍ പ്രകടിപ്പിച്ചു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശരവണ്‍ തന്നെ വളരെ അധികം സന്തോഷിപ്പിച്ചു എന്നും സുശീതിരന്‍ പറയുന്നു.

ജയം രവിയുടെ മകനും

ജയം രവിയുടെ മകന്‍ ആരവും സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന ടിക് ടിക് ടിക് എന്ന ചിത്രത്തില്‍ അച്ഛനൊപ്പമാണ് ആരവിന്റെയും അരങ്ങേറ്റം.

English summary
Whoa ! Soori's son makes his acting debut
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam