»   » സൗന്ദര്യ രജനികാന്ത് ചിത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ വിളിച്ചു, വരില്ല എന്ന് താരപുത്രന്‍; കാരണം?

സൗന്ദര്യ രജനികാന്ത് ചിത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ വിളിച്ചു, വരില്ല എന്ന് താരപുത്രന്‍; കാരണം?

By: Rohini
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. രജനികാന്തിനെയും ദീപിക പദുക്കോണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ത്രി ഡി ചിത്രമായ കൊച്ചടയാനാണ് സൗന്ദര്യയുടെ ആദ്യ ചിത്രം.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന് വേണ്ടി ധനുഷ് എഴുതും, സൗന്ദര്യ സംവിധാനം ചെയ്യും;ആ താരപുത്രനാര്?

സൗന്ദര്യയുടെ പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ധനുഷാണ്. ചിത്രത്തിലേക്ക് നായകനായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവിനെ വിളിച്ചിരുന്നു. പക്ഷെ പ്രണവ് ആ ഓഫര്‍ നിരസ്സിച്ചു!!

എന്ത് കൊണ്ട് നിരസ്സിച്ചു

സൗന്ദര്യയുടെ ഓഫര്‍ പ്രണവ് സ്‌നേഹത്തോടെ നിരസ്സിക്കുകയായിരുന്നുവത്രെ. തനിക്ക് സംവിധാനത്തിലാണ് താത്പര്യം എന്ന് പ്രണവ് ആദ്യം പറഞ്ഞു. അഭിനയിക്കാന്‍ തുടങ്ങിയാല്‍ ആദ്യ ചിത്രം മലയാളത്തില്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ടെന്നും പ്രണവ് താരപുത്രിയോട് വ്യക്തമാക്കി

പകരം ആര് നായകന്‍

പ്രണവ് പിന്മാറിയ കാര്യം സൗന്ദര്യ രജനികാന്തിനോട് പറഞ്ഞുവത്രെ. കഥ കേട്ട രജനികാന്ത്, നായക കഥാപാത്രത്തിന് ഏറെ അഭിനയ സാധ്യതകളുണ്ടെന്നും ധനുഷ് തന്നെ നായകനായി അഭിനയിക്കുന്നതാവും നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതോടെ ധനുഷ് തന്നെ ചിത്രത്തില്‍ നായകനായി എത്തിയത്രെ.

ആരാണ് നായിക

ചിത്രത്തില്‍ സോനം കപൂര്‍ നായികയായി എത്തും എന്നാണ് പുതിയ വിവരം. നടിയുമായി സംസാരിക്കാന്‍ കഴിഞ്ഞ ദിവസം സൗന്ദര്യയും ധനുഷും മുംബൈയില്‍ പോയിരുന്നു. നേരത്തെ രാഞ്ജന എന്ന ഹിന്ദി ചിത്രത്തില്‍ ധനുഷും സോനം കപൂരും താരജോഡികളായി അഭിനയിച്ചിട്ടുണ്ട്.

സിനിമയെ കുറിച്ച്

നലവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നാണ് സിനിമയുടെ പേര്. കലൈ പുലി എസ് താണുവാണ് സിനിമ നിര്‍മിയ്ക്കുന്നത്. സിനിമയിലൂടെ ഏതെങ്കിലും പുതിയ നടനെ പരിചയപ്പെടുത്തണം എന്നായിരുന്നു സൗന്ദര്യയുടെ കണക്കുകൂട്ടല്‍. അങ്ങനെയായിരുന്നു പ്രണവിനെ സമീപിച്ചത്.

പ്രണവിന്റെ ആദ്യ ചിത്രം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് നായകനായി അഭിനയാരങ്ങേറ്റം കുറിയ്ക്കുകയാണ്. ജീത്തു ജോസഫ് ചിത്രത്തില്‍ കരാറൊപ്പിടുന്നതിന് മുമ്പായിരുന്നു സൗന്ദര്യ പ്രണവിനെ സമീപിച്ചതത്രെ.

പ്രണവ് മോഹന്‍ലാലിന്റെ ഫോട്ടോസിനായി

English summary
Why did Pranav Mohanlal walk out from Soundarya Rajinikanth film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam