»   » വിക്രമും ശെല്‍വരാഘവനും പിരിഞ്ഞതിന് പിന്നില്‍

വിക്രമും ശെല്‍വരാഘവനും പിരിഞ്ഞതിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam
Vikram,
ആയിരത്തില്‍ ഒരുവന് ശേഷം സംവിധായകന്‍ ശെല്‍വരാഘവന്‍ വിക്രമിനെ നായകനാക്കിക്കൊണ്ട് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. 'സിന്ധുബന്ദ്' എന്ന് പേരിട്ട ചിത്രത്തിന് വേണ്ടി നായികയായ സ്വാതിയും വിക്രമും ഉള്‍പ്പെടുന്ന ഒരു ഗാനരംഗം ലഡാക്കില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ വിക്രമും ശെല്‍വരാഘവനും പിരിഞ്ഞതിന് പിന്നിലെ കാരണം മാത്രം വ്യക്തമായിരുന്നില്ല.  വിക്രമും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം നടക്കാത്തതിന്റെ പേരില്‍
വിക്രം ഏറെ പഴി കേള്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതല്ല യഥാര്‍ഥ കാരണമെന്നാണ് ഇപ്പോള്‍ സിനിമാലോകം പറയുന്നത്.

എന്നാല്‍ നിര്‍മ്മാതാവിന്റെ പിടിവാശി മൂലമാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് പുതിയ വാര്‍ത്ത. ഒരു തട്ടിക്കൂട്ട് മസാല സിനിമ ഉണ്ടാക്കണമെന്നായിരുന്നത്രേ നിര്‍മ്മാതാവിന്റെ നിര്‍ദേശം. എന്നാല്‍ ഇതിന് ശെല്‍വരാഘവന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിക്രം ചിത്രം ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാവ് തന്നെ പ്രഖ്യാപിക്കുകയായിരുന്നുവത്രേ. ഇതിനിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയ ശെല്‍വരാഘവന്‍ അതിന്റെ ബാനറില്‍ യുവാന്‍ എന്ന ചിത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

English summary
Selvaraghavan and Vikram had planned to make a film together but the film was shelved eventually, despite the pre-production work was on in full swing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam