»   » ധനുഷിന്റെ നായികയായി അഭിനയിക്കാത്തതിന്റെ കാരണം, ശ്യാമിലി പറയുന്നു

ധനുഷിന്റെ നായികയായി അഭിനയിക്കാത്തതിന്റെ കാരണം, ശ്യാമിലി പറയുന്നു

Written By:
Subscribe to Filmibeat Malayalam

ധുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി ശ്യാമിലി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീടറിഞ്ഞു ചിത്രത്തില്‍ നിന്നും ശ്യാമിലി പിന്മാറിയെന്ന്. അതിന് പല കിവംദന്തികളും മെനഞ്ഞു. ധനുഷ് ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള വ്യക്തമായ കാരണം എന്താണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്യാമിലി.

കൊടിയില്‍ ധനുഷിനൊപ്പം അഭിനയിക്കാന്‍ കാള്‍ഷീറ്റ് നല്‍കിയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ഷൂട്ടിങ് വൈകിയതിനാലും കാള്‍ഷീറ്റില്‍ നല്‍കിയ ഡേറ്റ് ഉപയോഗിക്കാത്തതിനാലും ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നുവത്രെ. ധനുഷിന്റെ നായികയാകാന്‍ വയ്യാത്തത് കൊണ്ടല്ല എന്നും വാങ്ങിയ തുക തിരികെ നല്‍കി എന്നും ശ്യാമിലി വ്യക്തമാക്കി.

shamili

മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്. ഹരികൃഷ്ണന്‍സിന് ശേഷം ശ്യാമലി നായികയായി മലയാളത്തിലേക്ക്, കുഞ്ചാക്കോ ബോബനൊപ്പം തിരിച്ചുവരുന്നു എന്നത് പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

തമിഴില്‍ വീര്‍ശിവാജി എന്ന ചിത്രമാണ് ശ്യാമിലിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. വിക്രം പ്രഭു നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗണേഷ് വിനായകനാണ്. നായകന്മാരെ നോക്കിയല്ല താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നും ശ്യാമിലി പറയുന്നു. എന്റെ ചിത്രത്തില്‍ നായകന്മാരെ നിശ്ചയിക്കുന്നത് സംവിധായകരാണെന്നും താനതില്‍ തലയിടാറില്ലെന്നും ശ്യാമിലി പറഞ്ഞു.

English summary
Why did Shamili Out from Dhanush Kodi?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam