»   » ഇല്യാനയുടെ നാഭിയ്ക്ക് നേരെ സംവിധായകന്‍ എറിഞ്ഞത് കല്ല്! എന്തിനെന്നോ???

ഇല്യാനയുടെ നാഭിയ്ക്ക് നേരെ സംവിധായകന്‍ എറിഞ്ഞത് കല്ല്! എന്തിനെന്നോ???

Posted By: Karthi
Subscribe to Filmibeat Malayalam

കേരളം വിട്ട് പുറത്തേക്ക് ഇറങ്ങിയാല്‍ എല്ലാ ഭാഷകളിലും നായികമാരുടെ വയറിനോട് ഒരു പ്രത്യേക താല്പര്യം ഉള്ളതായി കാണാം. നായകമാരുടെ നാഭി പ്രദര്‍ശിപ്പിക്കുന്ന തരിത്തിലുള്ള വസ്ത്രങ്ങളായിരിക്കും കഥാപാത്രങ്ങള്‍ക്ക് നല്‍കുക. ഗാനരംഗങ്ങളില്‍ നാഭിപ്രേമം കൂടുതലായിരിക്കും. അത്തരത്തില്‍ നാഭി പ്രേമം മൂത്ത സംവിധായകന്‍ രാഘവേന്ദ്ര റാവുവിനെ തെലുങ്ക് സിനിമ ലോകം വിളിക്കുന്നത് തന്നെ നാഭീ വിദഗ്ദന്‍ എന്നാണ്. 

ദിലീപ് ജയിലിലായപ്പോള്‍ ശുക്രനുദിച്ചത് ആസിഫിന്... ബോക്‌സ് ഓഫീസില്‍ ആസിഫ് അലി തരംഗം?

സാമന്തയുടെ സാരിക്ക് മാത്രമല്ല പ്രിയമണിയുടെ ഗൗണിനും പറയാനുണ്ട് ഒരു പ്രണയ കഥ... അതിങ്ങനെ...

മറ്റൊരു തെലുങ്ക് സംവിധായകന്റെ നാഭി പ്രേമത്തേക്കുറിച്ച് വെളിപ്പെടുത്തുകയാണ് തെന്നിന്ത്യയിലും ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന ഇല്യാന ഡിക്രൂസ്.

ഇല്യാനയുടെ ആദ്യ ചിത്രം

ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇല്യാന സിനിമയിലേക്ക് എത്തിയത്. തെലുങ്കില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം സംവിധാനം ചെയ്തത് നിര്‍മാതാവുകൂടെയായ വൈവിഎസ് ചൗധരിയായിരുന്നു. ചിത്രത്തില്‍ തനിക്ക് നേരിട്ട അനുഭവത്തേക്കുറിച്ചാണ് ഇല്യാന പറയുന്നത്.

എന്തിനായിരുന്നു അത്

ചിത്രത്തില്‍ ഇല്യാനയുടെ വയറിന് നേരെ കല്ല് എറിയുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. എന്തിനാണ് ഇത്തരത്തിലൊരു രംഗമെന്ന് തനിക്ക് മനസിലായില്ല. താന്‍ ഇക്കാര്യം സംവിധായകനോട് ചോദിക്കുകയും ചെയ്തതെന്ന് ഇല്യാന പറഞ്ഞു.

മനോഹരമാണെന്ന് സംവിധായകന്‍

വയറിന് നേരെ കല്ലെറിയുന്നത് മനോഹരമാണെന്നായിരുന്നു സംവിധായകന്റെ മറുപടി. അതുപോലെ നാഭിക്കു ചുറ്റും പൂക്കള്‍ വച്ചുള്ള രംഗവും ചിത്രീകരിച്ചു, ഇതിനേക്കുറിച്ച് ചോദിച്ചപ്പോഴും മനോഹരമാണെന്നായിരുന്നു മറുപടിയെന്ന് താരം പറയുന്നു.

തേങ്ങ എറിയുന്നതും മനോഹരം

തെന്നിന്ത്യന്‍ താരം തപ്‌സി പന്നുവിന്റെ ആദ്യ ചിത്രത്തില്‍ സംവിധായകന്‍ രാഘവേന്ദ്ര റാവു താരത്തിന്റെ നാഭിക്ക് നേരെ തേങ്ങ എറിഞ്ഞിരുന്നു. ഇതിനേക്കുറിച്ച് അടുത്തിടെ തപ്‌സി തുറന്ന് പറഞ്ഞിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഇതിന് സമാനമായി അനുഭവമാണ് ഇല്യാനയും പങ്കുവച്ചിരിക്കുന്നത്.

തെന്നിന്ത്യയില്‍ മാത്രമല്ല

സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല. ബോളിവുഡ് അടക്കമുള്ള എല്ലാ സിനിമകളിലും അങ്ങനെയാണെന്ന് ഇല്യാന വ്യക്തമാക്കുന്നു. തെലുങ്കിന് പുറമെ ബോളിവുഡിലും തിരക്കുള്ള താരമാണ് ഇല്യാന.

ഗ്ലാമര്‍ വേഷത്തിന് എതിരല്ല

എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് താന്‍ എതിരല്ലെന്ന് ഇല്യാന പറയുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. അത്തരം വേഷങ്ങളില്‍ അഭിനയിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. പക്ഷെ ഇത്തരം രംഗങ്ങള്‍ വേണോ എന്ന് ചിന്തിക്കണം.

നഗ്നയായി ഇല്യാന

അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹഷ്മി എ ന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബാദുഷാഹോ എന്ന ചിത്രത്തില്‍ ഇല്യാന നഗ്നയായി പ്രത്യക്ഷപ്പെടുന്നു. അജയ് ദേവ്ഗണിനൊപ്പമുള്ള ഒരു ഗാനരംഗത്തിലാണ് താരം നഗ്നയായി പ്രത്യക്ഷപ്പെടുന്നത്.

English summary
Actress says she has been parts of films in South where she didn't expect scenes to be shot in a certain way.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam