Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
യുവന് ശങ്കര്‍ രാജയുടെ മൂന്നാം കെട്ടിന് എന്തുകൊണ്ട് ഇളയരാജ വന്നില്ല?
കഴിഞ്ഞ ദിവസം സംഗീത സംവിധായകനും ഗായകനുമായ യുവന് ശങ്കര്‍ രാജയുടെ മൂന്നാം വിവാഹം നടന്നു. സഹോദരി ഭാവതരണി അല്ലാതെ പിതാവ് ഇളയരാജ ഉള്പ്പാടെ യുവന്റെ ബന്ധുക്കളാരും തന്നെ വിവാഹത്തില്‍ പങ്കെടുത്തില്ല. സിനിമാ രംഗത്ത് നിന്നും ആരും വന്നതുമില്ല.
അപ്പോഴാണ് നാലു ദിക്കില്‍ നിന്നും ചോദ്യമുയര്‍ന്നത്, യുവന്റെ മൂന്നാം കെട്ടിന് ഇളയരാജ എതിരാണോ. അദ്ദേഹം എന്തുകൊണ്ട് വിവാഹത്തില്‍ പങ്കെടുത്തില്ല എന്നൊക്കെ. അതിനുള്ള മറുപടി വിവാഹത്തില്‍ പങ്കെടുത്ത ഭാവതരണി പറഞ്ഞു.

വിവാഹത്തിന് രണ്ട് ദിവസം മുമ്പാണത്രെ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന കാര്യം യുവന് ശങ്കര്‍ രാജ പിതാവിനെ ഉള്‍പ്പടെയുള്ള ബന്ധുക്കളെ അറിയിച്ചത്. ആ സമയം അപ്പ സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അപ്പ തിരിച്ചുവന്നാല്‍ നവദമ്പതികളെ കാണുമെന്നും സഹോദരി അറിയിച്ചു.
മതംമാറിയ യുവന് ശങ്കര്‍ രാജ വീണ്ടും വിവാഹം കഴിച്ചു
മുസ്ലീം മതം സ്വീകരിച്ച്, അബ്ദുല്‍ ഹാലിഖ് എന്ന് പേര് മാറ്റിയതിന് ശേഷമാണ് യുവന് മലേഷ്യക്കാരിയായ ജഫ്രുന്നിസയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 2005 ല്‍ യുവന് ശങ്കര്‍ രാജ ഗായികയായ സുജയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ വെറും മൂന്ന് വര്‍ഷം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്സ്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശില്പ മോഹന്‍ എന്ന യുവതിയെ വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധവും നിലനിന്നില്ല.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ