»   » സുന്ദര്‍ സിയുടെ ബിഗ് ബജറ്റ് ചിത്രം വിജയ് ഉപേക്ഷിച്ചു

സുന്ദര്‍ സിയുടെ ബിഗ് ബജറ്റ് ചിത്രം വിജയ് ഉപേക്ഷിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

അറ്റ്‌ലി സംവിധാനം ചെയ്ത തെറിയ്ക്ക് ശേഷം വിജയ് തന്റെ 60ാംമത്തെ ചിത്രത്തിലേക്ക് കടന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. എന്നാല്‍ ഇതിനിടെ വന്ന സംവിധായകന്‍ സുന്ദര്‍ സിയുടെ വമ്പന്‍ പ്രോജക്ട് വിജയ് വേണ്ടന്ന് വച്ചതായും കേള്‍ക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം പുലിയുടെ പരാജയമാണ് വിജയ് സുന്ദര്‍ സിയുടെ പുതിയ പ്രോജക്ട് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു വിജയ് യുടെ പുലി. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.

vijay-01

വിജയ് യെ വച്ചുകൊണ്ട് ഒരു ബഹുഭാഷ ചിത്രം ഒരുക്കാനായിരുന്നു സുന്ദര്‍ സിയുടെ തീരുമാനം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളില്‍ സുന്ദര്‍ സി സൂര്യയെ സമീപിച്ചതായും കേള്‍ക്കുന്നുണ്ട്. തെണ്ട്രല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Why Ilayathalapathy Vijay opted out of Sundar C's prestigious project?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam