»   » രണ്ട് വട്ടം മണിരത്‌നം നായികയായി വിളിച്ചിട്ടും വരാത്ത നടി, 'അഹങ്കാരിയായ' ആ നടി ആരാണ്?

രണ്ട് വട്ടം മണിരത്‌നം നായികയായി വിളിച്ചിട്ടും വരാത്ത നടി, 'അഹങ്കാരിയായ' ആ നടി ആരാണ്?

By: Rohini
Subscribe to Filmibeat Malayalam

ആരാണ് ഇത്രയും അഹങ്കാരിയായ ആ നടി എന്നാവും എല്ലാവരും ചിന്തിയ്ക്കുന്നത്. അതെ, ബാലതാരമായി വന്നപ്പോള്‍ തന്നെ അല്പം അഹങ്കാരമുള്ള കഥാപാത്രത്തെയാണ് ഈ നടി അവതരിപ്പിച്ചത്..

കെപിഎസി ലളിത 'ക്യൂട്ട്' ആണെന്ന് ബോളിവുഡ് നടി; ഒരു കോമഡി കേള്‍ക്കണോ...

നടന്‍ പാര്‍ത്ഥിപന്റെ മകളും കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ അമുദ എന്ന കഥാപാത്രത്തിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കുകയും ചെയ്ത കീര്‍ത്തനയാണ് ആ നടി!!

കീര്‍ത്തന എന്ന അമുദ

2002 ല്‍ പുറത്തിറങ്ങിയ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ അമുദ എന്ന കഥാപാത്രമായി എത്തിയ കീര്‍ത്തന. നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളായ കീര്‍ത്ത ആ ഒരു ചിത്രത്തില്‍ മാത്രമേ ഈ കാലം വരെ അഭിനയിച്ചിട്ടുള്ളൂ...

മണിരത്‌നത്തിനൊപ്പം ഇപ്പോള്‍

ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തില്‍ മണിരത്‌നത്തിന്റെ സഹ സംവിധായികയായി പ്രവൃത്തിയ്ക്കുകയാണ് കീര്‍ത്തന. കാര്‍ത്തിയും ബോളിവുഡ് താരം അദിതി റാവുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

നായികയായി വിളിച്ചിരുന്നു

കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ജീവിതത്തിലും അല്പം വാശിയുള്ള കുട്ടിയാണ് കീര്‍ത്തന. മണിരത്‌നത്തിന്റെ രണ്ട് ചിത്രങ്ങളിലേക്ക് നായികയായി വിളിച്ചിട്ടും കീര്‍ത്തു പോയില്ല എന്ന് അച്ഛന്‍ പാര്‍ത്ഥിപന്‍ പറയുന്നു.

കീര്‍ത്തന പറഞ്ഞത്

എനിക്കിനിയും മണിരത്‌നത്തിന് കീഴില്‍, അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. എനിക്ക് മറ്റൊരു മണിരത്‌നം ആകാനാണ് ആഗ്രഹം. കീര്‍ത്തന ഇപ്പോള്‍ ഏറെ കുറേ മണിരത്‌നത്തെ പോലെ തന്നെയാണ് പെരുമാറുകയൊക്കെ ചെയ്യുന്നത് എന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു.

English summary
Here's The Reason Why Keerthana Refused To Act As Heroine In Mani Ratnam's 2 Movies!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam