»   » ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ചിമ്പുവിന് കഷ്ടകാലമാണെന്ന് നടന്‍ തന്നെ സമ്മതിച്ച കാര്യമാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളെല്ലാം പെട്ടിക്കകത്ത് കിടക്കുന്നു. ഔദ്യോഗികപരമായും വ്യക്തിപരമായും കഷ്ടകാലം അനുഭവിയ്ക്കുന്ന ചിമ്പുവിന് ചെറിയൊരു ആശ്വാസവുമായി ധനുഷ് എത്തുന്നു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷിന്റെ മാരി റിലീസ് ചെയ്യുന്ന ജൂലൈ 17 ാം തിയ്യതി തന്നെയാണ്, ചിമ്പുവിന്റെ വാലുവും റിലീസ് ചെയ്യുന്നത്. ഏറെ നാളത്തെ റിലീസിങ് പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് എത്തുന്ന വാലുവിന് തന്റെ ചിത്രം പ്രശ്‌നമാകുമോ എന്ന് കണ്ട് ധനുഷ് മാരിയുടെ റിലീസിങ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ന്ന് വായിക്കൂ...

ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

ഇന്റസ്ട്രിയില്‍ ചിമ്പുവെന്ന സിലമ്പരസന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ധനുഷ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ഇപ്പോള്‍ മാരിയുടെ റിലീസ് മാറ്റിവയ്ക്കുന്നതിലൂടെ ധനുഷ് വീണ്ടും തെളിയിക്കുന്നത്

ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷിന്റെ മാരി റിലീസ് ചെയ്യുന്ന ജൂലൈ 17 ാം തിയ്യതി തന്നെയാണ്, ചിമ്പുവിന്റെ വാലുവും റിലീസ് ചെയ്യുന്നത്. വാലുവിന് തന്റെ ചിത്രം പ്രശ്‌നമാകുമോ എന്ന് കണ്ട് ധനുഷ് മാരിയുടെ റിലീസിങ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

ധനുഷ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് മാരി. ഒരു ലോക്കല്‍ റൗഡിയുടെ വേഷത്തില്‍ ധനുഷ് എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. തീര്‍ച്ചയായും മാരിക്കൊപ്പം റിലീസ് ചെയ്താല്‍ വാലു എങ്ങുമെത്തില്ല.

ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

വ്യക്തിപരമായി രണ്ട് പ്രണയങ്ങള്‍ തകര്‍ന്ന ക്ഷീണത്തിലാണ് ചിമ്പു. അതിനിടയില്‍ ചിത്രീകരണം പൂര്‍ത്തിയായ ഇത് നമ്മ ആള്, വാലു തുടങ്ങിയ ചിത്രങ്ങള്‍ റിലീസിങ് തടസ്സങ്ങള്‍ നേരിടുന്നു. ഇതിന് മുമ്പ് റിലീസ് ചെയ്ത ചിത്രങ്ങളൊന്നും വിജയം കണ്ടില്ല. അതിന് മുകളില്‍ വാലു കൂടെ പരാജയപ്പെട്ടാല്‍ ചിമ്പുവിന്റെ അവസ്ഥ ദയനീയമാകും

ചിമ്പുവിനെ രക്ഷിക്കാന്‍ ധനുഷ് മാരിയുടെ റിലീസ് മാറ്റി; ചിമ്പു രക്ഷപ്പെടുമോ?

ചിമ്പുവിന്റെ യഥാര്‍ത്ഥ പ്രണയത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വാലു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹന്‍സികയുമായുള്ള പ്രണയം തളിര്‍ത്തും തകര്‍ന്നതും ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ്.

English summary
The latest buzz in Kollywood has it that Dhanush has made way for Simbu by postponing Maari and thereby avoiding a head-on clash with Vaalu which is confirmed for a 17th July release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam