»   » കാര്‍ത്തിയ്ക്കൊപ്പം ബിരിയാണി പങ്കിടാന്‍ നയന്‍സ്?

കാര്‍ത്തിയ്ക്കൊപ്പം ബിരിയാണി പങ്കിടാന്‍ നയന്‍സ്?

Posted By:
Subscribe to Filmibeat Malayalam
ബിരിയാണിയ്ക്ക് എരിവുപകരാന്‍ നയന്‍സോ ഇല്യാനയോ? കോളിവുഡിലെ ഇപ്പോഴത്തെ ബിഗ് ക്വസ്റ്റ്യന്‍ ഇത് തന്നെ..

കാര്‍ത്തിയെ നായകനാക്കി ഹിറ്റ്‌മേക്കര് വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ബിരിയാണിയിലെ നായികയായി ആരെത്തുമെന്നാണ് ചോദ്യം. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മിയ്ക്കുന്ന ബിരിയാണിയുടെ ഷൂട്ടിങ് ഒക്ടോബര്‍ 20നാണ് ആരംഭിയ്ക്കുന്നത്.

റിച്ച നായികയാവുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. എന്നാല്‍ പെടുന്നനെ റിച്ചയെ ഒഴിവാക്കി പുതിയ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു. ബര്‍ഫിയ്ക്ക് ശേഷം താരമൂല്യം കുത്തനെ കൂടിയ ഇല്യാനയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാനാണ് നടി ഇപ്പോള്‍ താത്പര്യപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് നയന്‍താരയെ പരിഗണിയ്ക്കാന്‍ വെങ്കട്ട്പ്രഭു ആലോചിയ്ക്കുന്നത്. നയന്‍സുമായി പണ്ടേ വെങ്കട്ട്പ്രഭു സൗഹൃദത്തിലാണ്. വെങ്കട്ട്പ്രഭുവിന്റെ ഗോവയില്‍ അതിഥി വേഷത്തിലെത്താന്‍ നയന്‍സ് തയാറായിരുന്നുവെന്ന കാര്യവും ഇവിടെ ഓര്‍ക്കാം. എന്തായാലും ബിരിയാണിയിലെ നായികയുടെ കാര്യം രണ്ട് ദിവസത്തിനകം നിശ്ചയിക്കപ്പെടുമെന്നാണ് അറിയുന്നത്.

English summary
The Venkat Prabhu directed Studio Green produced Biriyani cooking is to start on October 20 in Chennai. Already music director Yuvan Shankar Raja has composed two tunes for the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam