»   » റോബോട്ട് ചിത്രങ്ങള്‍ എന്തിനെടുക്കുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍!

റോബോട്ട് ചിത്രങ്ങള്‍ എന്തിനെടുക്കുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം യെന്തിരന്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. യെന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ റീലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

താനെന്തുകൊണ്ട് റോബോട്ട് ചിത്രങ്ങളെടുക്കുന്നു ,ഇനി എത്ര ചിത്രങ്ങള്‍ എടുക്കും എന്നതിനെ കുറിച്ചൊക്കെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സംവിധായകന്‍ ശങ്കര്‍

സയന്‍സ് ഫിക്ഷനോട് താത്പര്യം

സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ കൂടുലായി എടുക്കാനാണ് തനിക്ക് താത്പര്യമെന്ന് ശങ്കര്‍ പറയുന്നു.

യെന്തിരന്‍ വിജയിച്ചത് ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചു

ആ താത്പര്യമാണ് യെന്തിരന്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. യെന്തിരന്‍ വിജയിച്ചതോടെ ഇനിയും അത്തരം ചിത്രങ്ങള്‍ ചെയ്യാമെന്ന ആത്മവിശ്വാസം കൈവന്നെന്നു ശങ്കര്‍ പറയുന്നു.

അടുത്തത് 2.0

അടുത്തു റിലീസ് ചെയ്യാന്‍ പോവുന്ന യെന്തിരന്റെ രണ്ടാം ഭാഗം 2.0 ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എവറസ്റ്റ് കൊടുമുടി എടുത്ത് തലയില്‍ വെച്ച പ്രതീതിയായിരുന്നു തനിക്കെന്നു ശങ്കര്‍ പറയുന്നു. ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ചിത്രമാണെന്നു തോന്നിയിരുന്നു.

പുതിയ ഇഫക്ടുകള്‍

യെന്തിരനെ അപേക്ഷിച്ചു നോക്കുമ്പോള്‍ 2.0 പുതിയ ഇഫക്ടുകളോടെയാണ് പുറത്തിറങ്ങുകയെന്നു ശങ്കര്‍ പറയുന്നു. രജനീകാന്തിനൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആമി ജാക്‌സണാണ് ചിത്രത്തിലെ നായിക.

പുതിയ റോബോട്ട് ചിത്രങ്ങള്‍

3.0,4.0,5.0 എന്നിങ്ങനെ റോബോട്ട് ചിത്രങ്ങള്‍ ഇനിയും എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു ശങ്കര്‍ പറയുന്നു.

രജനികാന്തിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
director shankar would like to make more film as part of the sci-fi franchise.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam