»   » അത് ചെയ്യുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്, തമിഴ് സംവിധായകനെ അത്ഭുതപ്പെടുത്തി താരപുത്രന്‍ !!

അത് ചെയ്യുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്, തമിഴ് സംവിധായകനെ അത്ഭുതപ്പെടുത്തി താരപുത്രന്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏത് തരം കഥാപാത്രം ഏറ്റെടുത്ത് വിജയിപ്പിക്കാനും കഴിയും എന്ന് ഇതിനോടകം ഫഹദ് ഫാസില്‍ തെളിയിച്ചു കഴിഞ്ഞു. ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ നേടി ഫഹദ് മലയാളത്തില്‍ ശക്തമായി തിരിച്ചുവരവ് നടത്തിയ പശ്ചാത്തലത്തിലാണ് തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്‌റിയയുടെ പെരുന്നാള്‍ ആശംസ, എവിടെ വയര്‍ എവിടെ ?

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ഫഹദിന്റെ ആദ്യ തമിഴ് ചിത്രമായ വേലൈക്കാരന്‍ റിലീസിങ് ഘട്ടത്തിലാണ്. നയന്‍താരയും ശിവകാര്‍ത്തികേയനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

fahadh

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും സംവിധായകന്‍ വാചാലനാകുകയുണ്ടായി. ആദി എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. അല്പം പോസിറ്റീവ് ഷേഡും നെഗറ്റീവ് ഷേഡുമുള്ള കഥാപാത്രമാണത്രെ ആദി.

ഫഹദ് ഫാസില്‍ തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതെന്നും മോഹന്‍ രാജ കൗതുകത്തോടെ വെളിപ്പെടുത്തി. നല്ല ഒഴുക്കോടെ ഫഹദ് തമിഴ് സംസാരിക്കുന്നുണ്ടത്രെ. തനിക്ക് നല്‍കുന്ന ഏത് കഥാപാത്രത്തെയും ജീവനോടെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് ഫഹദ് എന്ന് മോഹന്‍ രാജ പറുന്നു.

English summary
Wow! Fahad Faasil to do it for the first time in 'Velaikkaran'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam