»   »  മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

Posted By:
Subscribe to Filmibeat Malayalam

തെന്ത്യന്‍ സിനിമാ ലോകത്തിന്റെ റൊമാന്റി 'റോജ' ഹീറോ തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതും വില്ലനായി. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അടുത്ത ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമായിരിക്കും.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു പക്ഷെ ഇരുവരുടെയും സൗന്ദര്യ - അഭിനയ മത്സരം തന്നെ ഉണ്ടായേക്കും. മമ്മൂട്ടിയും അരവിന്ദ് സ്വാമിയും മാത്രമല്ല, തമിഴകത്തെ ചില യുവ താരങ്ങളും ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ബാല സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെ 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ഒന്നിച്ചഭിനയിക്കാന്‍ പോകുകയാണ്

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ രജനികാന്തായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രം

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

ദളപതിയ്ക്ക് ശേഷം സെല്‍വ സംവിധാനം ചെയ്ത പുദയല്‍ എന്ന ചിത്രത്തിന് വേണ്ടിയും ഈ കൂട്ടുകെട്ട് ഒന്നിച്ചു.

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

മമ്മൂട്ടിയ്ക്കും അരവിന്ദ് സ്വാമിയ്ക്കുമൊപ്പം ആര്യ, വിശാല്‍, റാണ ദഗുപതി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുമെന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി ഇന്റസ്ട്രിയിലേക്ക് തിരിച്ചുവന്നത്. ജയം രവി നായകനായ ചിത്രത്തില്‍ വില്ലന്റെ വേഷമായിരുന്നു. ചിത്രം മികച്ച വിജയം നേടി

മമ്മൂട്ടിയ്‌ക്കൊപ്പം അരവിന്ദ് സ്വാമി; അപ്പോള്‍ സൗന്ദര്യ മത്സരമോ, അഭിനയ മത്സരമോ?

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് മമ്മൂട്ടി. അത് കഴിഞ്ഞാല്‍ വൈറ്റ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

English summary
WOW! Mammootty & Arvind Swamy To Share The Screen Again?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam