»   » ഗ്ലാമറസ് സീനുകളും പുകവലിക്കുന്ന രംഗവും.. അറിയാതെ പറ്റിപ്പോയതാണെന്ന് അതുല്യ രവി

ഗ്ലാമറസ് സീനുകളും പുകവലിക്കുന്ന രംഗവും.. അറിയാതെ പറ്റിപ്പോയതാണെന്ന് അതുല്യ രവി

Posted By:
Subscribe to Filmibeat Malayalam

അതുല്യ രവിയുടെ ഗ്ലാമറസ് മേക്കോവര്‍ കണ്ട് പ്രേക്ഷകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലയിക്കൊണ്ടിരിക്കുകയാണ്. പുതിയ ചിത്രമായ യെമാലിയുടെ ടീസറിനെ വിമര്‍ശിച്ച് നിരവി പേര്‍ രംഗത്തെത്തിയിരുന്നു. നെഗറ്റീവ് പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഇതോടെയാണ് പ്രതികരണവുമായി അതുല്യ രവി രംഗത്തെത്തിയത്. ടീസര്‍ മാത്രം കണ്ട് സിനിമ വിലയിരുത്തരുതെന്ന അപേക്ഷയാണ് താരം മുന്നോട്ട് വെച്ചിട്ടുള്ളത്.

പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

അല്‍പവസ്ത്രവും സിഗരറ്റ് വലിയുമൊക്കെയാണ് ആരാധകരെ പ്രകോപിപ്പിച്ചത്. താരത്തിന്റെ വസ്ത്രധാരണം കണ്ട് ആരാധകര്‍ നെറ്റി ചുളിക്കുകയും സിഗരറ്റ് വലിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തതോടെ ചിത്രത്തിന്റെ ഭാവിയക്കുറിച്ചോര്‍ത്ത് അണിയറപ്രവര്‍ത്തകര്‍ക്കും ആശങ്കയായി. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലാണ് സംഭവത്തെക്കുറിച്ച് പരസ്യ പ്രതികരണവുമായി അതുല്യ എത്തിയത്.

Athulya Ravi

കാതല്‍ കണ്‍ കാട്ടുതേ എന്ന ചിത്രത്തിലൂടെയാണ് അതുല്യ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് യെമാലി. സാം ജോണ്‍സ്, സമുദ്രക്കനി എന്നിവരോടൊപ്പമാണ് അതുല്യ ഈ ചിത്രത്തില്ഡ വേഷമിടുന്നത്. ടീസര്‍ കണ്ടതിന് ശേഷമുള്ള വിമര്‍ശനങ്ങള്‍ അരങ്ങു കര്‍ക്കുന്നതിനിടയിലാണ് താരം മാപ്പ് പറഞ്ഞത്. ടീസറിലെ രംഗങ്ങള്‍ കണ്ട് തന്റെ കഥാപാത്രം നല്ലതാണെന്നോ മോശമാണെന്നോ പറയരുതെന്നും താരം കുറിച്ചിട്ടുണ്ട്. ടീസറില്‍ അത്തരം രംഗങ്ങള്‍ കടന്നുവന്നതിന് മാപ്പ് പറയുന്നു. ആ രംഗങ്ങള്‍ സിനിമയിലുണ്ടാവില്ലെന്നും താരം പറഞ്ഞു.

English summary
Athulya Ravi talking about Yemali teaser.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam