For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  |

  ഇതുവരെ മലയാളത്തില്‍ കാണാത്ത കഥയും അവതരണവുമായി വന്ന് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത പരമ്പരയാണ് നീയും ഞാനും. നായകന്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതടക്കം പരമ്പര വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ നിരവധി കാര്യങ്ങളുണ്ട്. സ്ഥിരം അമ്മായിയമ്മ മരുമകള്‍ പോരാട്ടങ്ങളാണ് സീരിയലുകളിലെങ്കില്‍ നീയും ഞാനും മനോഹരമായൊരു പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

  വർക്കൌട്ട് കോസ്റ്റ്യൂമിൽ തിളങ്ങി നിവേദിത പേതുരാജ്, കിടിലൻ ചിത്രങ്ങൾ കാണാം

  രവിവര്‍മ്മന്‍ എന്ന ബിസിനസുകാരനും അദ്ദേഹത്തിന്റെ കമ്പനിയിലെ സ്റ്റാഫായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് പരമ്പരയുടെ ഇതിവൃത്തം. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ശ്രദ്ധേയം. കഴിഞ്ഞ എപ്പിസോഡിന് ശേഷം സീരിയലിനെ വിമര്‍ശിച്ചും ചിലരെത്തി. അവര്‍ക്കുള്ള മറുപടിയായു ഒരു ആരാധിക എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

  ചില കമന്റ്‌സ് പേഴ്‌സണല്‍ മെസ്സേജ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പോസ്റ്റ്. ഇതില്‍ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം പറയുക ശരിയല്ലേ എന്ന്. പോരായ്മകള്‍ ഒരുപാട് ഉണ്ടായിരുന്നു. സമ്മതിച്ചു തരുന്നു. അതില്‍ നിന്നും എത്രയോ മുന്‍പോട്ട് വന്നിരിക്കുന്നു ആ കുട്ടി ഇപ്പോള്‍. ഇത്രയും വിമര്‍ശനം നേരിടാനും മാത്രം മോശം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കെന്നല്ല ആര്‍ക്കും. കുറ്റം പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ നാഷണല്‍ അവാര്‍ഡ് ജേതാക്കളെ വരെ പറയും. പിന്നെ ആ ഹഗ്ഗ് സീന്‍ ആദ്യ ആംഗിളില്‍ കാണിച്ചത് എഡിറ്റിങ് മിസ്റ്റേക്ക് ഉണ്ട്. അത് ശരിയാണ്.

  കാമുകി ഉണ്ടെങ്കില്‍ എന്നോട് പറയുമോ, മകന്‌റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് മോഹിനി

  നായകന്റെ ഉയരകൂടുതല്‍ കാരണം നായികക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ അതിനടിയില്‍ സപ്പോര്‍ട്ട് ഉണ്ട്. അതില്‍ നിന്നു ചായുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അതിന് നായികയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്. രണ്ടാമത്തെ ആംഗിളില്‍ കാണിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. എവിടെ ആര്‍ക്കു പാളിച്ച പറ്റിയാലും നായികയെ കുറ്റം ആക്കരുത്.

  പിന്നെ ഡോ. എസ് ജനാര്‍ദ്ദനന്‍ സാര്‍ വലിയൊരു ഡയറക്ടര്‍ ആണ്. അദ്ദേഹം തിരഞ്ഞെടുത്തു അഭിനയത്തില്‍ ഇത്രയേറെ മുന്നോട്ട് പരിമിതികള്‍ പരിഹരിച്ചു കൊണ്ട് വന്ന നായികയാണ്. എത്ര നന്നായി ചെയ്താലും എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. ഡ്രസ്സിന്റെ കാര്യത്തില്‍ ഷാള്‍ പോരായ്മ ആയി തോന്നിയിരുന്നു. ശരിയാണ്. അത് പോലെ ഹഗ്ഗ് സീന്‍ ആദ്യ ആംഗിളും.

  അതൊഴിച്ചാല്‍ മറ്റെല്ലാം മനോഹരം ആയിരുന്നു. അത് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല എന്നതാണ് വാസ്തവം. മോശം ആയത് അങ്ങനെ പറയുന്നവര്‍ക്ക് നല്ലതിനെ നല്ലത് എന്ന് എന്ത് കൊണ്ട് പറഞ്ഞു കൂടാ. നല്ല നിലയില്‍ പോകുന്ന ഒരു സീരിയലിനെ ഇത് പോലെ വിമര്‍ശിക്കുന്നവര്‍ മാത്രം കേറിയിരുന്നു ഓരോന്ന് പറഞ്ഞു കുളം ആക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.

  സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സീനുകള്‍ അദ്ദേഹം സീരിയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഇനി എങ്ങനെ കെട്ടിപിടിക്കണം എന്നാണ് നിങ്ങളൊക്കെ പറയുന്നത്. പ്രണയിക്കുന്ന ആള്‍ ആണ് കൈ നീട്ടി വിളിക്കുന്നത്. ശരിയാണ്. അത് വരെ ഇല്ലാത്ത അങ്കലാപ്പ് ഒരു പെണ്‍കുട്ടിയില്‍ കാണും. അല്ലാതെ ഒന്നു വിളിക്കുമ്പോളേക്കും ഓടി പോയി കേറി കൊടുക്കുന്ന രീതി ശരിയാണോ? സീരിയലിനെ സീരിയല്‍ ആയി കാണുക. അതിനൊരു പരിധി കാണും.

  ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഫിനാലെ ഷൂട്ട് കഴിഞ്ഞു, ആ മൂന്ന് പേരിൽ ഒരാൾ വിജയി, പ്രെമോ ഉടൻ...

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  ഫിലിമിലെ ഓവര്‍ റൊമാന്‍സ് സീരിയലില്‍ കൊണ്ട് വരാന്‍ കഴിയില്ല. കാരണം കുടുംബം മൊത്തം ഇരുന്ന് കാണുന്ന ഒരു സീരിയല്‍ ആണ് നീയും ഞാനും. ജനാര്‍ദ്ദനന്‍ സാര്‍ സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്തു അത് മുന്നോട്ടു കൊണ്ട് പോകുന്നത്. നീയും ഞാനും ക്രൂവും ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ രംഗങ്ങളും നമ്മിലേക്കെത്തിക്കുന്നത്. കമ്പാരിസണ്‍ നടത്താതെ കാണുക. ഇതൊരു ബിഗ് ബഡ്ജറ്റ് മൂവി അല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നു തന്നെ ഹെലികോപ്റ്റര്‍ രംഗം ചിത്രീകരിച്ച ജനാര്‍ദ്ദനന്‍ സാറിനെ അഭിനന്ദിക്കാതെ തരമില്ല. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  നീ എന്റെ ഭാര്യയായി വന്ന ദിവസമാണ് ഏറ്റവും സന്തോഷമുള്ളത്; ഓരോ ദിവസം കഴിയുംതോറും ആനിയോട് പ്രണയമെന്ന് ഷാജി കൈലാസ്

  English summary
  A Viral Post About Neeyum Njanum Serial Casting And New Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X