twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമ്പാദ്യത്തിന്റെ നല്ലൊരു പങ്കുകൊണ്ട് ആഡംബര റസ്‌റ്റോറന്റ് തുടങ്ങി;ഒടുവിൽ അടച്ച് പൂട്ടേണ്ട അവസ്ഥ, കണ്ണന്‍ സാഗര്‍

    |

    പത്ത് മാസത്തോളമായി അടഞ്ഞ് കിടന്ന തിയറ്ററുകള്‍ തുറക്കാമെന്നുള്ള അറിയിപ്പ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാപ്രവര്‍ത്തകര്‍. ഇതോടെ നിശ്ചലമായി കിടന്ന സിനിമാ മേഖല പതിയെ ചലിച്ച് തുടങ്ങും. ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവരില്‍ പ്രധാനപ്പെട്ടവര്‍ സിനിമാക്കാര്‍ തന്നെയായിരുന്നു.

    ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

    2020 തന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ കാലമാണെന്ന് പറയുകയാണ് നടന്‍ കണ്ണന്‍ സാഗര്‍. ആശിച്ച് മോഹിച്ച് ഉള്ള സമ്പാദ്യമെല്ലാം ചേര്‍ത്ത് ആരംഭിച്ച റെസ്റ്റോറന്റ് പൂട്ടേണ്ട സാഹചര്യത്തെ കുറിച്ചാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കണ്ണന്‍ സൂചിപ്പിച്ചിരിക്കുന്നത്.

    ലോക്ഡൗണിനെ കുറിച്ച് കണ്ണന്‍ സാഗര്‍

    എറണാകുളം നഗരത്തില്‍, അതും കടവന്ത്രയില്‍ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കുകൊണ്ട് അല്‍പ്പം ആഡംബരത്തോടെ തന്നെ ഒരു റെസ്റ്റോറന്റ് തുടങ്ങി, മാസവാടകതന്നെ അമ്പതിനായിരം രൂപ. തുടക്കം കേമമായി നല്ല രീതിയില്‍ തന്നെ കളംമ്പിടിച്ചു, ഇരുപതില്‍ പരം ജോലിക്കാരുണ്ടായിരുന്ന സ്ഥാപനം. തുടങ്ങി മൂന്നുമാസം ആയപ്പോഴേക്കും സകല പ്രതീക്ഷയും തകിടംമറിച്ചു ലോക് ഡൗണ്‍ വന്നു, കൊറോണാ താണ്ഡവമാടി തുടങ്ങി. അന്നടച്ച സ്ഥാപനം ഇപ്പോഴും തുറന്നിട്ടില്ല, തുറന്നാല്‍ തന്നെ അത്രയും ജോലിക്കാരെ പോറ്റി, വാടകയും ഒക്കെ കൊടുത്തു മുന്നോട്ടുപോയാല്‍, വീണ്ടും വലിയ കുഴിയിലേക്ക് ചെന്ന് വീഴും.

    ലോക്ഡൗണിനെ കുറിച്ച് കണ്ണന്‍ സാഗര്‍

    ഇനിയിപ്പോള്‍ എന്തു ചെയ്യണം എന്ന ആലോചനയില്‍, അപ്പോഴാ വാടക കുറെയായി ഉടന്‍ അടക്കാന്‍ ഫോണ്‍ വഴി കെട്ടിടം ഉടമയുടെ സന്ദേശം. ഇതുപോലെ എത്രയോ സംരംഭകര്‍ മുതല്‍ മുടക്കി തുടങ്ങിയ പല ബിസിനസുകളും കട്ടപ്പുറത്തായി. കടംകേറി പ്രാന്ത് പിടിച്ചിരിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന്, ബന്ധുക്കള്‍, വീട്ടുകാര്‍,കൂട്ടുകാര്‍, നാട്ടുകാര്‍ അതിലുപരി, വട്ടിപലിശകാരനും, ബാങ്കിലേ നല്ലവരായ കരുണയുള്ള ഉദ്യോഗസ്ഥരും ചോദിക്കുന്നു. സ്‌കൂള്‍, കോളേജ്, അനുബന്ധ സ്ഥാപനങ്ങള്‍, ആഘോഷം, അല്‍പ്പം ആര്‍ഭാടം ഇതൊക്കെ തല്ലിക്കെടുത്തിയപ്പോള്‍ കൊറോണക്ക് ഒരു ഉള്‍പുളകം.

    ലോക്ഡൗണിനെ കുറിച്ച് കണ്ണന്‍ സാഗര്‍

    ഓടി ചാടി നടക്കേണ്ട, പുതുതലമുറയിലെ കുട്ടികള്‍, വാര്‍ദ്ധക്യം ഒരു പാപമാണെന്ന് കരുതുന്നവരും, ഒന്ന് മനസറിഞ്ഞു പുറത്തിറങ്ങാന്‍ കൊതിക്കുന്നതും, ഉപജീവനം തടസപ്പെട്ടവരും ഉള്ളു നീറുന്നത് മറ്റുള്ളവര്‍ അറിയാതെ, വേദനകള്‍ അടക്കി പിടിച്ചു. ഉള്ളതു കൊണ്ട് ജീവിച്ചാലും, പഴയപറ്റുപടികള്‍, ചെറുതോ, വലുതോ ആയ കടം സ്വസ്ഥത തരില്ല. ഏതു മേഖലയെന്നു എടുത്തുപറയേണ്ടാ എല്ലാം ഒരുമാതിരി മണ്ടയപ്പന്‍ രോഗം പോലെയായി. രണ്ടായിരത്തി ഇരുപതില്‍ ലോകം അനുഭവിക്കാത്ത യാഥനകളില്ല, വേദനകളില്ല, ഇരുപതിയൊന്നില്‍ ഒരു മാറ്റം പ്രതീക്ഷിച്ചു മനസൊന്ന് സ്വാന്തനപ്പെട്ടു വരുകയായിരുന്നു.

    ലോക്ഡൗണിനെ കുറിച്ച് കണ്ണന്‍ സാഗര്‍

    കൊറോണാ വകഭേദങ്ങള്‍ വീണ്ടും കടന്നു കൂടുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ സൂക്ഷിക്കേണ്ട അവസ്ഥ. വകഭേദങ്ങള്‍ ഭയന്ന് വീണ്ടും ഒതുങ്ങി കൂടിയാല്‍, പ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്ക്, കലകൊണ്ട്, അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പറ്റം സാധുക്കള്‍, അവരുടെ കുടുംബം 'ഇനിയെന്തെ' എന്ന ചോദ്യത്തിന് മറുപടി, പൊട്ടികരച്ചില്‍ മാത്രമാകും ഉണ്ടാവുക. എന്നാലും കേരളീയന് ഒരു മനസുണ്ട്. ഒരു ആപത്തുവന്നാല്‍ ഒന്നിക്കാനുള്ള, സഹായിക്കാനുള്ള, സഹതപിക്കാനുള്ള, ചേര്‍ത്തു പിടിക്കാനുള്ള, സ്വാന്തനം നല്‍കാനുള്ള ഒരു കടലുപോലെയുള്ള മനസ്.

    Recommended Video

    മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | FilmiBeat Malayalam
    ലോക്ഡൗണിനെ കുറിച്ച് കണ്ണന്‍ സാഗര്‍

    ഈ പ്രതീക്ഷ തന്നെയാണ് ആത്മവിശ്വാസം നല്‍കുന്നതും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. രണ്ടായിരത്തി ഇരുപതിയൊന്നു ഒന്ന് മുറുക്കി പിടിച്ചു, അല്‍പ്പം സൂക്ഷിച്ചു, ആര്‍ജ്ജവത്തോടെ, ആത്മാര്‍ത്ഥതയോടെ ഭരണകൂടം പറയുന്നത് അനുസരിച്ചാല്‍ ഒരു ജനിതകവും നമ്മളില്‍ ഏല്‍ക്കില്ല എന്നു ഉറപ്പിക്കാം. ഇരുപതു തന്ന വേദനക്ക്, ഇരുപതിയൊന്നു വിശ്രമവും, ആരോഗ്യവും തരും. നമ്മള്‍ അതിജീവിക്കും. ഇരുപതു, ഇരുപതിയൊന്നു.

    കാലം ഇങ്ങനെ എണ്ണി കൊണ്ടിരിക്കും. പകുത്തു മാറ്റുന്ന മഞ്ചാടി കുരുപോലെ നമ്മളെയും മാറ്റിവെക്കും. ഇതു പ്രപഞ്ച സത്യം. മനോധൈര്യം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുക. വരുന്നത് വരുന്നിടത്തു വെച്ചു കാണുക. തീയില്‍ കുരുത്തതാ, വെയിലത്ത് വാടില്ലെന്നു തീരുമാനിക്കുക. ഇരുപതിയൊന്നിനെ വരവേല്‍ക്കാം. നിറഞ്ഞ മനസോടെ 'സ്വാഗതം' 2021, ഗോ കൊറോണാ... ടേക് കെയര്‍

    Read more about: kannan actor
    English summary
    Actor Kannan Sagar About His New Restaurant
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X