For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരുടേത് രണ്ടാമത്തേതും എൻ്റെ ആദ്യ വിവാഹവുമായിരുന്നു; മകളുമായിട്ടും ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് കൊല്ലം തുളസി

  |

  കിടിലന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് പ്രിയങ്കരനായി മാറിയ നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടന്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍ കൊല്ലം തുളസി. ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് നടന്‍ മനസ് തുറന്നത്.

  ഭാര്യയുമായി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കൊല്ലം തുളസി പറയുന്നതിങ്ങനെ..

  'തുടക്കം മുതലേ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയുള്ള ധാരണയായിരുന്നു. അങ്ങനെയൊരു മാനസികാവസ്ഥ അവര്‍ക്ക് ഉണ്ടായിരുന്നു. അമ്മയും മോനുമൊക്കെയായി അഭിനയിച്ചാലും ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. നാടകത്തിലും അങ്ങനെയൊക്കെ ആയിരുന്നു'.

  ആ ബന്ധത്തില്‍ ഒരു മകളുണ്ട്. അവളിപ്പോള്‍ ഓസ്ട്രേലിയയിലാണ്. എഞ്ചീനിയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സെറ്റിലാണ്. മകളുമായി ഒരു ബന്ധങ്ങളൊന്നുമില്ല. അച്ഛനെന്ന നിലയില്‍ അവള്‍ എവിടെയാണെന്ന് അറിയുന്നുണ്ട്. അങ്ങനെയാണ് അവള്‍ വിദേശത്താണെന്ന് അറിഞ്ഞത്. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ പേജ് കീറിവലിച്ചു കളഞ്ഞെന്നും നടന്‍ പറയുന്നു.

  ഹണിമൂണിനൊന്നും സമയമില്ല, ആദ്യത്തെ പ്രധാന്യം സീരിയലിന്; വിവാഹശേഷം ആദ്യമായി പ്രതികരിച്ച് സാന്ത്വനത്തിലെ അപ്പു

  Recommended Video

  അവിടെ ശോകമാ .. ബാത്റൂം കഴുകാനും ഭക്ഷണം ഉണ്ടാക്കാനും നടിമാർ.. Ashwin Bigg Boss Exclusive Interview

  ദാമ്പത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഞങ്ങളൊന്നിക്കാന്‍ സാധ്യതയില്ല. എന്നെ വിവാഹം ചെയ്യും മുന്‍പ് അവര്‍ക്ക് 2 കുട്ടികളുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ച് പോയി. താന്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുമ്പോള്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ വന്നപ്പോഴായിരുന്നു അവരെ പരിചയപ്പെട്ടത്. അതൊരു പിഴവായിരുന്നു. ക്യാന്‍സര്‍ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല അവര്‍. അന്നെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ വലിയ അനുഭവം വേണ്ടല്ലോയെന്നും കൊല്ലം തുളസി ചോദിക്കുന്നു.

  ആശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ? ചിന്ത ഉണര്‍ത്തുന്ന കുറിപ്പുമായി രഞ്ജു രഞ്ജിമര്‍

  ഭാര്യയുടെ രണ്ടാം വിവാഹവും എന്റെ ആദ്യ വിവാഹമായിരുന്നു അത്. അച്ഛന്‍ അധ്യാപകനായിരുന്നു, അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തില്‍. അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ കീമോ എടുത്ത് കിടക്കുന്ന സമയത്താണ് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നത്. ഒരിക്കല്‍ തിരിച്ച് വന്നപ്പോള്‍ വരേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇടയ്ക്കിടെ വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. ഇനി വരണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നും ഉള്ള ആളല്ല അത്. മോളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണ് അവളും എന്നില്‍ നിന്നും അകന്ന് നില്‍ക്കുന്നതെന്നും കൊല്ലം തുളസി പറയുന്നു.

  പ്രേം നസീറിന് ജന്മനാട്ടില്‍ സ്മാരകം നിര്‍മിച്ചില്ല? കുടുംബം സ്ഥലം വിട്ട് തരാത്തത് കൊണ്ടാണെന്ന് എ കെ ബാലന്‍

  വില്ലന്‍ വേഷത്തിലാണ് കൂടുതലായും അഭിനയിച്ചത്. വില്ലന്മാര്‍ക്ക് കൂടുതല്‍ പൈസയൊന്നുമില്ല. അങ്ങനെ കൂടുതല്‍ ചോദിച്ചാല്‍ പണി കിട്ടും. അങ്ങനെ കിട്ടിയിട്ടുണ്ടെന്നും കൊല്ലം തുളസി പറയുന്നു. ലേലം സിനിമയില്‍ കിടിലന്‍ വില്ലന്‍ വേഷമാണ് ചെയ്തത്. അതിലൂടെ ക്രിട്ടിക്‌സ് അവാര്‍ഡ് ഒക്കെ ലഭിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ കുറച്ച് കൂടുതല്‍ കാശ് ചോദിച്ചത് കൊണ്ട് ആ ടീം പിന്നീട് എന്നെ വിളിച്ചിട്ടില്ല. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.

  English summary
  Actor Kollam Thulasi About His Family And Failed Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X