twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

    |

    മിനീസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ആരാധകരുള്ള താരജോഡികളാണ് മനോജ് കുമാറും ബീന ആന്റണിയും. മാതൃക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. പ്രേക്ഷകരുമായി വലിയ ആത്മബന്ധമാണ് ഇവര്‍ക്കുള്ളത്. തിരിക്കുകള്‍ക്കിടയിലും തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാന്‍ ഇവര്‍ സമയം കണ്ടെത്താറുണ്ട്. ഇതൊക്കെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

    എന്ത് ചെയ്യണമെന്ന് അറിയില്ല, സമനില തെറ്റിയ അവസ്ഥയായിരുന്നു, ബീനയെ തിരിച്ചു കൊണ്ടു വന്നതിനെ കുറിച്ച് മനോജ്എന്ത് ചെയ്യണമെന്ന് അറിയില്ല, സമനില തെറ്റിയ അവസ്ഥയായിരുന്നു, ബീനയെ തിരിച്ചു കൊണ്ടു വന്നതിനെ കുറിച്ച് മനോജ്

    പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു മനോജ് കുമാറിന് 'ബെല്‍സ് പാള്‍സി' ബാധിച്ചത്. അതുവരെ അധികം സുപരിചിതമായിരുന്നില്ല ഈ രോഗം. മനോജ് കുമാര്‍ തന്നെയാണ് ഈ അസുഖത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെച്ചത്. മുഖം ഒരു സൈഡിലേയ്ക്ക് കോടിപ്പോയ അവസ്ഥയിലായിരുന്നു അന്ന് നടന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഈ അസുഖത്തെ കുറിച്ചും രോഗം ഉണ്ടാവുന്നതിനെ കുറിച്ചുമൊക്കെ വിശദമായി സംസാരിച്ചിരുന്നു.

    'ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു', ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍'ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു', ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍

    ബെല്‍സ് പാള്‍സി

    ഇപ്പോഴിതാ 'ബെല്‍സ് പാള്‍സി' രോഗം വന്നതിനെ കുറിച്ച് പറയുകയാണ് താരം. ഭാര്യ ബീന ആന്റണി കൊവിഡില്‍ നിന്ന് മുക്തി നേടിയപ്പോഴാണ് ഈ രോഗം നടനെ ബാധിക്കുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന 'പണം തരും പടം' എന്ന ഷോയിലാണ് ഇക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മിക്കുന്നത്. ബീനയായിരുന്നു രോഗത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. അതുവരെ 'ബെല്‍സ് പാള്‍സി' എന്ന അസുഖത്തെ കുറിച്ച് താന്‍ കേട്ടിട്ടു പോലുമില്ല എന്നാണ് ബീന പറഞ്ഞത്.

    ആദ്യം തോന്നിയത്

    പിന്നീട് രോഗത്തെ കുറിച്ച് വിശദമായി പറഞ്ഞത് മനോജ് ആയിരുന്നു. നടന്റെ വാക്കുകള്‍ ഇങ്ങനെ...'ഒരു ദിവസം രാത്രി മുഖത്തിന് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. അത് ബീനയോട് പറയുകയും ചെയ്തു. അടുത്ത ദിവസം നോക്കാമെന്ന് വിചാരിച്ച് അന്ന് കിടന്ന് ഉറങ്ങി. തൊട്ട് അടുത്ത ദിവസമായി. രാവിലെ വെള്ളം കുടിച്ച് കൊണ്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. ഏകദേശം മുക്കാല്‍ ലിറ്ററോളം വെള്ളം ദിവസവും വെറും വയറ്റില്‍ കുടിക്കാറുണ്ട്. ഈ വെള്ള കുടിച്ചതിന് ശേഷമാണ് പല്ലു തേയ്ക്കാന്‍ പോകുന്നത്. അന്ന് ബ്രഷ് ചെയ്യുമ്പോള്‍ ഒരു സൈഡ് മാത്രം പൊങ്ങുന്നില്ല. കൂടാതെ തുപ്പുന്നത് ഒരു സൈഡില്‍ കൂടി മാത്രം പുറത്ത് പോകുന്നു. അപ്പോള്‍ തനിക്ക് എന്തോ ഒരു പ്രശ്‌നം തോന്നി'; മനോജ് പറഞ്ഞു.

    ഭയപ്പെട്ടത് മറ്റൊന്ന്

    'ആ സമയത്ത് ബീന അടുക്കളയില്‍ ചായ ഉണ്ടാക്കുകയാണ്. ചായയുമായി വന്നപ്പോള്‍ ആശുപത്രി പോകമെന്ന് പറഞ്ഞു. ആ സമയത്ത് ബീന എന്റെ മുഖത്തേയ്ക്ക് നോക്കുന്നില്ല. അപ്പോള്‍ ചെറുതായിട്ട് മാത്രമേ മുഖം മാറിയിട്ടുള്ളൂ' മനോജ് പറഞ്ഞതിന്റെ ബാക്കിയായി ബീന ആന്റണി തുടര്‍ന്നു.

    ' അപ്പോള്‍ തന്നെ കുഞ്ഞച്ചനെ( മനോജിന്റെ ചെറിയച്ഛന്‍) വീഡിയോ കോള്‍ ചെയ്തു. അദ്ദേഹം ഡോക്ടറാണ്. കണ്ടപ്പോള്‍ തന്നെ പറഞ്ഞു 'ബെല്‍സ് പാള്‍സി'യാണെന്ന്. ആദ്യം സ്‌ട്രോക്കോയിരിക്കുമോ എന്ന് ഭയപ്പെട്ടു'; ബീന ആന്റണി പറഞ്ഞു.

    മാനസിക സമ്മർദം

    ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ സ്‌ക്യാന്‍ ചെയ്തു. തലയ്ക്കൊന്നും മറ്റൊരു പ്രശ്‌നവും ഇല്ലായിരുന്നു. 'ബെല്‍സ് പാള്‍സി' ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോള്‍ അധികം ടെന്‍ഷനൊന്നുമില്ലായിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുഖം വല്ലാതെ കോടിപ്പോയി. പുറത്ത് ഇറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു. വല്ലാത്ത മനസിക സമ്മര്‍ദത്തിലൂടെയായിരുന്നു കടന്നു പോയതെന്നും'; നടി കൂട്ടിച്ചേര്‍ത്തു.

    Recommended Video

    എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
     ആളുകളെ അറിയിക്കാനുള്ള കാരണം

    കൂടാതെ ഈ രോഗത്തെ കുറിച്ച് ആളുകളെ അറിയിക്കാനുള്ള കാരണത്തെ കുറിച്ചും മനോജ് പറയുന്നു.' നിസാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' എന്ന അസുഖം വരുന്നത്. ചെവിയില്‍ വെള്ളം പോവുക, ചെവിയില്‍ കാറ്റിടിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ട്, തണുപ്പ് എന്നിങ്ങനെ നിസ്സാരകാര്യങ്ങള്‍ കൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത്. സ്‌ട്രോക്കായിട്ടോ പ്രഷറായിട്ടോ ഈ രോഗത്തിന് യാതെരുവിധത്തിലുമുള്ള ബന്ധവുമില്ല. ഞാന്‍ അന്ന് അനുഭവിച്ച ടെന്‍ഷന്‍ മറ്റാര്‍ക്കും ഉണ്ടാവരുന്നതെന്ന് വിചാരിച്ചാണ് ഇത് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. അത് പലര്‍ക്കും ഉപകാരമായെന്നും' മനോജ് പറഞ്ഞ് നിർത്തി.

    English summary
    Actor Manoj And Beena Antony Opens Up About Main Resons Of Bell's palsy Disease
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X