Don't Miss!
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് നടന് ഷാനവാസ്, അവര്‍ക്ക് എന്തോ തെറ്റ് പറ്റിയതാണെന്നും താരം
സീത സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് നടന് ഷാനവാസ് ഷാനു. പരമ്പരയിലെ ഇന്ദ്രന് എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാസികയാണ് സീരിയലില്‍ ഷാനവാസിന്റെ ജോഡിയായി എത്തിയത്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആദ്യം മുതല്‍ അവസാനം വരെ ലഭിച്ചത്. സീതയില്‍ ഷാനവാസ്, സ്വാസിക തുടങ്ങിയവരുടെ പ്രകടനങ്ങള്‍ തന്നെയായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇന്ദ്രനീലം എന്ന പരമ്പരയിലൂടെ തുടക്കം കുറിച്ച താരത്തിന് കുങ്കുമപ്പൂവ് എന്ന സീരിയലാണ് കരിയറില്‍ വഴിത്തിരിവായത്. കുങ്കുമപ്പൂവിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസളാണ് നടന് ലഭിച്ചത്. സീരിയലുകള്‍ക്ക് പുറമെ നിരവധി സിനിമകളിലും അഭിനയിച്ച താരമാണ് ഷാനവാസ് ഷാനു, അടുത്തിടെ ഫ്ളവേഴ്സ് ടിവിയിലെ കൂടത്തായി പരമ്പരയിലൂടെയായിരുന്നു നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്.

ഐജി ശരത് ചന്ദ്രനായി ഷാനവാസ് അഭിനയിച്ച പരമ്പര കഴിഞ്ഞ മാസമാണ് അവസാനിച്ചത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഷാനവാസ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടന് പങ്കുവെക്കാറുണ്ട്. അതേസമയം തന്നെ സംബന്ധിച്ച് വന്ന ഒരു വ്യാജ വാര്‍ത്തയ്ക്ക് മറുപടിയുമായി ഷാനവാസ് ഷാനു എത്തിയിരുന്നു.

കഴിഞ്ഞ ദിവസം സൂഫിയും സുജാതയും സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായ സമയത്താണ് സംവിധായകന്റെ വിയോഗമുണ്ടായത്. എന്നാല്‍ ഈ വാര്‍ത്ത നടന് ഷാനവാസ് ഷാനുവിന്റെ ചിത്രങ്ങളും വീഡീയോയും വെച്ചുകൊണ്ട് പ്രമുഖ ചാനലില്‍ വന്നതോടെയാണ് ആരാധകര്‍ സങ്കടത്തിലായത്.

തുടര്‍ന്ന് നിരവധി ആരാധകരുളള നടന്റെ മരണവാര്‍ത്ത ആണെന്ന് കരുതി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അനുശോചനവും രേഖപ്പെടുത്തി. കുറെ പേരാണ് കഴിഞ്ഞ ദിവസം ഷാനവാസിന്റെ ഫോണിലേക്ക് വിളിച്ചത്. അപ്പോഴാണ് താന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ എത്തിയ ശേഷമായിരുന്നു ഇതേകുറിച്ച് നടന് സംസാരിച്ചത്.
സ്റ്റൈലിഷ് ലുക്കില്‍ ഫഹദ് ഫാസിലിന്റെ നായിക, വൈറലായി ചിത്രങ്ങള്‍

വാര്‍ത്ത ചാനലില്‍ വന്ന സമത്ത് ബിസിനസ് ആവശ്യത്തിനായി തൃശ്ശൂരില്‍ നിന്നും ആലപ്പുഴ വരെ പോവുകയായിരുന്നു നടന്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തന്റെ പ്രിയപ്പെട്ടവര്‍ വിഷമിക്കരുതെന്നും ലൈവിലൂടെ എത്തി ഷാനവാസ് ഷാനു അറിയിച്ചു. ചാനലില്‍ പ്രചരിച്ച വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റുചെയ്തുകൊണ്ടാണ് നടന്റ പ്രതികരണം. ചാനലില്‍ എന്റെ ഫോട്ടോയും വീഡിയോയും വെച്ച് ന്യൂസ് വന്നത് ഞാനല്ല, അവര്‍ക്കെന്തോ തെറ്റ് പറ്റിയതാണെന്ന് നടന് കുറിച്ചു.
Recommended Video

ഒപ്പം തന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോയും ചാനലില്‍ നിന്നും നീക്കം ചെയ്യണം എന്നും ഷാനവാസ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. അതേസമയം സീരിയലുകളിലെ പ്രകടനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ച താരമാണ് ഷാനവാസ്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നടന് സിനിമയിലും എത്തിയത്.
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ