For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനാണെന്ന് കേട്ടപ്പോള്‍ കിളിപോയി, ഓഡീഷനിലൂടെ ലഭിച്ച അവസരം, അനുഭവം പങ്കുവെച്ച് വിവേക് ഗോപന്‍

  |

  പരസ്പരം പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിവേക് ഗോപന്‍. ജനപ്രിയ സീരിയലിലെ സൂരജ് എന്ന കഥാപാത്രം നടന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരജേട്ടന്‌റെയും ദീപ്തി ഐപിഎസിന്‌റെയും കഥ മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു. അഞ്ച് വര്‍ഷത്തിലധികമാണ് പരസ്പരം സംപ്രേക്ഷണം ചെയ്തത്. സീരിയലിന് പുറമെ സിനിമകളിലൂടെയും വിവേക് ഗോപന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. അഭിനേതാവ് എന്നതിലുപരി ക്രിക്കറ്റിലും തിളങ്ങിയിരുന്നു നടന്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിനായാണ് താരം കളിച്ചത്.

  നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  അതേസമയം പരസ്പരം സീരിയലിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് സിനിമാത്വേക്ക് യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസു തുറക്കുകയാണ് വിവേക് ഗോപന്‍. സിസിഎല്‍ സമയത്താണ് മറ്റ് ജോലികളെ കുറിച്ച് ചിന്തിക്കുന്നതെന്ന് നടന്‍ പറയുന്നു. 'സിസിഎല്‍ കഴിഞ്ഞാല്‍ പിന്നെ എന്നെ പോലെയുളള കുറച്ചാളുകള്‍ക്ക് ജോലി ഒന്നുമില്ല. അടുത്ത സീസണ്‍ വരുന്നത് വരെ കാത്തിരിക്കണം'.

  'ഒരു ഫാര്‍മ കമ്പനിയില്‍ റെപ്രസെന്റേറ്റീവായി
  പ്രവര്‍ത്തിച്ചിരുന്നു. അവിടുന്ന് പ്രൊമോഷനായി മാനേജറായി. അന്ന് സിസിഎല്ലിന് വേണ്ടി ജോലി രാജിവെച്ചു. സിസിഎല്‍ കഴിഞ്ഞാല്‍ അടുത്ത സീസണ്‍ വരുന്നത് വരെ മറ്റ് ജോലികളില്ല. അത് ബുദ്ധിമുട്ടായി', വിവേക് ഗോപന്‍ പറയുന്നു. 'പിന്നെ സിനിമകള്‍ക്ക് ശ്രമിച്ചെങ്കിലും മിക്ക സംവിധായകരും പറഞ്ഞത് പുളളി ക്രിക്കറ്റ് പ്ലെയറല്ലെ, അഭിനയിക്കാനുളള കഴിവ് ഉണ്ടോ എന്നാണ്. അന്ന് നമുക്ക് നമ്മളുടെ കഴിവ് കാണിക്കാനോ അല്ലെങ്കില്‍ അഭിനയിച്ചുകാണിക്കാനോ ഉളള ഒരു അവസരമില്ല. അങ്ങനെ ഒരു അവസരം കിട്ടിയിട്ടുമില്ല'.

  'പിന്നെ സിസിഎല്‍ വേണ്ടെന്ന് വെച്ച് തിരിച്ച് എന്തെങ്കിലും ജോലിക്ക് കയറാനുളള ശ്രമങ്ങളില്‍ നില്‍ക്കുമ്പോഴാണ്‌ ഒഡീഷനെ കുറിച്ച് അറിഞ്ഞത്. അന്ന് പരസ്പരത്തിന്‌റെ പ്രൊഡ്യൂസറെ വിളിച്ചു. 'വിവേകിനെ ഒരാള് ഇന്ന ഡേറ്റിന് വിളിക്കുമെന്ന്' അദ്ദേഹം അറിയിച്ചു. 'അങ്ങനെ രണ്ട് തവണ ഓഡീഷന് വിളിച്ചപ്പോള്‍ പോവാന്‍ സാധിച്ചില്ല. പിന്നെ ഞാന്‍ പ്രൊഡ്യൂസറെ വിളിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞു. 'ഞാന്‍ കണ്‍ട്രോളറോട് പറയാം. പുളളി വിവേകിനെ വിളിച്ച് കാര്യങ്ങള്‍ പറയും' എന്ന് അദ്ദേഹം പറഞ്ഞു.

  'പിന്നെ കുറെനാളത്തേക്ക് അതേകുറിച്ച് ന്യൂസൊന്നും ഇല്ല. അതിന് ശേഷം പെട്ടെന്ന് ഒരു കോള്‍ വന്നു. തിരുമല എന്ന സ്ഥലത്തുളള ഒരു വീട്ടിലേക്കാണ് വിളിച്ചത്. അവിടേക്ക് എത്താന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. രണ്ട് ഓഡീഷനുകളില്‍ പങ്കെടുത്തവര്‍ക്കുളള ഒരു ക്യാമ്പാണ് അവിടെ നടന്നത്. ഞാന്‍ അവിടെ എത്തി സ്വയം പരിചയപ്പെടുത്തി. പ്രിയദര്‍ശന്‍ സാറിന്‌റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്നീ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ നോക്കി', നടന്‍ ഓര്‍ത്തെടുത്തു.

  'സിനിമയില്‍ പ്രവര്‍ത്തിച്ച ആളായതുകൊണ്ട് ക്യാംപിന് വന്നവരെല്ലാം അനുഭവങ്ങള്‍ ചോദിച്ചു. അന്ന് സീരിയലിലെ ഒരു രംഗം ചെയ്യാന്‍ എല്ലാവരോടും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പിന്നെ കുറെ കഴിഞ്ഞാണ് അടുത്ത ഓഡീഷന്‍ വരുന്നത്. അന്ന് ഒരു ക്യാരക്ടറില്‍ വിവേകിനെ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ സന്തോഷം കോന്നി. ഹീറോയാണ് എന്ന് കേട്ടപ്പോള്‍ കിളിപോയ അവസ്ഥയായിരുന്നു. അത് കഴിഞ്ഞ് സീരിയലിനായി കാത്തിരുന്നപ്പോള്‍ പിന്നെ ഒരു മാസം വിളികളൊന്നുമില്ല. അങ്ങനെ വീട്ടുകാരും ചോദിച്ചുതുടങ്ങി. സീരിയല്‍ ഒന്നും വേണ്ട എന്ന് തീരുമാനിച്ച് മറ്റ് ജോലികള്‍ക്കായി ശ്രമിക്കുമ്പോഴാണ് അടുത്ത കോള്‍ വരുന്നത്'.

  'ഷൂട്ടിന്‌റെ ദിവസം അറിയിച്ചു. ആവശ്യമുളള വസ്ത്രങ്ങളുമായി സെറ്റില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബേക്കറിക്കാരനായിട്ടുളള റോളാണെന്ന് അറിഞ്ഞപ്പോള്‍ കുറെയധികം സിനിമകള്‍ കണ്ടു. ധനുഷ്, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ ചിത്രങ്ങളെല്ലാം കുത്തിയിരുന്ന് കണ്ടു. എന്നാല്‍ ഒന്നിലും ബേക്കറിക്കാരന്‌റെ കഥാപാത്രം കണ്ടില്ല. അങ്ങനെയാണ് ഭാര്യ ഒരു ഹിന്ദി സീരിയലിനെ കുറിച്ച് പറഞ്ഞത്. ചിലപ്പോ അതിന്‌റെ റീമേക്കായിരിക്കും പരസ്പരം എന്ന് പറഞ്ഞു'.

  The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam

  'അങ്ങനെ ആ സീരിയല്‍ കണ്ടു. എന്നാല്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് വരുമ്പോള്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. ആദ്യത്തെ കുറച്ചു നാളുകളില്‍ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. പിന്നെ ക്യാമറാമാനൊക്കെ ഇഷ്ടമാവുന്നുണ്ടോ എന്ന തോന്നലുണ്ടായി. എന്നാല്‍ പിന്നീട് എല്ലാവരുമായി കമ്പനിയായപ്പോള്‍ നന്നായി ചെയ്യാന്‍ സാധിച്ചു', അഭിമുഖത്തില്‍ വിവേക് ഗോപന്‍ മനസുതുറന്നു.

  Read more about: vivek gopan
  English summary
  actor vivek gopan reveals how he got the opportunity in parasparam serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X