For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രമോഷനായി വിളിച്ചു!! രാത്രിവരെ ഷൂട്ട്, ടെലികാസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചത്, ചാനലിനെതിരെ ഹണി റോസ്

  |

  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത യൂത്തിന്റെ കഥ പറയുന്ന ചിത്രമായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വികെ പ്രകാശ് ചിത്രമായ ട്രിവാൻഡ്രം ലോഡ്ജിലൂടെ മലയാള സിനിമ മേഖലയിൽ തിരിച്ചെത്തുകയായിരുന്നു. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഹണി റോസിന് കഴിഞ്ഞിട്ടുണ്ട്.

  മോഹൻലാലിന് മോദിയുടെ സ്നേഹ സന്ദേശം!! നിങ്ങളുടെ ആശംസകളെ വിലമതിക്കുന്നു, സന്ദേശം ഇങ്ങനെ....

  സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന താരമാണ് ഹണി. ആരുടേയയും മുഖം നോക്കാതെ തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും താരസംഘടനയായ എഎംഎംഎയുടെ വിവാദങ്ങളെ കുറിച്ചും താരം ശക്താമായി തന്നെ തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത പ്രമുഖ ചാനലിനെതിരെ വിമർശനവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

  അതൊക്കെ ദിലീപിന്റെ തലയിൽ ഉണ്ടായത്!! സിഐഡി മൂസയിലെ ചാണക സീനിനു പിന്നിൽ ഇങ്ങനെയാരു കഥയുണ്ട്...

   പ്രമോഷനും വിളിച്ചു

  പ്രമോഷനും വിളിച്ചു

  ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കലഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി. ചിത്രത്തിന്റെ പ്രമോഷനാണെന്ന് പറഞ്ഞിട്ടാണ് ചാനലിലേയ്ക്ക് വിളിച്ചു വരുത്തിയതെന്ന് ഹണി പറഞ്ഞു. ഒരു എപ്പിസോഡ് എന്ന് പറഞ്ഞാണ് വിളിച്ചത്. ഉച്ചമുതൽ രാത്രി വരെ ഷൂട്ട് ചെയ്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളമുള്ള ഷൂട്ടിങ്ങിനിരുന്നത് താൻ അഭിനയിച്ച ചിത്രത്തിന് പ്രമോഷൻ തരുമെന്ന് വാക്ക് നൽകിയതു കൊണ്ടാണെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

   എല്ലാം എഡിറ്റ് ചെയ്തു കളഞ്ഞു

  എല്ലാം എഡിറ്റ് ചെയ്തു കളഞ്ഞു

  എന്നാൽ സിനിമയെ കുറിച്ച് ഞാൻ പറഞ്ഞതെല്ലാം ഒരു വാക്ക് പോലും വെക്കാതെ എഡിറ്റ് ചെയ്ത് കളയുകയായിരുന്നു. ഇത്തരത്തിലുളള ഒരു അനുഭവ തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണെന്നും നടി പറഞ്ഞു. ഇങ്ങനെ വിഴിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ലെന്നും ചാനലിനു നേരെ നടി ആഞ്ഞടിച്ചു. ഇത്തരത്തിലുളള നെറികെട്ട രീതി കാണിക്കുന്നത് ഒരു മധ്യമത്തിനും ചേർന്നതല്ലെന്നും നടി പറഞ്ഞു. കൂടാതെ ഈ പ്രവർത്തിയിൽ തനിക്കൊത്തിരെ വിഷമം തോന്നിയെന്നും ഹണി പറഞ്ഞു.

  കലാഭവൻ മണിയുടെ ജീവതകഥ

  കലാഭവൻ മണിയുടെ ജീവതകഥ

  മലയാളികളുടെ പ്രിയപ്പെട്ട നടനായ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മണിയുടെ കുട്ടിക്കാലവും ചെറുപ്പക്കാലത്ത് അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും സിനിമയിലേയ്ക്കുളള വരവുമാണ് ചിത്രത്തിന്റെ പ്രമേയം . മണിയ്ക്കുളള ആദവായിട്ടാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ വിനയൻ തന്നെ പറഞ്ഞിരുന്നു.

   വൻ താരനിര

  വൻ താരനിര

  ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ കലാഭവൻ മണിയായി എത്തുന്നത്ഹാസ്യ താരം രാജാമണിയാണ്. രാജാമണിക്കു ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സലീംകുമാര്‍,രമേഷ് പിഷാരടി, ശ്രീജിത്ത് രവി, ഹണിറോസ്, പൊന്നമ്മ ബാബു,ജോയി മാത്യൂ,ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്,. കലാഭവന്‍ മണിയുടെ അച്ഛനായി എത്തുന്നത് സലീംകുമാര്‍ .

   ആ ഹിറ്റ് പാട്ട്

  ആ ഹിറ്റ് പാട്ട്

  കലാഭവൻ മണി പാടി സൂപ്പർ ഹിറ്റാക്കിയ ഗാനമായിരുന്നു ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന ഗാനം. ഈ ഗാനം വീണ്ടും ചിത്രത്തിൽ പുനരാവിഷ്കരിക്കുന്നുണ്ട്. കലാഭവന്‍ മണിയുടെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന പാട്ടാണ് റീമിക്‌സ് ചെയ്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്‌നാണ് പാട്ട് പാടിയിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ഗാനം സൂപ്പർ ഹിറ്റാണ്. സംവിധായകൻ വിനയന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഗാനം പുറത്തുവിട്ടത്.

  English summary
  actoress honey rose criticise leading malayalam channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X