For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെമ്പരത്തിയിലെ അഖിലാണ്ഡേശ്വരിയായി ഇനി ഐശ്വര്യയില്ല! പകരമെത്തുന്നത് ഈ താരം! പിന്‍മാറാന്‍ കാരണമുണ്ട്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന സീരിയലുകളിലൊന്നാണ് ചെമ്പരത്തി. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്ന് കൂടിയാണിത്. പ്രമേയത്തിലും അവതരണത്തിലും വൈവിധ്യമാര്‍ന്ന പരമ്പരകളാണ് സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്നത്. ചെമ്പരത്തിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് അഖിലാണ്ഡേശ്വരി. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഈ കഥതാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട് താരപുത്രിയായ ഐശ്വര്യ.

  ലേഖയും എംജി ശ്രീകുമാറും മുഖത്തോട് മുഖം നോക്കിയിരുന്നു! യാത്രയ്ക്കിടയില്‍ കിട്ടിയത് എട്ടിന്‍റെ പണി

  മോഹന്‍ലാല്‍ ചിത്രമായ നരസിംഹത്തല്‍ നായികയായത് ഐശ്വര്യയായിരുന്നു. മുന്‍കാല അഭിനേത്രിയായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. പ്രജയിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരകളിലൊന്നായ പാരിജാതത്തിലും ഐശ്വര്യ അഭിനയിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു അന്നും താരം പുറത്തെടുത്തത്. അഖിലാണ്ഡേശ്വരിയായി ഇനി ഐശ്വര്യയില്ലെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  പൃഥ്വിരാജിനോട് മിണ്ടാതെ പോയ ശാലിനി! വിവരമറിഞ്ഞ് അസ്വസ്ഥനായ അജിത്ത് നല്‍കിയ നിര്‍ദേശം ഇങ്ങനെ

  തൃച്ഛംബരത്തെ അഖിലാണ്ഡേശ്വരിയെ ഇനിയാരാണ് അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളായ താര കല്യാണ് അഖിലാണ്ഡേശ്വരിയായി എത്തുന്നത്്. ചാനലിന്‍രെ ഫേസ്ബുക്ക് പേജിലെ പുതിയ പോസ്റ്ററിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് താര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ആരാധകരെ സംബന്ധിച്ചിടത്തോളം അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുന്ന കാര്യമല്ല.

  Aiswarya

  Actress Sarayu Exclusive Interview | FilmiBeat Malayalam

  ലോക് ഡൗണ്‍ സമയത്ത് സിനിമ-സീരിയല്‍ മേഖലയും സ്തംഭിച്ചിരുന്നു. സീരിയലുകളുടെ ഷൂട്ടിംഗോ സംപ്രേഷണങ്ങളോ ഇല്ലായിരുന്നു. മാസങ്ങള്‍ക്ക് ശേഷമായാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. അന്യസംസ്ഥാനത്തെയും അന്യഭാഷയിലേയും താരങ്ങളുമൊന്നും തിരികെ എത്തിയിരുന്നില്ല. പ്രിയപ്പെട്ടവള്‍ പരമ്പരയില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നും കേരളത്തിലേക്ക് എത്താനാവില്ലെന്നും വ്യക്തമാക്കി അവന്തിക മോഹന്‍ എത്തിയിരുന്നു. ഇതിന് ശേഷമായാണ് ഐശ്വര്യയും പിന്‍വാങ്ങുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

  ശ്രീവിദ്യയും ഭര്‍ത്താവും പിരിഞ്ഞത് ആ സംഭവത്തോടെ! അടിച്ചപ്പോള്‍ വീടുവിട്ടിറങ്ങി! വീണ്ടും വൈറലാവുന്നു

  ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് പരമ്പര. അതിനിടയിലാണ് അപ്രതീക്ഷിതമായി കഥാപാത്രം മാറുന്നത്. ഐശ്വര്യയെത്തന്നെ അഖിലാണ്ഡേശ്വരിയായി കാണണമെന്നുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. ആ സ്ഥാനത്തേക്ക് താര കല്യാണ്‍ എങ്ങനെയായിരിക്കുമെന്നുള്ള ആശങ്കയും ആരാധകര്‍ക്കുണ്ട്. താരയുടെ വരവിനായി കാത്തിരിക്കുന്നവരുമുണ്ട്.

  വിവാഹമോചനത്തെക്കുറിച്ച് ലെന പറഞ്ഞത്! കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനം നല്ലതായി!പിരിയാന്‍ എളുപ്പമായി

  English summary
  Actress Aiswarya quits the serial Chembarathi, Thara Kalyan replaces her character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X