For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഭയം കാരണം അമ്മ മൊട്ടയടിക്കാന്‍ സമ്മതിച്ചില്ല,മുടിയെല്ലാം പോയി, പുതിയ ലുക്കില്‍ അമ്പിളി ദേവി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമ്പിളി ദേവി. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും താരം പ്രവര്‍ത്തിച്ചിട്ടുണ്ട. കുറെ നല്ല പരമ്പരകളുടെ ഭാഗമായ അമ്പിളി ദേവിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കലോത്സവവേദിയില്‍ നിന്നാണ് അമ്പിളി ദേവി അഭിനയരംഗത്ത് എത്തുന്നത്. വിവാഹ ശേഷവും താരം സജീവമായിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം നടി അഭിനയിക്കുന്ന പരമ്പരയാണിത്.

  എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാന്‍ പറയും,ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് നിസ്താര്‍

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളി ദേവി സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോകള്‍ക്കൊല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അമ്പിളിയുടേയും കുഞ്ഞുങ്ങളുടേയും വിശേഷം ആരാഞ്ഞ് ആരാധകരും രംഗത്ത് എത്താറുണ്ട്.

  മകന് വേണ്ടി എത്തി നടനായി മാറിയ അച്ഛന്‍,കോട്ടയം പ്രദീപിന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു...

  അമ്പിളി ദേവിയുടെ മുടി പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇടതൂര്‍ന്ന നീണ്ട മുടികളാണ് നടിയ്ക്ക്. എന്നാല്‍ ഇപ്പോള്‍ മുടിയുടെ ആ പഴയ ഭംഗിയും ഉള്ളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിത തന്റെ മുടിയ്ക്ക് സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഹെയര്‍കട്ട് വീഡിയോയിലാണ് മുടിയെ കുറിച്ച് താരം വാചാലയായത്.

  മുടി മുറിക്കാന്‍ എത്തിയ പ്പോഴാണ് മുടി കൊഴിഞ്ഞു പോയതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ''നീളമുള്ള മുടി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തില്‍ എന്നും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എന്നാല്‍ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ഉള്ള മാനസിക പ്രയാസങ്ങള്‍ കൂടിയപ്പോള്‍ മുടി കൊഴിച്ചില്‍ അധികമായി. ഇപ്പോള്‍ തീരെ ഉള്ളില്ല. അതു കൊണ്ട് ഒരു മാറ്റം ആവാം എന്ന് വച്ചു എന്ന് അമ്പിളി പറയുന്നു.

  2019 ഫെബ്രുവരി മാസത്തിലാണ് ഞാന്‍ ഏറ്റവും അവസാനം മുടി മുറിച്ചത്. ഏപ്രില്‍ ആയപ്പോഴേക്കും അജു മോനെ ഗര്‍ഭിണിയായി. ഗര്‍ഭകാലത്ത് മുടിയൊന്നും വെട്ടാന്‍ പാടില്ല എന്നാണല്ലോ. അങ്ങനെ ഒന്ന് - ഒന്നര വര്‍ഷം മുടി തൊട്ടില്ല. അതിന് ശേഷം ലോക്ക് ഡൗണ്‍ ആയി. ചുരുക്കി പറഞ്ഞാല്‍ മൂന്ന് - മൂന്നര വര്‍ഷമായി മുടി മുറിച്ചിട്ട്. ഇന്ന് ഹെയര്‍ കട്ട് ചെയ്യാന്‍ പോവുകയാണ്. തന്റെ തലമുടിയെ കുറിച്ചുള്ള മറ്റൊരു രഹസ്യവും താരം വെളിപ്പെടുത്തിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ തന്റെ തലമുടി മൊട്ടയടിച്ചിട്ടില്ലെന്നാണ് താരം പറയുന്നു.

  ജനിക്കുമ്പോള്‍ ഉള്ള മുടിയാണ് അമ്പിളിയുടേത്. ഇതുവരെ മൊട്ടയടിച്ചിട്ടില്ല. സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴുള്ള മുടി മൊട്ടയടിച്ച് നീക്കും. എന്നാല്‍ മാത്രമേ നല്ല മുടി വരൂ എന്നാണ് വിശ്വാസം. എന്നാല്‍ ജനിക്കുമ്പോള്‍ തന്നെ നല്ല ചുരുള മുടി ആയതിനാല്‍ മൊട്ടയടിച്ചാല്‍ അത് പോയിപ്പോവുമോ എന്ന് ഭയന്ന് അമ്മ തല മൊട്ടയിടിച്ചില്ല എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. നന്നായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.ാേ

  Recommended Video

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം അമ്പിളി വീണ്ടും സീരിയലില്‍ സജീവമായിട്ടുണ്ട്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലൂടെയാണ് താരം മടങ്ങി എത്തിയിരിക്കുന്നത്. ആദ്യം തുമ്പപ്പൂവില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ നിരസിക്കുകയായിരുന്നെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോഴാണ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു. രണ്ടാമതും ഗര്‍ഭിണിയായ സമയത്താണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്.

  Read more about: ambili devi
  English summary
  Actress Ambili Devi Opens Up About Her Hair Falls, And new Hair style video went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X