For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസത്തെ കുറിച്ച് അമ്പിളി ദേവി, അപ്പുവിന് ആശംസയുമായി പ്രേക്ഷകർ

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് അമ്പിളി ദേവി. കലോത്സവത്തിൽ നിന്നാണ് താരം അഭിനയരംഗത്ത് എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിയുകയും ചെയ്തിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് സീരിയലിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷണംചെയ്യുന്ന തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെ മടങ്ങി എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യയുള്ള സീരിയലാണിത്.

  സീരിയല്‍ നടി, നടന്‍ എന്നൊക്കെ പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്, അതിനുള്ള കാരണം... റിച്ചാർഡ് പറയുന്നു

  സോഷ്യൽ മീഡിയയിൽ സജീവമാണ് അമ്പിളി ദേവി. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെ നൃത്ത വിശേഷങ്ങളും മക്കളുടെ സന്തോഷങ്ങളുമെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത നടി പങ്കുവെച്ച പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂത്തമകൻ അപ്പു എന്ന അമർനാഥിനെ കുറിച്ചാണ് അമ്പിളി വീഡിയോയിൽ പറയുന്നത്.

  അച്ഛനോട് സിനിമ താൽപര്യം പറഞ്ഞപ്പോഴുണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നു, ചിരിച്ച് കൊണ്ട് വിനീത്

  തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം എന്ന് പറഞ്ഞു കൊണ്ടാണ് അമ്പിളി വീഡിയോ ആരംഭിച്ചിരിക്കുന്നത്. ജനുവരി 30 മൂത്തമകൻ അപ്പുവിന്റെ പിറന്നാൾ ആയിരുന്നു. '' ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30 എന്നാണ് അമ്പിളി ദേവി പറയുന്നത്. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യില്‍ കിട്ടിയ ദിവസം. വര്‍ഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. അപ്പുക്കുട്ടന്റെ പിറന്നാള്‍ പ്രമാണിച്ച് എന്ത് വീഡിയോ ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ഇതേക്കുറിച്ച് ചിന്തിച്ചത്. അപ്പുമോന്‍ പറഞ്ഞ ഐഡിയയാണ് ഇതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

  മോന്‍ ജനിച്ച എല്ലാ ദിവസവും വീഡിയോ എടുത്ത് സൂക്ഷിക്കുമായിരുന്നു എന്നും അമ്പിളി പറയുന്നു. അപ്പു ഇടയ്ക്ക് ഈ വീഡിയോ ഒക്കെ എടുത്ത് കാണും, അയ്യോ ഇത് ഞാനാണോ എന്നൊക്കെയാണ്ചോദിക്കാറുള്ളത്. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ അമ്മേ എന്റെ ഈ വീഡിയോ ഒക്കെ അമ്മയ്ക്ക് ഇട്ടൂടേയെന്ന് ചോദിച്ചിരുന്നു. മോന്റെ പിറന്നാളിന് കുറച്ച് വീഡിയോ ഇടാമെന്ന് കരുതി. അപ്പുവിന്റെ കുഞ്ഞുന്നാളത്തെ കുസൃതിയൊക്കെ ചേര്‍ത്തുള്ള വീഡിയോയാണ് ഞാനിന്ന് പോസ്റ്റ് ചെയ്യുന്നതെന്നും അമ്പിളി ദേവി പറയുന്നു,.

  അപ്പുവിന് ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. അമ്മയുടെ ചക്കരക്കുട്ടിയായി അമ്മയെ ഒരുപാട് കാലം നോക്കി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, അമ്മയും അച്ഛനും ചേച്ചിയുടെ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നില്‍ക്കുന്ന മോന് ആശംസകള്‍. ഹാപ്പി ബര്‍ത്ത് ഡേ അമര്‍നാഥ്, എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്. പ്രേക്ഷകരുടെല ആശംസകൾക്കെല്ലാം താരം പ്രതികരിച്ചിട്ടുമുണ്ട്. അമ്പിളിയുടേയും രണ്ടാമത്തെ കുഞ്ഞിന്റേയും ഭാഗ്യമാണ് അപ്പുവെന്ന് നേരത്തെ പോസ്റ്റ് ചെയ്ത പല വീഡിയോകളിലും പ്രേക്ഷകർ പറഞ്ഞിരുന്നു.

  Recommended Video

  ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

  മക്കളുമായി അമ്പിളി ദേവി പളനിയിലും പോയിരുന്നു. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. രണ്ടാമത്തെ മകൻ അജുക്കുട്ടന്റെ ആദ്യത്തെ പളനി യാത്രയായിരുന്നു. പെട്ടെന്ന് തീരുമാനിച്ച് പോയതാണെന്നും അമ്പിളി ദേവി പറയുന്നു. നാട്ടിലെ ആചാരം അനുസരിച്ച് ഭിക്ഷ എടുത്തായിരുന്നു പളനിയിൽ പോയത്. അതിന് പിന്നിലെ ആധികാരികമായ കാര്യങ്ങളൊന്നും അറിയില്ലെന്നും താരം വ്യക്തമാക്കി. അജുമോന്‍ ആദ്യമായിട്ട് പോവുകയല്ലേ, കുറവുകളൊന്നും വരുത്തണ്ടെന്ന് കരുതി എല്ലാം ചെയ്താണ് പളനിയിലേക്ക് പോയതെന്നും വീഡിയോയിൽ പറയുന്നു. ക്ഷേത്രത്തിൽ പോകുന്നതിന്റേയും കുഞ്ഞുങ്ങളെ മൊട്ടയടിക്കുന്നതുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

  English summary
  Actress Ambili devi Opens Up January 30 Was the Most Happiest Day In her Life, Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X