»   » ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

Posted By:
Subscribe to Filmibeat Malayalam

മാനസപുത്രി എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മിനിസ്‌ക്രീന്‍ താരമാണ് അര്‍ച്ചന. കിരണ്‍ ടിവിയില്‍ അവതാരികയായി എത്തിയ അര്‍ച്ചന പിന്നീട് ഇവള്‍ യമുന, ഗീതാഞ്ജലി, അമ്മക്കിളി എന്നീ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. തുടക്കം മുതല്‍ വില്ലന്‍ വേഷങ്ങളായിരുന്നു അര്‍ച്ചന ചെയ്തിരുന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കറുത്ത മുത്ത് എന്ന സീരിയലില്‍ മെറീന എന്ന ഡോക്ടറിന്റെ വേഷമാണ് അവതരിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ വളരെ രസകരമായ ഒരു സംഭവമുണ്ട്. അഭിനയ ജീവിതം തുടങ്ങിയതോടെ താരത്തിന് ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പുറത്തേയ്ക്ക് ഇറങ്ങിയാല്‍ ആരെങ്കിലും ഓടിച്ചിട്ട് തല്ലുമെന്നുള്ള കാര്യം ഉറപ്പ്. അതേ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ചെയ്ത് അര്‍ച്ചന ഇപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ശത്രുവായി മാറിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ പുറത്തേക്കിറങ്ങുമ്പോള്‍ കുറച്ച് സീരിയസായില്ലങ്കില്‍ നല്ല പണികിട്ടുമെന്നാണ് താരം പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

വില്ലന്‍ വേഷങ്ങളോടാണ് തനിയ്ക്ക് കൂടുതല്‍ ഇഷ്ടം. നേരത്തെ അമ്മക്കിളി എന്ന സീരിയലില്‍ ഒരു പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആ വേഷം തന്നെ ഏറെ വെറുപ്പിച്ചു. കരഞ്ഞ് കരഞ്ഞ് അഭിനയിക്കാന്‍ എനിക്ക് താലപര്യമില്ല. അര്‍ച്ചന പറയുന്നു.

ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് എന്നോട് ദേഷ്യം തോന്നി തുടങ്ങി. അതുക്കൊണ്ട് തന്നെ പുറത്തേക്ക് ഇറങ്ങിയാല്‍ നല്ല പണി കിട്ടും- അര്‍ച്ചന.

ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

സെറ്റില്‍ നിന്ന് ബ്രേക്ക് എടുത്ത് കുറച്ച് മാറി നിന്ന് ഞാന്‍ ഫോണ്‍ വിളിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് അതിലെ വന്ന ഒരു അമ്മൂമ്മ എന്നെ ഒറ്റയടി. മുഖത്തിനിട്ടാണ് തല്ലിയത്, പക്ഷേ പെട്ടന്ന് മാറിയതുക്കൊണ്ട് കൈയില്‍ കൊണ്ടു. എന്തായാലും അന്ന് ശരിയ്ക്കും എനിക്ക് ദേഷ്യം വന്നു. ഞാന്‍ ഡയറക്ടറോട് കാര്യം പറഞ്ഞു.

ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

ഇത് എന്റെ കഥപാത്രത്തിന്റെ വിജയമാണെന്ന് ഡയറക്ടര്‍ പറഞ്ഞു. അര്‍ച്ചന പറയുന്നു. ഇത്തരത്തില്‍ സംഭവങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ട്.

ഞാന്‍ കുറച്ച് സീരിയസായില്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടും!!

ആളുകളുടെ ഇത്തരത്തിലുള്ള പ്രതികരണം കാരണം പുറത്തേക്കിറങ്ങുമ്പോള്‍ താന്‍ കുറച്ച് സീരിയസാകുന്നുണ്ട്. അല്ലെങ്കില്‍ എപ്പോള്‍ അടി കിട്ടുമെന്ന് പറയാന്‍ പറ്റില്ലല്ലോ. അര്‍ച്ചന പറയുന്നു.

English summary
Actress Archana about career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam