»   » ഡിഐജിക്കൊപ്പം പോലീസ് വാഹനത്തില്‍ കറക്കം, സത്യം ഇങ്ങനെ!!! വിമര്‍ശനം മാധ്യമങ്ങള്‍ക്ക്!!!

ഡിഐജിക്കൊപ്പം പോലീസ് വാഹനത്തില്‍ കറക്കം, സത്യം ഇങ്ങനെ!!! വിമര്‍ശനം മാധ്യമങ്ങള്‍ക്ക്!!!

Posted By: Kathi
Subscribe to Filmibeat Malayalam

സിനിമ സീരിയല്‍ താരങ്ങള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് സാധാരണ സംഭവമാണ്. അടുത്തിടെ വിവാദങ്ങളില്‍ പെട്ടത് സിനിമ സീരിയേല്‍ നടി അര്‍ച്ചന സുശീലായിരുന്നു. ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ നടി കറങ്ങിയതാണ് വിവാദമുണ്ടാക്കിയത്. 

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ഇത് സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചതോടെയാണ് സംഭവം വിവാദമായത്. ജയില്‍ ഡിഐജി പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തിലായിരുന്നു കറക്കം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  അര്‍ച്ചന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കോഴി ഇറച്ചി ഇനി കൈ പൊള്ളിക്കും!! കാരണം ഇതാണ്...

സംഭവിച്ചത് ഇതല്ല

ജയില്‍ ഡിഐജിക്കൊപ്പം നടന്ന യാത്രയേക്കുറിച്ച് വ്യക്തമായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അര്‍ച്ചന വ്യക്തമാക്കുന്നുണ്ട്. മാധ്യങ്ങള്‍ക്കെതിരെയാണ് നടിയുടെ ആരോപണങ്ങള്‍ യഥാര്‍ത്ഥ വസ്തുതകളല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.

ഔദ്യോഗിക പരിപാടിയുടെ ഭാഗം

ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നു ആ യാത്രയെന്നാണ് അര്‍ച്ചനയുടെ വിശദീകരണം. തന്റെ അച്ഛനുമായി ഡിഐജി പ്രദീപിനുള്ള അടുപ്പത്തിന്റെ പേരലാണ് അര്‍ച്ചനയെ പരിപാടിക്ക് ക്ഷണിച്ചത്. പോലീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് നടിയുടെ അച്ഛന്‍.

താന്‍ ഒറ്റയ്ക്കായിരുന്നില്ല

അര്‍ച്ചന ഒറ്റയ്ക്കായിരുന്നില്ല അന്ന് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അര്‍ച്ചനയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഡിഐജി വീട്ടില്‍ വന്ന് കൊണ്ടുപോകുകയും കൊണ്ടുവിടുകയുമായിരുന്നെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അര്‍ച്ചന പറയുന്നു.

റേറ്റിംഗ് കൂട്ടാനുള്ള തന്ത്രം

ഈ സംഭവത്തെ വിവാദമാക്കിയത് മാധ്യമങ്ങളാണ്. റേറ്റിംഗ് ഉയര്‍ത്താനുള്ള അവരുടെ വില കുറഞ്ഞ തന്ത്രങ്ങളാണ് ഈ ചെറിയ സംഭവത്തെ വലുതാക്കിയത്. തന്നെ മാധ്യമങ്ങള്‍ താറടിച്ച് കാണിക്കുന്നതാ ആദ്യമായല്ലെന്നും അര്‍ച്ചന ആരോപിക്കുന്നു.

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് ഒരു പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ അത് താനാണെന്ന രീതിയിലല്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് അന്ന് തന്റെ പേരില്‍ മാധ്യമങ്ങള്‍ നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു.

ഡിഐജി അമ്മാവനേപ്പോലെ

മാതാപിതാക്കള്‍ക്കൊപ്പം പോയതിനെയാണ് മാധ്യമങ്ങള്‍ ഡിഐജിക്കൊപ്പം കറക്കമെന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഡിഐജി തനിക്ക് അമ്മാവനേപ്പെലെയാണെന്ന് പറഞ്ഞ അര്‍ച്ച ചടങ്ങിന് ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിക്കും ഒപ്പമെടുത്ത ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാനലുകളുടെ റേറ്റിംഗ് ഉയര്‍ത്താനുള്ള പൊതുമുതലാണ് നടികള്‍ എന്ന് ധരിക്കരുതെന്നാണ് അര്‍ച്ച പറയതുന്നത്. ഫേസ്ബുക്കിലെ സുഹൃത്തുക്കളാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന കാര്യം അറിച്ചത്. മുമ്പ് തിരക്കുകള്‍ കാരണമായിരുന്നു ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരുന്നത് എന്നാല്‍ ഇനി മിണ്ടാതിരിക്കാന്‍ ഉദ്ദേശമില്ലെന്നും അര്‍ച്ചന പറഞ്ഞു.

English summary
Archana says its a cooked up story and DIG Pradeep is like an Uncle to her. On accused day her parents also with her in that vehicle.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam