For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ രാജകുമാരി, മകളുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് അശ്വതി ശ്രീകാന്ത്

  |

  അവതാരിക, അഭിനേത്രി, എഴുത്തുകാരി തുടങ്ങിയ മേഖലകളിലെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരികയായിട്ടാണ് അശ്വതി ടെലിവിഷൻ ജീവിതം ആരംഭിച്ചത്. പിന്നാലെ അശ്വരി ചക്കപ്പഴം സീരിയയിൽ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ സ്വീകരണമുറികളിലേത്ത് എത്തി. ഫ്ലവേഴ്സ് ടിവിയിൽ അടക്കം നിരവധി പരിപാടികളിൽ അവതാരികയായിരുന്നു അശ്വതി ശ്രീകാന്ത്.

  അഭിനയത്തിന് പുറമെ പുസ്തകങ്ങളെ അതിയായി സ്നേഹിക്കുകയും സമയം കിട്ടുമ്പോഴെല്ലാം ചിലത് കുത്തി കുറിച്ച് പിന്നീട് പുസ്തരൂപത്തിൽ വായനക്കാരിലേക്ക് എത്തിക്കാനും അശ്വതി ശ്രമിക്കാറുണ്ട്. ഈയിടെ ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം അശ്വതിക്ക് ലഭിച്ചിരുന്നു. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴത്തിലെ പ്രകടനമാണ് അശ്വതിയെ പുരസ്കാരത്തിന് അർഹയാക്കിയത്.

  അടുത്തിടെയാണ് അശ്വതിക്ക് രണ്ടാമതും കുഞ്ഞ് പിറന്നത്. ഏറെനാളുകളായി പ്രസവവുമായി ബന്ധപ്പെട്ട് അഭിനയ ജീവിതത്തിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ് അശ്വതി. കുഞ്ഞ് പിറന്ന സന്തോഷം നേരത്തെ തന്നെ അശ്വതി ആരാധകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ ലൈഫ് അൺഎഡിറ്റഡ് എന്ന യുട്യൂബ് ചാനലിലൂടെ കുടുംബവിശേഷങ്ങളും മറ്റും അശ്വതി പങ്കുവെക്കാറുമുണ്ട്. ​പാരന്റിങ് അടക്കം ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വീഡിയോകളാണ് അശ്വതി അവരുടെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുന്നത്. അടുത്തിടെ ആരംഭിച്ച യുട്യൂബ് ചാനലിന് ചുരുങ്ങിയ കാലയളവിൽ വലിയ സ്വീകാര്യതയും ലഭിച്ചു.

  ഇപ്പോൾ രണ്ടാമത്തെ കു‍ഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെയും നൂലുകെട്ടിന്റെയും വിശേഷങ്ങളാണ് അശ്വതി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിന് പത്മ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആ പേരിനോട് സാമ്യം തോന്നിക്കുന്ന കമല എന്ന പേരാണ് രണ്ടാമത്തെ കുഞ്ഞിന് അശ്വതി നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞ് രാജകുമാരി കമല ശ്രീകാന്തിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുവെന്നാണ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്. കുഞ്ഞ് ജനിച്ചതുമുതലുളള വിശേഷങ്ങൾ അശ്വതി ആരാധകർക്കായി പങ്കുവെയ്ക്കുന്നുണ്ട്. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

  ചക്കപ്പഴം സീരിയലിലേക്ക് ഇനിയെന്നാണ് മടങ്ങി വരുന്നത് എന്ന് നിരന്തരമായി ആരാധകർ കമന്റ് വഴിയും മെസേജ് വഴിയും അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കികൊണ്ട് ‍കഴിഞ്ഞ ദിവസം അശ്വതി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'കുഞ്ഞാവയ്ക്ക് ഫീഡ് ചെയ്യുന്ന സമയമാണ്. കൊവിഡിന്റെ പ്രശ്‌നങ്ങളുണ്ട്. ഒരുപാട് പേര്‍ വരുന്ന ലൊക്കേഷനിലേക്ക് ഉടന്‍ പോകാന്‍ കഴിയുന്ന സാഹചര്യമില്ല. കുഞ്ഞാവയുടെ ഷെഡ്യൂള്‍ അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. എങ്കിലും പരമാവധി എന്‍ഗേജ്ഡ് ആകാന്‍ ശ്രമിക്കാറുണ്ട്...' മറുപടിയായി അശ്വതി പറഞ്ഞു. വേദന രഹിത പ്രസവത്തിന്റെ സാധ്യതയെ പറ്റിയും അതിനെ കുറിച്ചുള്ള വിശദാംശങ്ങളും എല്ലാം അശ്വതി വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

  ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതിയുടെ തകർപ്പൻ മറുപടി | FilmiBeat Malayalam

  മാസങ്ങൾക്ക് മുമ്പ് അശ്ലീല കമന്റിട്ടയാൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയതിലൂടെ അശ്വതി ശ്രീകാന്ത് ആരാധകർക്ക് പ്രിയപ്പെട്ടവളായി മാറിയിരുന്നു. മലയാളത്തിലെ നടിമാരുടെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളും ബോഡി ഷെയ്മിങും നടക്കാറുണ്ട്. അത്തരത്തിൽ തന്റെ ചിത്രത്തിന് താഴെ വന്ന കമന്റിനാണ് അശ്വതി കുറിക്ക്കൊള്ളുന്ന മറുപടി നൽകിയത്. സംഭവത്തിന് ശേഷം സിനിമാ മേഖലയിൽ നിന്ന് അടക്കമുള്ളവർ അശ്വതിയെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. 'ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ഏറെ ശ്രദ്ധനേടിയിരുന്നു. അശ്വതിയുടെ രാജകുമാരിക്ക് ആശംസകൾ നേർന്ന് ആരാധകരും എത്തിയിട്ടുണ്ട്.

  Read more about: actress malayalam television
  English summary
  actress Aswathy Sreekanth Finally announced the name of her little princess
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X