For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് നിര്‍മാതാക്കളില്‍ ഒരാളുടെ കൂടെ പോവണം; സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ചാര്‍മിള

  |

  ഒരു കാലത്ത് നായിക വസന്തമായി തിളങ്ങി നിന്നിരുന്ന നടിയാണ് ചാര്‍മിള. രണ്ട് തവണ വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടിയുടെ സിനിമാ ജീവിതം അവസാനിക്കുന്നത്. സിനിമയില്‍ വിജയിച്ച് നിന്ന കാലത്തായിരുന്നു നടിയുടെ ആദ്യ വിവാഹം. ശേഷം രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അതും പരാജയമായി. ഇപ്പോള്‍ മകന്റെ കൂടെ ജീവിച്ച് വരികയാണ് നടി. മകന്‍ വലുതായതോടെ വീണ്ടും സിനിമകളിലേക്ക് ചാര്‍മിള അഭിനയിക്കാന്‍ എത്തുകയും ചെയ്തു.

  മലയാളമടക്കം നിരവധി സിനിമകളില്‍ ചാര്‍മിള ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചില ലൊക്കേഷനുകളില്‍ നിന്നും വളരെ മോശം അനുഭവം നേരിടേണ്ടി വന്നതായിട്ടാണ് നടി പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മലയാള സിനിമയില്‍ നിന്നുമുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാര്‍മിള വെളിപ്പെടുത്തിയത്. താന്‍ നായിക ആയിരുന്ന കാലത്ത് പോലും ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി പറയുന്നു.

  'പതിമൂന്ന് വയസ് മുതല്‍ ചാര്‍മിള നടിയാണ്. ആ പ്രായം തൊട്ട് ഒരാളും എന്നോട് മോശമായി ഒന്നും ചോദിച്ചിട്ടില്ല. ഇരുപത് വയസിലും ഞാന്‍ നടിയാണ്. അന്നേരവും എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. ഇപ്പോള്‍ നാല്‍പ്പത്തിരണ്ട് ആണ് എന്റെ വയസ്. ഇപ്പോള്‍ ഇങ്ങനെ പെരുമാറാന്‍ കാരണമെന്താണെന്ന് എനിക്ക് അറിയില്ല. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഞാന്‍ കോഴിക്കോട് പോയിരുന്നു. മൂന്ന് പയ്യന്മാരാണ് നിര്‍മാതാക്കള്‍. അവര്‍ക്ക് ഇരുപത്തിമൂന്ന് വയസ് ഒക്കെ ഉണ്ടാവും. അവര്‍ എന്റെ വീട്ടില്‍ വന്നു. അഡ്വാന്‍സ് തരാന്‍ വന്നതാണ്. എന്റെ അനുഗ്രഹമൊക്കെ വേണമെന്ന് പറഞ്ഞു. അങ്ങനെ അനുഗ്രഹം കാടുത്തതിന് ശേഷം അവരെനിക്ക് അഡ്വാന്‍സ് തന്നിട്ട് പോയി.

  പിന്നീട് കോഴിക്കോട് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഈ മൂന്ന് പയ്യന്മാരും അങ്ങോട്ട് വന്നു. അതില്‍ ബോംബെയില്‍ നിന്ന് വന്ന ഇരുപത് വയസുകാരിയാണ് നായിക. പതിനെട്ട് വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. ഈ പയ്യന്മാര്‍ അവരോട് ഒരു ശല്യവും ചെയ്യുന്നില്ല. പക്ഷേ എന്റെ മുറിയിലേക്ക് വന്നിട്ട് ടച്ച് അപ്പ് ചെയ്യുന്ന ആളോട് പുറത്തേക്ക് പോവാന്‍ പറഞ്ഞു. അയാള്‍ക്ക് അമ്പതിനായിരം കൊടുക്കാമെന്നും പറഞ്ഞു. മേഡത്തിന്റെ കൂടെയാണ് വന്നത്. അവര്‍ പറയാതെ പോവില്ലെന്ന് എന്റെ അസിസ്റ്റന്റ് പറഞ്ഞു.

  നടിയെക്കാള്‍ വരന് പ്രായം കുറവാണെന്ന വിമര്‍ശനം; താരപുത്രനുമായി മലൈക അറോറയുടെ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

  നിങ്ങള്‍ മൂന്ന് പേരും എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ മൂന്ന് പേരില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. അതില്‍ ഒരാളുടെ കൂടെ നിങ്ങള്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്കി പെയിമെന്റ് തരില്ലെന്നും പറഞ്ഞു. ഇങ്ങനെ പറഞ്ഞാല്‍ നാളെ മുതല്‍ ഞാന്‍ ഷൂട്ടിങ്ങിന് വരില്ലെന്ന് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് എന്നെ പുറത്താക്കി. ശേഷം ഞാന്‍ എടിഎമ്മില്‍ പോയി പൈസ എടുത്ത് പബ്ലിക് ബസില്‍ കയറിയാണ് ചെന്നൈയിലേക്ക് പോയത്. അതാണ് സംഭവിച്ചതെന്ന് ചാര്‍മിള പറയുന്നു.

  കുടുംബവിളക്കിലെ ശീതള്‍ വിവാഹിതയാവുന്നു; 6 വര്‍ഷമായിട്ടുള്ള പ്രണയം ഇന്റര്‍കാസ്റ്റ് വിവാഹത്തിലേക്കെന്ന് നടി

  ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. പക്ഷേ ഞാനിതിപ്പോഴാണ് കാണുന്നത്. ഞാന്‍ നായിക ആയിരുന്നപ്പോള്‍ ഇങ്ങനെ ഒന്നും നടന്നിട്ടില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം നാല് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മുപ്പത്തിയെട്ട് സിനിമകള്‍, പതിനൊന്നെണ്ണം തമിഴില്‍, രണ്ടെണ്ണം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. മുന്‍പൊന്നും ഇല്ലാത്ത മോശം പ്രവണതകള്‍ ഇപ്പോള്‍ മലയാളം സിനിമയില്‍ ഉണ്ടെന്നാണ് ചാര്‍മിള പറയുന്നത്.

  വിവാഹം കഴിഞ്ഞതോടെ മതം മാറി ബഷീറിന്റെ സുഹാനയായി; താരദമ്പതിമാരുടെ പ്രണയ സാഫല്യത്തിന് 12 വര്‍ഷം

  English summary
  Actress Charmila Opens Up Bad Experience She Faced From Three Youngsters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X