twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം കഴിഞ്ഞതോടെ ആ ഇഷ്ടം കൂടിയെന്ന് നടി ചിലങ്ക! ഭര്‍ത്താവിനൊപ്പമുള്ള യാത്രകളെക്കുറിച്ച് താരം!

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ താരങ്ങളിലൊരാളാണ് ചിലങ്ക എസ് ദീദു. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ ചിലങ്കയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മസഖി, കസ്തൂരിമാന്‍ തുടങ്ങിയ പരമ്പരകളിലെ ചിലങ്കയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാക്കോയും മേരിയും എന്ന പരമ്പരയുമായാണ് ഇപ്പോള്‍ താരം എത്തിക്കൊണ്ടിരിക്കുന്നത്.

    വിവാഹ ശേഷവും ചിലങ്ക അഭിനയ രംഗത്ത് സജീവമാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് താരം പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പ്രിയപ്പെട്ട യാത്രകളെക്കുറിച്ച് വാചാലയായത്. ചിലങ്കയുടെ യാത്രാവിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    ഭര്‍ത്താവ് വന്നതിിന് ശേഷം

    ഭര്‍ത്താവ് വന്നതിിന് ശേഷം

    ഷൂട്ടിംഗിനും അല്ലാതെയുമൊക്കെയായി നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ട് ചിലങ്ക. അഭിനേത്രിയായതിനാല്‍ പ്രതീക്ഷിക്കാതെ പല സ്ഥലങ്ങളിലേക്ക് പോകുവാനുള്ള അസരവും ലഭിച്ചിട്ടുണ്ട്. യാത്രകള്‍ പോവാനും പുതിയ സ്ഥലം കാണാനും അവിടത്തെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കാനുമൊക്കെ ഇഷ്ടമാണ്. വിവാഹം കഴിഞ്ഞതോടെ തന്‍റെ യാത്രാ പ്രേമം കൂടിയെന്നും താരം പറയുന്നു.

    ഒരുവര്‍ഷം

    ഒരുവര്‍ഷം

    വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതെയുള്ളൂ. ഷൂട്ടും തിരക്കും കാരണം അധികസ്ഥലങ്ങളിലേക്ക് യാത്ര നടത്താൻ സാധിച്ചിട്ടില്ലെങ്കിലും പോയ യാത്രകളൊക്കെയും മറക്കാനാവില്ലെന്നും ചിലങ്ക പറയുന്നു. ഷൂട്ടും തിരക്കുമൊക്കെ കഴിഞ്ഞ് ഒരുപാട് യാത്രകൾ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അപ്രതീക്ഷിതമായി എത്തിയ കൊറോണ കാരണം എല്ലാ യാത്രകളും ഒഴിവാക്കേണ്ടി വന്നു. കൊറോണ മാറിയിട്ട് മുടങ്ങിയ യാത്രകളൊക്കെ നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട് ചിലങ്ക.

    ആദ്യം പോയത്

    ആദ്യം പോയത്

    വിവാഹ ശേഷമുള്ള ആദ്യ യാത്ര മലേഷ്യയിലേക്കായിരുന്നു. വിസ്മയിപ്പിച്ച യാത്ര കൂടിയായിരുന്നു അത്. ജെന്റിങ് ഹൈലാൻഡും ചൈനീസ് ടെംപിളുമായിരുന്നു ചിലങ്കയെ ആകര്‍ഷിച്ചത്.. മലേഷ്യയിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഇവര്‍ പോയിരുന്നു. കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളായിരുന്നു, ഒപ്പം നാവിൽ കൊതിയുണർത്തുന്ന വിഭവങ്ങളുമുണ്ട്.. മലേഷ്യ സഞ്ചാരപ്രിയരുടെ സ്വപ്‍നമെന്നത് സത്യമാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

    മറക്കാനാവാത്തത്

    മറക്കാനാവാത്തത്

    ക്വാലലംപുർ നഗരത്തിൽനിന്നും ജെന്‍റിങ് ഹൈലാൻഡ്‌സിലേക്കുള്ള യാത്ര അടിപൊളിയാണ്. പുൽമേടുകളും ഇടതൂർന്ന നിത്യഹരിത മഴക്കാടുകളുമാണ് ഇരുവശവും. മലമുകളിൽ‍ ഒറ്റപ്പെട്ട ഒരു വിനോദനഗരത്തിൽ എത്തിച്ചേരാനായി കാടിനു മുകളിലൂടെയുള്ള കേബിൾ കാർ സംവിധാനവുമുണ്ട്. ആ യാത്രയാണ് ഏറെ കൗതുകകരം. മലേഷ്യയിലെ കാസിനോയും സൂപ്പറായിരുന്നു. ആദ്യമായാണ് കാസിനോയിൽ കയറുന്നത്.ശരിക്കും അദ്ഭുതമായി തോന്നി. ജീവിതത്തിൽ മറക്കാനാവാത്തതാണ് മലേഷ്യൻ ട്രിപ്.

    മലേഷ്യയിലെ കാഴ്ചകള്‍

    മലേഷ്യയിലെ കാഴ്ചകള്‍

    മലേഷ്യയിലെ ആകർഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവർ. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. നിരവധി ബഹുമതികൾ സ്വന്തമായുണ്ട് ഈ മനുഷ്യനിർമിതിയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരം, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആകാശപ്പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഗോപുരം എന്നെല്ലാം അറിയപ്പെടുന്നത് പെട്രോണാസ് ടവർ ആണ്.

    ഊട്ടി യാത്രയും

    ഊട്ടി യാത്രയും

    തണുപ്പിന്റെ പുതപ്പണിഞ്ഞ ഊട്ടി യാത്രയും രസകരമായിരുന്നു. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. മലനിരകളുടെ രാജ്ഞി. നാരോ ഗേജ് തീവണ്ടിയാണ് ഇവിടുത്തെ ഹൈലൈറ്റ്. മേട്ടുപ്പാളയം- ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഊട്ടി യാത്രയും തനിക്കേറെ പ്രിയപ്പെട്ടതാണെന്നും ചിലങ്ക പറയുന്നു.

    English summary
    Actress Chilanka about her favourite travel destination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X