»   » മരണത്തെ മുഖാമുഖം കണ്ട ആ അനുഭവം മറക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ആത്മസഖിയിലെ ചാരു

മരണത്തെ മുഖാമുഖം കണ്ട ആ അനുഭവം മറക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ആത്മസഖിയിലെ ചാരു

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കഥാപാത്രമാണ് ചാരുലത. ചാരു എന്ന് വിളിയ്ക്കുന്ന ചാരുലതയെ അവതരിപ്പിയ്ക്കുന്നത് ചിലങ്ക എന്ന നടിയാണ്.

ആത്മസഖിയ്ക്ക് മുന്‍പേ ബിഗ് സ്‌ക്രീനില്‍ കഴിവ് തെളിയിച്ച ചിലങ്ക, അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും പേടിപ്പെടുത്തിയ ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

കല്യാകുമാരിയില്‍

ഇരണ്ടുമനം വേണ്ടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. കന്യാകുമാരിയില്‍ സിനിമയുടെ അവസാന രംഗങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു.

രംഗം സീരിയസായി

നായിക കടല്‍ത്തിരയില്‍ അകപ്പെട്ടുപോകുന്ന സീനാണ് ചിത്രീകരിയ്ക്കുന്നത്. എന്നാല്‍ താന്‍ ശരിയ്ക്കും തിരമാലയില്‍ മുങ്ങിപ്പോയി എന്ന് ചിലങ്ക പറയുന്നു.

മരണം മുന്നില്‍ കണ്ടു

മരണമാണ് മുന്നില്‍ കണ്ടത്. ഒരിക്കലും ജീവിതം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ആ സമയത്ത് ഓടി വന്ന് എന്നെ രക്ഷപ്പെടുത്താന്‍ ആദ്യം ശ്രമിച്ചത് അച്ഛനാണ് എന്ന് ചിലങ്ക് ഓര്‍ക്കുന്നു.

ഇരണ്ടുമനം വേണ്ടും

ചിലങ്കയുടെ ആദ്യത്തെ തമിഴ് ചിത്രമാണ് ഇരണ്ടുമനം വേണ്ടും. ചിത്രത്തില്‍ കേന്ദ്ര നായികയായിട്ടാണ് ചിലങ്ക എത്തിയത്. പൊന്നി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

സിനിമയിലേക്ക്

വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന സിനിമയിലൂടെയാണ് ചിലങ്കയുടെ അഭിനയാരങ്ങേറ്റം. ചിത്രത്തില്‍ ഒരു ടീച്ചറായിട്ടാണ് ചിലങ്ക എത്തിയത്.

വില്ലാളി വീരന്‍

ദിലീപ് നായകനായി എത്തിയ വില്ലാളി വീരന്‍ എന്ന ചിത്രത്തിലും ചിലങ്ക അഭിനയിച്ചിട്ടുണ്ട്. കുഞ്ഞു വേഷമായതിനാല്‍ നടിയ്ക്ക് മുഖ്യധാരയിലേക്ക് എത്താന്‍ കഴിഞ്ഞില്ല

സീരിയലിലേക്ക്

മായാമോഹിനി എന്ന സീരിയലിലൂടെയാണ് ചിലങ്ക മിനിസ്‌ക്രീനിലേക്ക് മാറിയത്. തുടര്‍ന്ന് സീമയുടെ മകളായി അമൃത വര്‍ഷിണി എന്ന സീരിയലിലും അഭിനയിച്ചു.

ശ്രദ്ധിക്കപ്പെട്ടത്

എന്നാല്‍ ചിലങ്കയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ആത്മസഖി എന്ന സീരിയലാണ്. സത്യജിത്തന്റെ ഭാര്യയായ ചാരു എന്ന ചാരുലതയെയാണ് ചിലങ്ക അവതരിപ്പിയ്ക്കുന്നത്.

ചിലങ്കയെ കുറിച്ച്

പത്തനംതിട്ട കോന്നി സ്വദേശിയാണ് ചിലങ്ക. അച്ഛന്‍ ദീദു ആര്‍ക്കിടെക്ടാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ചിലങ്ക് ഇപ്പോള്‍ സിഎ യ്ക്ക് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്.

നര്‍ത്തകി

അബിനേത്രി എന്നതിനപ്പുറം ഒരു നര്‍ത്തകി കൂടെയാണ് ചിലങ്ക. ഭരതനാട്യം പഠിയ്ക്കുന്നുണ്ട്. സിനിമ കാണുന്നതും പാട്ട് കേള്‍ക്കുന്നതുമാണ് ചിലങ്കയ്ക്ക് ഏറെ ഇഷ്ടം.

English summary
Actress Chilanka about her scary shooting experience

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam