»   » സീരിയലില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് കൂടി പവര്‍ഫുള്ളായി അഭിനയിക്കണം

സീരിയലില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് കൂടി പവര്‍ഫുള്ളായി അഭിനയിക്കണം

Posted By: Sanviya
Subscribe to Filmibeat Malayalam

പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുണ്‍. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിന്ന് ചുവട് മാറ്റി സിനിമയില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് നടി.

എന്നാല്‍ മിനിസ്‌ക്രീനിലെ അഭിനയത്തില്‍ നിന്ന് ബിഗ്‌സ്‌ക്രീനില്‍ വരുമ്പോള്‍ ഒത്തിരി വ്യത്യാസമുണ്ടെന്ന് ഗായത്രി സുരേഷ് പറയുന്നു. സീരിയലില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് കൂടി പവര്‍ഫുള്ളായി അഭിനയിക്കണം എന്ന് പറയാറുണ്ട്.

പക്ഷേ അഭിനയം അടിസ്ഥാന പരമായി ഒന്ന് തന്നെയാണെന്ന് പറഞ്ഞാലും ഈ വ്യത്യാസം ഫീല്‍ ചെയ്യുന്നുണ്ട് ഗായത്രി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

അഭിനയരംഗത്തേക്ക്

ഇന്ദിര എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ഗായത്രി അരുണ്‍ സിനിമയില്‍ എത്തിയത്.

പരസ്പരത്തിലെ ഗായത്രി

വ്യത്യസ്തമായ നായിക വേഷം അവതരിപ്പിച്ചുകൊണ്ട് പരസ്പരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

സിനിമയിലേക്ക്

സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ സ്‌പെഷ്യല്‍ സിഐയുടെ സീനിയര്‍ ഓഫീസറുടെ വേഷമണ് അവതരിപ്പിക്കുന്നത്.

പരസ്പരത്തിന് വേണ്ടി ഡേറ്റ് കൊടുത്തത്

പരസ്പരം സീരിയല്‍ തുടങ്ങിയതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് സീരിയലിലെ നായിക കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്. പിന്നീട് പരസ്പരത്തിന് വേണ്ടി കൃത്യമായി ഡേറ്റു കൊടുത്തതുകൊണ്ട് സിനിമയുടെ ഓഫറുകള്‍ വേണ്ടന്ന് വയ്‌ക്കേണ്ടി വന്നതായി ഗായത്രി പറയുന്നു.

English summary
Actress Gayathri Arun about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam