Don't Miss!
- News
2024ൽ നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? മറുപടിയുമായി ബിജെപി അധ്യക്ഷൻ
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
രജിത് കുമാറിനൊപ്പമുള്ള വിവാഹ ഫോട്ടോയെക്കുറിച്ച് കൃഷ്ണപ്രഭ! ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടുന്നില്ല!
ബിഗ് ബോസ് സീസണ്‍ 2ലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിലൂടെ വിവാദ നായകനായി മാറിയ അദ്ദേഹത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചത്. കടുത്ത വിമര്‍ശനങ്ങളുമായി ഒരുവിഭാഗം എത്തിയപ്പോള്‍ ആരാധകരായിരുന്നു കൂടെനിന്നത്. ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞും രജിത് എത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിലപാടുകള്‍ മാറ്റിയെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു.
സിനിമയിലും ടെലിവിഷന്‍ പരിപാടികളിലൂടെയുമൊക്കെയായി സജീവമായ കൃഷ്ണപ്രഭയും രജിത് കുമാറും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തുളസിമാലയണിഞ്ഞ് മധുരം നല്‍കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകളും. മണിക്കൂറുകള്‍ക്ക് ശേഷമായാണ് ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ആ ഫോട്ടോ പുറത്തുവന്നതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ ഇപ്പോള്‍.

കൃഷ്ണപ്രഭയും രജിത് കുമാറും
കൃഷ്ണപ്രഭയും രജിത് കുമാറും നവദമ്പതികളെപ്പോലെ നില്‍ക്കുന്ന ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം തരംഗമായി മാറിയത്. ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു രജിത് കുമാറിന് താരപരിവേഷം കൂടിയത്. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നായിരുന്നു താരം പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും തന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കി കൂടെ നില്‍ക്കാന്‍ ഒരാള്‍ വേണമെന്നും താരം പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് വിവാഹ വേഷത്തിലുള്ള ഫോട്ടോ പുറത്തുവന്നത്.

വിവാഹമായിരുന്നില്ല
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയായിരുന്നു പുറത്തുവന്നത്. രജിത് കുമാറിനൊപ്പം കൃഷ്ണപ്രഭയാണ് പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് ഇതെന്നും വിവാഹമാണെന്ന തരത്തിലുള്ള വിവരങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി ചാനല്‍ പ്രതിനിധികള്‍ എത്തിയതോടെയാണ് ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്.

വിവാഹം കഴിഞ്ഞിട്ടില്ല
ഫോട്ടോ വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി കൃഷ്ണപ്രഭ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. താനിപ്പോഴും അവിവാഹിതയാണെന്നായിരുന്നു താരം പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്‍റെ പോസ്റ്റ് വൈറലായി മാറിയത്. അടുത്തിടെ സജു നവോദയയുടെ വിവാഹ ഫോട്ടോ എന്ന തരത്തിലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ
രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ലെന്നുമായിരുന്നു താരം കുറിച്ചത്.

ആരാധകരുടെ കമന്‍റുകള്‍
രജിത് സർ എന്തായാലും ഇങ്ങനെ ഒരു അവിവേകം കാണിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് നമ്മ അത് മൈൻഡ് ചെയ്തിട്ടില്ല. രജിത് സർ എന്തായാലും ഇങ്ങനെ ഒരു അവിവേകം കാണിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് നമ്മ അത് മൈൻഡ് ചെയ്തിട്ടില്ല. രജിത് സാറിന്റെ അവസ്ഥയോർത്ത് ഒരുനിമിഷം പേടിച്ചു പോയി. സാധാരണ ആളുകൾ കല്യാണം അറിയിക്കാൻ ആണ് ഫോട്ടോ ഇടുന്നത് ഇത് ഇപ്പൊ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കാൻ ഒരു ഗതികേടേയെന്നായിരുന്നു ചിലരുടെ കമന്‍റുകള്‍.

പോസ്റ്റ് സ്വീകരിക്കുന്നു
ആരെങ്കിലും ട്രോളി വധിച്ചു കാണും..ഇനി അത് താങ്ങാനുള്ള ശക്തിയില്ലാതായ പ്രഭയുടെ പോസ്റ്റ് സ്വീകരിക്കുന്നു. സത്യം പറയാലോ ഇത് സത്യമായിരുന്നു എങ്കിൽ നിങ്ങൾ മരിച്ചതു പോലെ കണക്കാക്കും കാരണം ഇത്രമാത്രം സ്ത്രീവിരുദ്ധനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ ദൈവമേ എന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു പോയി.. പിന്നെയാണ് ഫുൾ വായിച്ചത്.എന്തായാലും രജിത് സാർ അക്കൗണ്ടിൽ കൃഷ്ണാ പ്രഭാ എന്നാ നടി ജീവിച്ചിരിക്കുന്നു എന്ന് നാട്ടുകാർ അറിഞ്ഞു , ഇങ്ങനെ പോവുന്നു കമന്‍റുകള്‍.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍