»   » ഞാനാരെയും അടിച്ചിട്ടും കയറിപിടിച്ചിട്ടുമില്ല; നടി ലക്ഷ്മി രാമകൃഷ്ണന്‍

ഞാനാരെയും അടിച്ചിട്ടും കയറിപിടിച്ചിട്ടുമില്ല; നടി ലക്ഷ്മി രാമകൃഷ്ണന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

കുടുംബപ്രശ്‌നങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലിട്ട് തലനാരിഴകീറി പരിശോധിക്കുന്ന ചാനല്‍ പരിപാടികളെ കുറിച്ചാണ് പല പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയെ കൈയ്യേററം ചെയ്യുന്ന വരെയെത്തി കാര്യങ്ങള്‍. തമിഴ് നടി ഖുശ്ബുവായിരുന്നു ചാനല്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയെ കൈയ്യേറ്റം ചെയ്തത്. ഇത് ഒട്ടേറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു.

മലയാളം ചാനലില്‍ നടി ഉര്‍വ്വശി അവതരിപ്പിച്ച പരിപാടിയും വിവാദത്തിലായിരുന്നു. ചാനല്‍ പരിപാടിയ്ക്കിടെ സംസ്‌കാരശൂന്യമായി പെരുമാറി എന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നടിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. കുടുംബ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം ഷോകള്‍ അതിവൈകാരികമായി പോവുന്നതിനെതിരെ പ്രതികരിക്കുകയാണ് അവതാരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്‍. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് സംസാരിച്ചത്

സാമൂഹ്യ പ്രശ്‌നവും കുടുംബപ്രശ്‌നവും തിരിച്ചറിയണം

കുടുംബപ്രശ്‌നങ്ങള്‍ ചാനലുകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അവയില്‍ ബാല പീഡനം,ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളായി മാറുന്നവ മാത്രം ചര്‍ച്ചക്കെടുക്കുകയാണ് വേണ്ടതെന്നുമാണ് ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നത്. എന്താണ് കുടുംബ പ്രശ്നം എന്താണ് സാമൂഹ്യ പ്രശ്നം എന്നത് തിരിച്ചറിയണം.

അവതാരകര്‍ അതിവൈകാരികത പ്രകടിപ്പിക്കേണ്ട ആവശ്യമില്ല

അവതാരകര്‍ ഷോയില്‍ അതി വൈകാരിമായി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് ലക്ഷ്മി പറയുന്നത്. 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന ചാനല്‍ ഷോയുടെ ഭാഗമാണ് താനെന്നും ചില സമയങ്ങളില്‍ ഷോയിലെത്തുന്നവരുടെ പ്രശ്നങ്ങള്‍ നമ്മുടെ കുടുംബത്തിലെ പ്രശനങ്ങളായാണ് അനുഭവപ്പെടാറുളളതെന്നും നടി പറയുന്നു. അങ്ങനെ തോന്നുമ്പോള്‍ മാത്രമേ അവര്‍ക്ക് ആത്മാര്‍ത്ഥമായി മറുപടി കൊടുക്കാന്‍ കഴിയുകയുള്ളൂ.

ആരുടെയും കോളറില്‍ കുത്തിപിടിക്കാന്‍ പോയിട്ടില്ല

താനിതുവരെ റിയാലിറ്റി ഷോയില്‍ പ്രശനങ്ങള്‍ പരിഹരിക്കാനെത്തുന്നവരെ അടിക്കുകയോ അവരുടെ കോളറില്‍ കയറിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്ക് ഈ പരിപാടിയുടെ അവതാരകയാവാനുള്ള യോഗ്യതയുണ്ടോ എന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍

മുന്നിലെത്തുന്ന പ്രശ്‌നങ്ങളില്‍ കൂടുതലും സ്ത്രീകളുടേതാണ്. ഉദാഹരണത്തിന് 1000 എണ്ണത്തില്‍ വെറും 200 എണ്ണം മാത്രമാണ് പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍

പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയോടെ ആളുകള്‍

തന്റെ റിയാലിറ്റി ഷോയിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആളുകളെത്തുന്നതെന്നു ലക്ഷ്മി പറയുന്നു.

English summary
actress lakshmi ramakrishnan talks about chanel reality shows.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam