For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പച്ചനും അമ്മയും വേര്‍പിരിഞ്ഞെന്ന് മേഘ്ന വിന്‍സെന്‍റ്! പപ്പ അവിടെ സുഖമായിരിക്കുന്നുവെന്ന് നടി

  |

  ചന്ദനമഴയെന്ന സീരിയലിലൂടെയാണ് മേഘ്‌ന വിന്‍സെന്റ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മേഘ്‌നയുടെ കരിയറും മാറിമറിയുകയായിരുന്നു. അമൃത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പ്രതിസന്ധികള്‍ തേടി വരുമ്പോള്‍ കരഞ്ഞിരിക്കുന്നയാളായിരുന്നു അമൃതയെങ്കില്‍ താന്‍ അങ്ങനെയെല്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് മേഘ്‌ന. അടുത്തിടെയായിരുന്നു മേഘ്‌ന യൂട്യൂബ് ചാനല്‍ തുടങ്ങിയത്.

  മേഘ്‌നനാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരമെത്തുന്നത്. കുടുംബ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായാണ് താരം സംസാരിക്കാറുള്ളത്. രുചിയൂറും വിഭവങ്ങളുടെ രസക്കൂട്ടുമായും മേഘ്‌ന എത്താറുണ്ട്. ഡോണ്‍ ടോണിയില്‍ നിന്നും വിവാഹമോചനം നേടിയതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. പപ്പയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്‌നയും അമ്മയും ഇപ്പോള്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

  മേഘ്നയും അമ്മയും

  മേഘ്നയും അമ്മയും

  അമ്മ നിമ്മിക്കൊപ്പമായാണ് കഴിഞ്ഞ ദിവസം മേഘ്ന എത്തിയത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് ചാനലിലെ പുതിയ എപ്പിസോഡ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്‍റെ പപ്പയെക്കുറിച്ചായിരുന്നു താരം ആദ്യം പറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാനായാണ് ഇത്തവണത്തെ വരവെന്ന് താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

  വേര്‍പിരിഞ്ഞവരാണ്

  വേര്‍പിരിഞ്ഞവരാണ്

  അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടൽക്ഷോഭമുണ്ടായെന്നും എന്നാൽ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. അദ്ദേഹം എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെയെന്നായിരുന്നു മേഘ്നയുടെ അമ്മയും പറഞ്ഞത്.

  ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam
  പ്രതിസന്ധികളെ അതിജീവിക്കുന്നത്

  പ്രതിസന്ധികളെ അതിജീവിക്കുന്നത്

  എങ്ങനെയാണ് പ്രതിസന്ധികളെ ഇത്ര കരുത്തോടെ നേരിടുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. മുന്‍പൊന്നും സംസാരിക്കാനൊന്നും അറിയില്ലായിരുന്നു. എവിടെ എന്താണ് പറയേണ്ടതെന്ന് അന്നറിയില്ലായിരുന്നു. നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആ അവസ്ഥയൊക്കെ മാറിയെന്നും മേഘ്ന പറയുന്നു.

  ചെന്നൈയിലേക്ക് മാറി

  ചെന്നൈയിലേക്ക് മാറി

  ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും. ജീവിതത്തിൽ എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. ഒന്നല്ലെങ്കിൽ അവിടെ കിടക്കാം. അല്ലെങ്കിൽ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം. അമ്മൂമ്മയ്ക്ക് എന്നെ ജീവനാണ്. ലോക് ഡൗണായപ്പോള്‍ ഇത്രയും ദിവസം കാണാതിരിക്കാനാവില്ലെന്ന് വാശി പിടിച്ചതോടെയാണ് കുടുംബസമേതമായി ചെന്നൈയിലേക്ക് മാറിയത്.

  നേരത്തെയും പറഞ്ഞിരുന്നു

  നേരത്തെയും പറഞ്ഞിരുന്നു

  മേഘ്നയെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾ കാണാറില്ലേ എന്നും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നുമുള്ള ചോദ്യത്തിന് മുൻപും താരം മറുപടി നൽകിയിട്ടുണ്ട്. ഈ വിഡിയോയിലും അത്തരം പ്രചാരണങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞു. അറിയുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അതെല്ലാം അവഗണിക്കുകയാണ് ചെയ്യാറെന്നും മേഘ്ന പറയുന്നു.

  English summary
  Actress Meghna Vincent reveals about her parents separation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X