For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ സീരിയല്‍ കണ്ടതോട് കൂടി മകള്‍ വയലന്റായി; അമ്മയും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച് നടി മുക്ത

  |

  നടി മുക്തയും മകള്‍ കിയാരയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അമ്മയും മകളുമാണ്. കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മകളെ മുക്ത വിൡക്കുന്നത്. റിമി ടോമിയ്‌ക്കൊപ്പം വീട്ടിലെത്തിമ്പോഴാണ് കണ്മണിയുടെ വീഡിയോസ് വൈറലാവുന്നത്. അല്ലാത്തപ്പോള്‍ മുക്തയും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  മുക്ത മകളെ വളര്‍ത്തുന്നതും വീട് പരിപാലിക്കുന്നതുമെല്ലാം കണ്ട് പഠിച്ച് മാതൃകയാക്കാവുന്നതാണെന്ന് ആരാധകര്‍ നിരന്തരം പറയാറുള്ളതാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മകളെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമാണ് മുക്ത തുറന്ന് സംസാരിക്കുന്നത്. തന്റെ സീരിയല്‍ കണ്ടതിന് ശേഷം മകള്‍ പറഞ്ഞ മറുപടിയും നടി വെളിപ്പെടുത്തിയിരുന്നു.

  വിവാഹം കഴിഞ്ഞ് കുഞ്ഞ് കൂടി ജനിച്ചതോടെ ചെറിയ ബ്രേക്ക് എടുത്ത മുക്ത സീരിയലിലേക്കാണ് തിരിച്ച് വന്നത്. ഇതേ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ''കുഞ്ഞ് ഉണ്ടായി കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷത്തോളം ഞാന്‍ ബ്രേക്ക് എടുത്തിരുന്നു. പിന്നെ വന്ന നല്ല ചാന്‍സ് തമിഴിലെ ചന്ദ്രകുമാരി എന്ന സീരിയലിലേക്ക് ആണ്. അതിന് ശേഷവും ചെറിയ ബ്രേക്ക് എടുത്താണ് മലയാളത്തിലെ കൂടത്തായി എന്ന സീരിയലില്‍ അഭിനയിക്കുന്നത്. ഇത്രയും സിനിമകള്‍ ചെയ്തിട്ടും തനിക്ക് കൂടുതല്‍ പ്രശംസ ലഭിച്ചത് സീരിയലില്‍ നിന്നാണെന്നാണ് മുക്ത പറയുന്നത്.

  നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത്; ശോഭനയുമായി പിണക്കത്തിലായെന്ന വാർത്തയെ കുറിച്ച് അന്ന് ചിത്ര പറഞ്ഞതിങ്ങനെ

  അതൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കൂടി ആയിരുന്നു. സീരിയലിലെ ഒരു രംഗത്തില്‍ ഞാന്‍ കുഞ്ഞിന് വിഷം കൊടുക്കുന്ന സീനുണ്ട്. അത് കണ്ട് കണ്മണി വല്ലാണ്ട് വയലന്റായി. 'എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നേ, ഇശോപ്പയുടെ പിള്ളേരൊന്നും ഇങ്ങനെ ചെയ്യില്ലാട്ടോ' എന്നൊക്കെ പറഞ്ഞ് എനിക്ക് വാണിങ് തന്നിരുന്നതായും നടി പറയുന്നു. സിനിമാ നടിയായ അമ്മയും പ്രശസ്ത ഗായിക അമ്മായിയായും ഉള്ളത് കൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസിലാണ് കണ്മണി വളരുന്നതെന്ന് എല്ലാവരും കരുതിയാല്‍ അത് അങ്ങനെ അല്ലെന്നാണ് മുക്ത പറയുന്നത്.

  ''റിമി ചേച്ചിയുടെ യൂട്യൂബ് ചാനലിന് വേണ്ടി എടുക്കുന്ന വീഡിയോകളിലൂടെയാണ് കൂടുതല്‍ ആളുകളും കണ്‍മണിയെ പരിചയപ്പെടുന്നത്. അത് പലരിലേക്ക് ഷെയര്‍ ചെയ്ത് പോവുകയും നല്ല റീച്ച് കിട്ടുകയും ചെയ്തിരുന്നു. പക്ഷേ ഇതിനെല്ലാം അപ്പുറം ഞങ്ങളുടെ വീട് സെലിബ്രിറ്റി വീടല്ല. പോഷ് ജീവിതവുമല്ല. സാധാരണ ലൈഫ് ആണ്. കണ്മണിയെ വളരെ ലാളിത്യത്തോടെയും മര്യാദയോടെയുമാണ് പെരുമാറാന്‍ പഠിപ്പിച്ചത്. പുറത്ത് പോകുമ്പോള്‍ എന്നെക്കാള്‍ ആളുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നത് മോളെയാണ്. എല്ലാവരോടും ബഹുമാനത്തില്‍ സംസാരിക്കണം, നന്നായി ചിരിക്കണം എന്നൊക്കെ അവളെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് മുക്ത പറയുന്നത്.

  വഴി തെറ്റിയ സ്ത്രീയുടെ വേഷത്തില്‍ നിരന്തരം അഭിനയിച്ചു; അതൊരു ബാധ്യതയായി മാറിയെന്ന് ചിത്ര തന്നെ വെളിപ്പെടുത്തിയിരുന്നു

  കുടുംബ ജീവിതവും അഭിനയവും ഒന്നിച്ച് കൊണ്ട് പോവുന്നത് അത്ര നിസാര ജോലിയല്ലെന്നാണ് മുക്ത പറയുന്നത്. പുതിയ പ്രോജക്ട് വരുമ്പോള്‍ മുതല്‍ ടെന്‍ഷന്‍ തുടങ്ങും. ഞാന്‍ പോകുമ്പോള്‍ മോളെ നോക്കാന്‍ നല്ലൊരു ആളെ കിട്ടണം. അവര്‍ നന്നായി നോക്കുമോ എന്നുള്ള ടെന്‍ഷന്‍. ക്ലാസുള്ള സമയത്താണെങ്കില്‍ ലാപ്‌ടോപ് നന്നായി കൈകാര്യം ചെയ്യുമോ? കൃത്യമായി ലോഗിന്‍ ചെയ്യുമോ? അങ്ങനെ നീളും ടെന്‍ഷന്റെ കാരണങ്ങള്‍. അവളുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ട് എനിക്ക് ചെയ്യാന്‍ പറ്റുന്ന പ്രോജക്ടുകള്‍ മാത്രമേ താനിപ്പോള്‍ ചെയ്യുന്നതുള്ളുവെന്നാണ് മുക്ത സൂചിപ്പിക്കുന്നത്. മാസത്തില്‍ പത്ത് ദിവസമുള്ള ഷൂട്ടിങ്ങ് കണ്മണി അങ്ങ് അഡ്ജസ്റ്റ് ചെയ്യും. എല്ലാത്തിലും എനിക്ക് വലുത് കുടുംബം തന്നെയാണ്. പുറത്ത് ഒരുപാട് സുഹൃത്തുക്കളോ ബഹളങ്ങളോ ഒന്നുമില്ല. വര്‍ക്ക് കഴിഞ്ഞാല്‍ വീട്, ഞാന്‍, ഏട്ടന്‍, മോള്‍ ഈയൊരു ട്രയാങ്കിളാണ് തന്റെ ലോകമെന്നും നടി വ്യക്തമാക്കയിരിക്കുകയാണിപ്പോള്‍.

  സസ്‌പെൻസുകൾ ബാക്കി ആക്കാതെ വിനയൻ, പത്തൊന്‍പതാം നൂറ്റാണ്ട് പൂർണ്ണമായും ആക്ഷൻ ഓറിയൻ്റഡ് ഫിലിമെന്ന് സംവിധായകൻ

  റിമി ടോമിയുടെ സഹോദരനുമായിട്ടുള്ള മുക്തയുടെ വിവാഹം കഴിഞ്ഞത് മുതല്‍ നടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വരാറുണ്ട്. വിശ്വാസം മുറുകെ പിടിച്ച് നല്ല കുടുംബിനിയായി കഴിയുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് മുക്ത. കുടുംബ ജീവിതത്തിനൊപ്പം പ്രൊഫഷണല്‍ ജീവിതം കൂടി മുന്നോട്ട് കൊണ്ട് പോവാന്‍ മുക്തയ്ക്ക് സാധിക്കാറുണ്ട്. കണ്മണി എന്നാണ് വിളിക്കുന്നതെങ്കിലും കിയാര എന്നാണ് മുക്ത മകള്‍ക്കിട്ട പേര്. ഭര്‍ത്താവ് റിങ്കു ടോമിയ്ക്കും മകള്‍ക്കുമൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് നടി താമസിക്കുന്നത്.


  ഓണനാളിലെ ദുഃഖ വാര്‍ത്ത, മലയാളികളുടെ പ്രിയനടി ചിത്ര അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതയില്‍

  Recommended Video

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  2015 ലായിരുന്നു റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയും മുക്തയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്. ആഗസ്റ്റ് മുപ്പതിന് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. 2016 ല്‍ തന്നെ മകള്‍ കിയാര ജനിച്ചു. അന്ന് മുതല്‍ മകളുടെ ചിത്രങ്ങളും വസ്ത്രവുമെല്ലാം മുക്ത സൂക്ഷിച്ച് വെച്ചിരുന്നു. അടുത്ത കാലത്തായി റിമി ടോമി സഹോദരനും നാത്തൂനും വാങ്ങി കൊടുത്ത വൈറ്റ് ഫോറസ്റ്റ് എന്ന ഫ്‌ളാറ്റിനെ കുറിച്ചുള്ള വിശേഷങ്ങളും വൈറലായിരുന്നു. വൈറ്റ് തീമില്‍ ഒരുക്കിയ വീട്ടില്‍ ചെടികള്‍ നട്ട് വളരെ ആകര്‍ഷകമാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ വീട്ടില്‍ പുതിയൊരു അതിഥി കൂടി വന്നതിനെ കുറിച്ചും അഭിമുഖത്തില്‍ മുക്ത സൂചിപ്പിച്ചിരുന്നു. എനിക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചുവെന്നാണ് പലരും കരുതിയത്. എന്നാല്‍ മകളുടെ ജന്മദിനത്തിന് സമ്മാനമായി ഒരു പപ്പിയെ ആണ് കൊടുത്തത്. കിയ എന്നാണ് മോള് പപ്പിയ്ക്ക് പേരിട്ടിരിക്കുന്നത്.

  എല്ലാവരും അറിയുന്നത് വേദികയായി; കുടുംബവിളക്കിലെ വില്ലത്തി ആവുന്നതിന് മുന്നിലെ കഥ പറഞ്ഞ് നടി ശരണ്യ ആനന്ദ്

  Read more about: muktha മുക്ത
  English summary
  Actress Muktha Opens Up About Daughter Kiara's Reaction After Watching Koodathai Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X