For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി അമ്മ പപ്പയെ കെട്ടിപ്പിച്ച് ഉമ്മ വെച്ചേ; മുക്തയുടെ വീടിനുള്ളിൽ മകൾ കണ്മണിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

  |

  നടി മുക്തയും കുടുംബവുമാണ് അടുത്തിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നത്. മുന്‍പും മകളെ കുറിച്ചുള്ള വീഡിയോസുമായി മുക്ത എത്താറുണ്ട്. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് മുക്തയുടെ കുടുംബവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റിമി വാങ്ങി കൊടുത്ത വീട് സ്വര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് മുക്ത. ഭര്‍ത്താവിനും മകള്‍ കിയാരയ്ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നു. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ മകളും അഭിനയത്തിലേക്ക് കടക്കുകയാണ്.

  കഴിഞ്ഞ ദിവസം ടിക് ടോക് വീഡിയോ പോലെ നന്ദനത്തിലെ നവ്യ നായര്‍ അവതരിപ്പിച്ച ബാലമണി എന്ന കഥാപാത്രത്തെ കിയാര അഭിനയിച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞ് കിയാര മാതാപിതാക്കളുടെ ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മുക്ത തന്നെയാണ് ഇതും ഷെയര്‍ ചെയ്തത്. ഇതോടെ താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും സജീവമായി.

  കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മകളെ മുക്ത വിളിക്കുന്നത്. ഇത്തവണ വീടിനുള്ളിലൊരു ഫോട്ടോഷൂട്ട് നടത്തി കൊണ്ടാണ് പുതിയ സന്തോഷം താരകുടുംബം വ്യക്തമാക്കിയത്. 'രണ്ടാളും കെട്ടിപ്പിടിച്ച് നിന്നേ, ഇനി അമ്മ പപ്പയെ കെട്ടിപ്പിച്ച് ഉമ്മ വെച്ചേ? എന്നാണ് ഫോട്ടോ എടുക്കുന്നതിന് മുന്‍പ് കണ്മണി എ്‌ന കിയാര ആദ്യം പറയുന്നത്. ഒരു ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടന്‍ ഓക്കേ ആണോന്ന് മുക്ത ചോദിക്കുമ്പോള്‍ നൈസ് ആണെന്നാണ് കിയാരയുടെ മറുപടി. ഒന്നൂടി വേണം, ഇനി പപ്പ അമ്മനേ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേ എന്നായിരുന്നു പറഞ്ഞത്. ഇനി വന്ന് കണ്ടോന്ന് സൂചിപ്പിച്ചു. പപ്പയേയും അമ്മയേയും ഞെട്ടിച്ച് കൊണ്ടുള്ള മനോഹമായ ചിത്രങ്ങളാണ് കണ്മണി എടുത്തിരിക്കുന്നത്. ബാലാമണി ലുക്കിലുള്ള കണ്മണിയുടെയും കുറച്ച് ചിത്രങ്ങള്‍ എടുത്തിരുന്നു.

  ഇത്രയും റൊമാന്റിക് ആയ ഭര്‍ത്താവിനെ കിട്ടിയതിന് നന്ദി. അദ്ദേഹം ഉത്തരവാദിത്തമുള്ള ഒരു ഭര്‍ത്താവാണ്. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി എന്നും പറഞ്ഞാണാണ് മുക്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം ഭര്‍ത്താവായ റിങ്കു ടോമിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് മുക്തയും മകളും എത്തിയിരിക്കുന്നത്. ഇത് കൂടാതെ സിനിമാ മേഖലയില്‍ നിന്നടക്കമുള്ളവര്‍ റിങ്കുവിന് ജന്മദിന സന്ദേശങ്ങള്‍ കമന്റുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

  കുറുപ്പിന് രണ്ടാം ഭാഗമുണ്ടാകുമോ? കുറുപ്പ് കാണാന്‍ സുകുമാര കുറുപ്പ് എത്തുമോ? സംവിധായകന്‍ പറയുന്നു

  അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ മുക്തയും കിയാരയും പങ്കെടുത്തിരുന്നു. ഒരുപോലെ വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ഇരുവരും വേദിയിലേക്ക് എത്തിയത്. എന്നാല്‍ അവിടെ നിന്നും മുക്ത പറഞ്ഞ ചില വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. മകളെ കൊണ്ട് ചെറിയ പ്രായത്തില്‍ തന്നെ പണികള്‍ എടുപ്പിക്കാറുണ്ട്. എല്ലാം ചെയ്ത് പഠിക്കട്ടേ, നാളെ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടത് അല്ലേ എന്നായിരുന്നു മുക്ത പറഞ്ഞത്. അതിനെ പിന്തുണച്ച് കൊണ്ടുള്ള അഭിപ്രായമാണ് ഷോ യില്‍ നിന്നും വന്നത്.

  ധ്യാന് തന്നോട് വലിയ ബഹുമാനമാണെന്ന് ശ്രീനിവാസൻ,അതിന് ശേഷം ആരും പാടൻ വിളിച്ചില്ലെന്ന് വിനീത്

  Recommended Video

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  എന്നാല്‍ ഈ പ്രായത്തിലും മകളെ വിവാഹം കഴിപ്പിച്ച് വിടുന്ന കാലത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്ന് വന്നു. ഇന്ന് ചെയ്യുന്ന ജോലികളെല്ലാം നാളെ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കണ്മണിയ്ക്ക് വലിയൊരു പാഠമായിരിക്കും. അതിനര്‍ഥം മറ്റൊരാളുടെ വീട്ടില്‍ പോയി വീട്ടുവേല ചെയ്യണമെന്നല്ല, എന്ന് തുടങ്ങി മുക്തയെ വിമര്‍ശിച്ച് കൊണ്ട് അനേകം കമന്റുകളാണ് വന്നത്. എന്നാല്‍ താന്‍ നല്ലൊരു അമ്മയാണെന്ന് മുന്‍പ് പലപ്പോഴായി നടി തെളിയിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് പിന്തുണയുമായി റിങ്കു ടോമിയും നാത്തൂനെ കുറിച്ച് പറഞ്ഞ് റിമി ടോമിയുമൊക്കെ രംഗത്ത് വന്നിരുന്നു.

  Read more about: muktha മുക്ത
  English summary
  Actress Muktha Shared Latest Photoshoot Video With Her Hubby Rinku And Daughter Kiara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X