»   » മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ വേഷം ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നിഖിത!!!

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ വേഷം ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നിഖിത!!!

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ സീരിയലായിരുന്നു മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം. സീരിയലിലെ പ്രധാന കഥാപാത്രമാണ് ജാനകി(ജാനിക്കുട്ടി)യുടെ കഥ പലപ്പോഴും മലയാളികളെ കരയിപ്പിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയുടെ വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് മലയാള നടി തന്നെ!!!

അമ്മ മരിച്ചു പോയ ജാനകിയെ കുട്ടികളില്ലാത്ത ഒരു വില്ലേജ് ഓഫീസറും ഭാര്യയും കൂടി എടുത്ത് വളര്‍ത്തുകയാണ്. പിന്നീടവര്‍ക്ക് കുട്ടികളുണ്ടായതോടെ ജാനകിയെ ആര്‍ക്കും വേണ്ടാതെയാവുകയായിരുന്നു. സീരിയലിലെ ജാനകിയുടെ വേഷം പാതിവഴിയില്‍ ഉപേഷിച്ച നിഖിത ആ കാര്യം എന്തായിരുന്നെന്ന് തുറന്ന് പറയുകയാണ്.

മഞ്ഞുരുകും കാലം

ബിനു വെള്ളത്തുവല്‍ സംവിധാനം ചെയ്യ്ത സീരിയലാണ് മഞ്ഞുരുകും കാലം. നോവലിസ്റ്റ് ജോയിസിയുടെ കഥയാണ് സീരിയലായി നിര്‍മ്മിച്ചിരുന്നത്.

ജാനകിയുടെ കഥ

സീരിയലിലെ പ്രധാന കഥാപാത്രമാണ് ജാനകി. അമ്മ മരിച്ചു പോയ ജാനകിയെ കുട്ടികളില്ലാത്ത ഒരു വില്ലേജ് ഓഫീസറും ഭാര്യയും കൂടി എടുത്ത് വളര്‍ത്തുകയാണ്. എന്നാല്‍ അവര്‍ക്ക് കുട്ടികളുണ്ടായതോടെ ജാനകിയെ ആര്‍ക്കും വേണ്ടാതെയാവുകയായിരുന്നു.

ജീവിതത്തില്‍ വിജയിച്ച് ജാനകി

ദുരിത കയത്തില്‍ മുങ്ങിയതായിരുന്നു ജാനകിയുടെ ജീവിതം. എടുത്ത് വളര്‍ത്തിയവര്‍ വീട്ടുകാരിയുടെ സ്ഥാനം കൊടുത്തപ്പോള്‍ കരയുന്ന ജാനിക്കുട്ടി മന്ത്രിയും കലക്ടറുമെക്കെയാവുകയാണ്.

ജാനിക്കുട്ടിയായി നിഖിത

സീരിയലില്‍ ജാനകിയുടെ വേഷം അവതരിപ്പിച്ചിരുന്നതില്‍ ഒരാളാണ് നിഖിത. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലുടെയാണ് നിഖിത സീരിയലില്‍ അഭിനയിച്ചു തുടങ്ങിയത്. ശക്തയായ ജാനകിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് നിഖിത ജാനിക്കുട്ടിയുടെ വേഷത്തിലെത്തിയപ്പോഴായിരുന്നു.

സീരിയലില്‍ നിന്നുള്ള മാറ്റം

ജാനിക്കുട്ടിയുടെ വേഷത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സമയത്തായിരുന്നു നിഖിത സീരിയലില്‍ നിന്നും മാറി നിന്നത്. അതിന് കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നെന്നാണ് നിഖിത പറയുന്നത്. സി ബി എസ് സി പത്താം ക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ 9.6 നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കി നിഖിത പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

സിനിമയിലെ ഓഫറും നിരസിച്ചു

സിനിമയില്‍ നിന്നും രണ്ട് നല്ല ഓഫറുകള്‍ വന്നിരുന്നെങ്കിലും നിഖിത അതും വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു. ഫിലിം ഇന്‍സ്റ്റിട്ട്യുല്‍ പോയി ഡയറക്ഷന്‍ പഠിക്കാനുള്ള ആഗ്രഹത്തിലാണ് നിഖിത ഇപ്പോള്‍. സ്വന്തമായി സ്വന്തം തയ്യാറാക്കിയ ഋതു എന്ന ഷോര്‍ട്ട് ഫിലിം അടുത്തയാഴ്ച പുറത്തിറങ്ങുകയാണ്.

English summary
Nikhitha revels why she had avoided the role of janakikutty in Manjurukum Kalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam