For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ചുംബനം 18 വയസിലായിരുന്നു; വിവാഹിതനായ താരത്തോട് തോന്നിയ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തി പരിണീതി ചോപ്ര

  |

  പ്രിയങ്ക ചോപ്രയുടെ സഹോദരിയും ബോളിവുഡിലെ ശ്രദ്ധേയായ നടിയുമാണ് പരിണീതി ചോപ്ര. ചേച്ചിയുടെ അത്രയും തിളങ്ങാന്‍ പരിണീതിയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ സിനിമാലോകത്ത് വലിയ അവസരങ്ങള്‍ തന്നെ ലഭിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടികള്‍ വൈറലാവുകയാണ്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  പരിണീതി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ' ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍' നെറ്റ്ഫിളിക്‌സിലൂടെയാണ് റിലീസ് ചെയ്തത്. സിനിമയുടെ വിശേഷങ്ങളുമായി നെറ്റ്ഫിളികിസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ആദ്യമായി ക്രഷ് തോന്നിയ ആളെ കുറിച്ചും മറ്റുമൊക്കെ പരിണിതി തുറന്ന് സംസാരിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലാവുകയും ചെയ്തു.

  മറ്റൊരാള്‍ക്ക് ആദ്യമായി ചുംബനം കൊടുത്ത പ്രായം എത്ര ആണെന്നായിരുന്നു തുടക്കത്തില്‍ വന്ന ചോദ്യം. പതിനെട്ടാമത്തെ വയസിലാണെന്ന് താരപുത്രി വെളിപ്പെടുത്തുന്നു. പിന്നാലെ ആദ്യമായി ക്രഷ് തോന്നിയത് ആരോടാണെന്നുള്ള ചോദ്യത്തിന് ബോളിവുഡ് നടന്‍ സെയിഫ് അലി ഖാനോടാണെന്നാണ് പരിണീതി പറഞ്ഞത്. പക്ഷേ യഥാര്‍ഥത്തില്‍ താനിത് വരെ ആരോടും ഡേറ്റിങ് നടത്തിയിട്ടില്ല. സെയിഫിനെ ഇഷ്ടമായിരുന്നുവെന്ന കാര്യം കരീനയോട് പറഞ്ഞിട്ടുണ്ടെന്ന് മുന്‍പ് പരിണീതി സൂചിപ്പിച്ചിട്ടുണ്ട്.

  സത്യത്തില്‍ ഞാന്‍ ഡേറ്റ് നടത്തിയിട്ടില്ല. അതൊക്കെ ക്ലീഷേ ഡേറ്റിങ് ആണെന്നാണ് പരിണിതി പറയുന്നത്. വീട്ടിലേക്ക് വിളിച്ച് വരുത്തി അവര്‍ക്കൊപ്പം അടിച്ച് പൊളിക്കുകയും ടിവി കാണുകയും പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് തന്റെ അഭിപ്രായത്തില്‍ ഡേറ്റിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും താരസഹോദരി വ്യക്തമാക്കുന്നു.

  ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് നടന്നതുമായ ഒരു സംഭവത്തെ കുറിച്ച് അടുത്തിടെ പരിണീതി തുറന്ന് പറഞ്ഞിരുന്നു. കോളേജ് കാലത്തെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകള്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു. 'കോളേജില്‍ പഠിക്കുന്ന കാലത്ത് അമിതവണ്ണം കൊണ്ടുള്ള കഷ്ടപ്പാട് ആയിരുന്നു. അതുകൊണ്ട് തന്നെ കോളേജ് നാളുകളോട് എനിക്കത്ര മതിപ്പൊന്നുമില്ല. വണ്ണം കൂടിയത് കൊണ്ട് ആരോഗ്യവതിയല്ലായിരുന്നു താന്‍.

  അക്കാലത്തുള്ള റഫോട്ടോസില്‍ പലതും ഇപ്പോഴും എന്നെ ഭീതിപ്പെടുത്തുന്നതാണ്. വണ്ണം കൂടുതലായി ഉണ്ടായിരുന്ന കാലം ജീവിതത്തില്‍ നിന്നും മായ്ച്ച് കളയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്. ശരീരഭാരം കൂടിയ സമയത്ത് ഞാന്‍ വൈകാരികമായിട്ടും ഏറെ തളര്‍ന്ന അവസ്ഥയിലായിരുന്നു. ഇന്ന് ആരോഗ്യത്തിനും ജീവിതത്തിനും താന്‍ ഏറെ കരുതല്‍ നല്‍കുന്ന ആളാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് 86 കിലോയോളം വെയിറ്റ് ഉണ്ടായിരുന്നു. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമൊക്കെയാണ് ഈ മാറ്റത്തിന് പിന്നില്‍.

  English summary
  Actress Parineeti Chopra Opens Up About Her First Kiss At The Age Of 18
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X