»   » പുലര്‍ച്ചെ വരെ ഡാന്‍സ് പ്രാക്ടീസ്, 'സൂപ്പര്‍ ജോഡി'യാവാന്‍ ദമ്പതികള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്

പുലര്‍ച്ചെ വരെ ഡാന്‍സ് പ്രാക്ടീസ്, 'സൂപ്പര്‍ ജോഡി'യാവാന്‍ ദമ്പതികള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്

Written By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പരമ്പരകളിലൂടെയും ആല്‍ബത്തിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും മിഞ്ചി ഗേള്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് തന്നെ താരത്തെ മനസ്സിലാവും. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷപണം ചെയ്തിരുന് രാത്രിമഴയിലും താരം അഭിനയിച്ചിരുന്നു. അടുത്തിടെയാണ് ഈ പരമ്പര അവസാനിച്ചത്. മനോരമ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ പരമ്പരയായിരുന്നു ഇത്.

കീര്‍ത്തിയെ നായികയാക്കിയ പ്രിയദര്‍ശന്‍ കല്യാണിയെ അവഗണിച്ചതിന് പിന്നിലെ കാരണം ഇതാണ്!

സീരിയല്‍ അഭിനയത്തിന് പുറമെ പരസ്യത്തിലും ആല്‍ബത്തിലുമൊക്കെ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും സജീവമാണ്. അവതാരകയായും താരം എത്തിയിട്ടുണ്ട്. മിഞ്ചി എന്ന ആല്‍ബത്തിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ പുതിയ റിയാലിറ്റി ഷോയായ സൂപ്പര്‍ ജോഡിയില്‍ ഭര്‍ത്താവ് ബാലഗോപാലിനൊപ്പം പാര്‍വതിയും മത്സരിക്കാനെത്തിയിട്ടുണ്ട്.

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം!

സൂപ്പര്‍ ജോഡി റിയാലിറ്റി ഷോ

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെ വെച്ച് അണിയിച്ചൊരുക്കിയ റിയാലിറ്റി ഷോയാണ് സൂപ്പര്‍ ജോഡി. ശ്വേതാ മേനോനാണ് പരിപാടിയുടെ വിധികര്‍ത്താവ്. അവാതരകനായി മണിക്കുട്ടനാണ് എത്തിയിട്ടുള്ളത്. വിവിധ പരമ്പരകളില്‍ വില്ലത്തിയായും കുശുമ്പിയായും കണ്ണീര്‍ നായികയായും നിറഞ്ഞുനിന്ന അഭിനേത്രികളും അവരുടെ ഭര്‍ത്താക്കന്‍മാരുമാണ് മത്സരിക്കാനെത്തിയിട്ടുള്ളത്. കളിയും ചിരിയും ഉള്‍പ്പെടുന്ന വിവിധ ടാസ്‌ക്കുകളിലൂടെയാണ് പരിപാടി മുന്നേറുന്നത്.

പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം

ടെലിവിഷന്‍ പരിപാടികളുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു റിയാലിറ്റി ഷോ. സൂപ്പര്‍ ജോഡിയാവാനായി ചില്ലറ കടമ്പകളൊന്നുമല്ല കടക്കാനുള്ളത്. രസകരമായ ടാസ്‌ക്കുകളിലൂടെയാണ് പരിപാടി മുന്നേറുന്നതെങ്കിലും അടുത്തിടെ നടത്തിയ ഗെയിമിനെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കുടുംബസമേതം കാണാന്‍ പറ്റിയ തരത്തിലുള്ള ഗെയിമായിരുന്നില്ല അതെന്നായിരുന്നു പ്രധാന വിമര്‍ശനം.

പുലര്‍ച്ചെ വരെ പരിശീലനം

സംഗീത സംവിധായകനാണെങ്കിലും ബാലഗോപാല്‍ അധികമാരോടും പെട്ടെന്ന് അടുക്കാറില്ല. പൊതുവെ നാണമുള്ള പ്രകൃതക്കാരനാണ്. എന്നാല്‍ സൂപ്പര്‍ ജോഡിയിലെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മാറ്റം ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നു. പുലര്‍ച്ചെ രണ്ട് മണിവരെയൊക്കെ അദ്ദേഹം ഡാന്‍സ് പരിശീലനം നടത്തിയിരുന്നു.

രാത്രിമഴ തീര്‍ന്നപ്പോള്‍ സങ്കടം തോന്നി

ബൈജു ദേവരാജ് സംവിധാനം ചെയ്ത രാത്രിമഴയില്‍ നിരഞ്ജന എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. പൊസ്സസീവ്‌നെസ്സും സ്വാര്‍ത്ഥതയും നിറഞ്ഞ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമായിരുന്നില്ല. അര്‍ച്ചനയുടെയും സുധിയുടെയും ജീവിതത്തിലേക്ക് കടന്നുവന്ന വില്ലത്തിയായാണ് പലരും നിരഞ്ജനയെ കണ്ടത്. എന്നാല്‍ ക്ലൈമാക്‌സിലെ പ്രകടനത്തോടെ ആ ചിന്ത മാറിയെന്നും കരയിപ്പിച്ചു കളഞ്ഞല്ലോ എന്ന തരത്തിലായിരുന്നു പ്രതികരണമെന്നും താരം വ്യക്തമാക്കുന്നു.

അച്ഛനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു

തന്റെ കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അച്ഛന്‍ കൂടെയുണ്ട്. കുടുംബത്തില്‍ മറ്റാരേക്കാളും കൂടുതല്‍ പിന്തുണ അദ്ദേഹത്തില്‍ നിന്നാണ് ലഭിച്ചത്. അമ്മമാനസം എന്ന പരമ്പരയില്‍ അച്ഛനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

English summary
Parvathy about Super Jodi experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X