For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാഗ്യ ലക്ഷ്മിയില്‍ രശ്മിയെത്തുന്നു; പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടി രശ്മി സോമന്‍

  |

  സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനം കവര്‍ന്ന നടിയാണ് രശ്മി സോമന്‍. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമ ലോകത്ത് എത്തിയ നടി പതിനേഴോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍,സിനിമകളേക്കാള്‍ രശ്മിയെ ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നത് ടെലിവിഷന്‍ പരമ്പരകളിലായിരുന്നു.രശ്മി എന്ന നടിയുടെ പേരിനെക്കാള്‍ അവര്‍ അറിയപ്പെട്ടിരുന്നത് കഥാപാത്രങ്ങളുടെ പേരിലായിരുന്നു. അങ്ങനെ, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള ആരാധകരുടെ ഇഷ്ടതാരമായി മാറി നടി.

  സോഷ്യല്‍ മീഡീയയില്‍ സജീവമായ താരം അടുത്തിടെ ബോഡി ഷൈയ്മിംങ്ങിനെതിരെ ഈയിടെ രംഗത്തു വന്നിരുന്നു. പതിനഞ്ചാം വയസ്സിലാണ് അഭിനയ രംഗത്തെത്തിയ രശ്മി നന്നേ ചെറുപ്പത്തില്‍ തന്നെ ബോഡി ഷൈയ്മിംങ്ങ് നേരിട്ടിരുന്നു. പൊതുവില്‍ തടിച്ച ശരീര പ്രകൃതിയുളള എനിക്ക് അക്കാലത്ത് അതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. ഇതിന്റെ പേരില്‍ കരഞ്ഞിട്ടുമുണ്ട് എന്നിങ്ങനെയായിരകുന്നു താരത്തിന്റെ പ്രതികരണം.

  ചുറ്റിലും ഉളള ആളുകളുടെ കമന്റുകള്‍ കേട്ട് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ വരെ പോസ്റ്റ് ചെയ്യാന്‍ പോലും ഭയന്നിരുന്നു എന്നും രശ്മി പറഞ്ഞു. ഈ വീഡിയോ കണ്ട നിരവധി പേരാണ് താരത്തിന് സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് വന്നത്.

  Rashmi Soman

  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, രശ്മി വീണ്ടും അഭിനയ ലോകത്ത് എത്തിയിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ' അനുരാഗം' എന്ന സീരിയലിലൂടെയാണ് രശ്മിയുടെ റീ എന്‍ട്രി. ഇത് കൂടാതെ താരം സീ കേരളത്തിലെ 'കാര്‍ത്തിക ദീപം' എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്.

  ഇപ്പോഴിതാ, താരം തന്റെ ആരാധകര്‍ക്ക് വേണ്ടി മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. മലയാളത്തിലെ പോപ്പുലര്‍ ടെലിവിഷന്‍ സീരിയലുകളില്‍ ഒന്നായ 'ഭാഗ്യലക്ഷമി' എന്ന സീരിയലിന്റെ ഭാഗമായി താരം എത്തുന്നുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് സീരീയലിന്റെ പുതിയ ടീസറിലാണ് രശ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞാന്‍ നിങ്ങളുടെ എല്ലാവരിലേക്കും വീണ്ടും വരുന്നു. ഭാഗ്യലക്ഷ്മിയായി. പതിവുപോലെ നിങ്ങളുടെ പിന്തുണ വേണം' എന്നാണ് താരം വീഡിയോയിക്ക് താഴെ കുറിച്ചിരിക്കുന്നത്.

  വീണ്ടും ഒരു ശക്തമായ കഥാപാത്രത്തിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് വരാന്‍ ഒരുങ്ങുന്ന താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. പ്രധാന കഥാപാത്രമായി നിലവില്‍ സീരിയലില്‍ അഭിനയിച്ചിരുന്ന സോണിയ ബോസിന്റെ വേഷമാണ് രശ്മി ഏറ്റെടുത്തിട്ടുളളത്.

  തിരിച്ചുവരവിലും രശ്മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്. പഴയ രശ്മിയെ ആളുകള്‍ അതു പോലെ തന്നെ ഓര്‍ത്തിരിക്കുന്നു വെന്നാണ് രശ്മി പങ്കുവെയ്ക്കുന്ന ചിത്ര്ങ്ങള്‍ക്ക് താഴെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. അന്നത്തെക്കാളും സുന്ദരിയായത് ഇപ്പോഴാണെന്ന് ചിലര്‍ പറയുന്നു. പണ്ടത്തെ പരമ്പരകള്‍ ഓര്‍മ്മ വരുന്നു എന്നെല്ലാമാണ് ആളുകള്‍ കമന്റായി പറയുന്നത്.

  സിരീയില്‍ രംഗത്ത് സജീവമായ കാലത്താണ് സംവിധായകനായ എ.എന്‍.നസീറുമായി രശ്മി പ്രണയത്തിലായത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് പിന്‍ വാങ്ങിയ നടി വിവാഹ മോചിതയായി എന്ന വാര്‍ത്ത ആരാധകര്‍ക്ക് മുന്നിലെത്തി. തുടര്‍ന്ന് വീണ്ടും അഭിനയ രംഗത്ത് എത്തിയ താരം 2015-ല് വിവാഹിതയായി. ഗള്‍ഫ് ജോലിക്കാരനായ ഗോപിനാഥിനെയാണ് നടി രണ്ടാമത് വിവാഹം ചെയ്തത്. വിവാഹ ശേഷം ഗള്‍ഫിലെത്തിയ നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറി. റെയ്സ് ഓഫ് കളേഴ്സ്‌ എന്ന യൂട്യൂബ് ചാനലില്‍ ദുബായ് ജീവീതത്തെ കുറിച്ചുളള വീഡിയോ പങ്കുവെച്ചതും പ്രേക്ഷകര്‍ക്കിയില്‍ രശ്മിക്ക ശ്രദ്ധ നേടി കൊടുത്തു.

  Read more about: rashmi soman
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X