For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൂക്കിലെ മറുക് ഇഷ്ടമായിരുന്നില്ല, ഒഴിവാക്കാൻ വഴികൾ നോക്കി, ആ സംഭവത്തിന് ശേഷം മറുകിനെ സ്നേഹിച്ചു'; രശ്മി അനിൽ

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് രശ്മി അനിൽ. സിനിമയിലും ടെലിവിഷൻ പരമ്പരകളിലുമൊക്കെ ഒരുപോലെ സജീവമായി പ്രവർത്തിക്കുന്ന നടിയുടെ കോമഡി സ്കിറ്റുകളിലെ സംഭഷണങ്ങൾ വൈറലായി മാറിയിട്ടുണ്ട്. കുട്ടപ്പൻച്ചേട്ടന്റെ ഫോട്ടോ ഉണ്ടോ.. ഇല്ലാ എന്ന് പറയുന്ന ഒറ്റ ഡയലോഗ് കേട്ടാൽ പിന്നെ രശ്മി അനിലിന്റെ മുഖം എല്ലാവരും ഓർമിക്കും. അധ്യാപനത്തിൽ നിന്നുമാണ് രശ്മി അഭിനയലോകത്തിലേക്ക് എത്തിയത്.

  Also Read: 'ഒരുമിച്ച് ഇരുന്ന് കരഞ്ഞു, ചേച്ചിയുടെ ജീവിതത്തിലെ പല കാര്യങ്ങൾക്കും ഞാനും മൂക സാക്ഷിയായിരുന്നു'; മല്ലിക

  മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള കഴിവുറ്റ പ്രതിഭയാണ് രശ്മി അനിൽ. ചെറുപ്പം മുതൽ അഭിനയത്തോടുണ്ടായിരുന്ന താത്പര്യമാണ് പിന്നീട് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും മിനി സ്‌ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും രശ്മിയെ എത്തിച്ചത്. മൂന്നാം ക്ലാസിലും നാലിലും ഒക്കെ പഠിക്കുമ്പോഴാണ് അഭിനയ മോഹം രശ്മിയുടെ തലക്ക് പിടിക്കുന്നത്. അന്ന് സ്വന്തമായി നാടക രചനയും സംവിധാനവും ചെയ്യുമായിരുന്നുവെന്നും രശ്മി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

  Also Read: 'ഒരു 100 രൂപ താ... എനിക്ക് വിഷം വാങ്ങണം'; തന്നെ ഒഴിവാക്കാൻ നോക്കിയ ഭർത്താവ് ഭരതനോട് കെപിഎസി ലളിത പറഞ്ഞത്!

  ശ്രിന്ദ, എസ്തർ എന്നീ നടിമാരുടെ ഗ്ലാമർ‍ ഫോട്ടോഷൂട്ടുകളെ വിമർ‍ശിച്ച കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ പരിപാടി സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നപ്പോൾ പരിപാടിയുടെ ഭാ​ഗമായ രശ്മി അനിലിന് നേരെയും വിമർ‌ശനം ഉയർന്നിരുന്നു. നടിമാരായ സ്നേഹയും രശ്മിയുമാണ് ഇതിൽ അവതാരകരായെത്തുന്നത്. വിഷയത്തിൽ എസ്തറും ശ്രിന്ദയും പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ രശ്മിയും നിലപാട് വ്യക്തമാക്കിയിരുന്നു. താൻ ആരേയും വിമർ‍ശിച്ചിട്ടില്ലെന്നും തങ്കു എന്ന കഥാപാത്രമാണ് അതിൽ അതൊക്കെ ചെയ്യുന്നതെന്നുമാണ് രശ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

  ലൗഡ് സ്പീക്കർ പരിപാടിക്ക് പുറമെ ഫ്ലവേഴ്സിലെ ചക്കപ്പഴം സീരിയലിലും രശ്മി ഭാ​ഗമായിരുന്നു. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന മറ്റ് പരിപാടികളെ അപേക്ഷിച്ച് ചക്കപ്പഴത്തിന് കൂടുതൽ ജനപ്രീതിയുണ്ട്. വളരെ കുറച്ച് എപ്പിസോഡുകളിൽ‌ മാത്രമെ രശ്മി അഭിനയിച്ചിരുന്നുള്ളൂവെങ്കിലും വലിയ സ്വീകാര്യത നേടിയെടുക്കാൻ താരത്തിന് സാധിച്ചു. രശ്മിയുടെ കോമഡി കൗണ്ടറുകളിലൂടെ മാത്രമല്ല താരത്തെ പ്രേക്ഷകർ തിരിച്ചറിയുന്നത്. മൂക്കിന് മുകളിലെ മറുകും കാരണമാകാറുണ്ട്. അത്തരത്തിൽ ഉണ്ടായ ചില സന്ദർഭങ്ങളെ കുറിച്ചും മറുക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ‌ നീക്കം ചെയ്യാൻ ഓപ്പറേഷന് തയ്യാറായതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മി അനിൽ. 'ഒരിക്കൽ ആ മറുക് എടുത്ത് കളയാൻ ഞാൻ തീരുമാനിച്ചിരുന്നു.'

  Recommended Video

  KPAC ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ തൃശ്ശൂരുകാർ | Filmibeat Malayalam

  'ഡോക്ടറെ കാണിച്ചപ്പോൾ ചെറിയൊരു ഓപ്പറേഷൻ വേണ്ടി വരും. കുറച്ച് ഗ്രോത്ത് ഉണ്ട്. അതിന് വേണ്ട് ബ്ലഡ്ഡ് ടെസ്റ്റ് ചെയ്ത് വരാൻ പറഞ്ഞു. അന്ന് തന്നെ അത് കീറി എടുക്കാം എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ ബ്ലെഡ് ടെസ്റ്റ് ചെയ്യാൻ വേണ്ടി ലാബിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ഉണ്ട് ഒരുപാട് ആളുകൾ അങ്ങോട്ടേക്ക് ഓടി വരുന്നു. എന്നെ കാണാനായിരിയ്ക്കും എന്ന് ഏട്ടൻ പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല. അപ്പോൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചോദിച്ചു എന്താ, എന്താ പ്രശ്‌നം. അകത്ത് ഇരിക്കുന്നത് മൂക്കിന് മുകളിൽ മറുക് ഉള്ള ഒരാളാണോ അതെ എന്ന് മറുപടി വന്നു. അന്ന് ഞങ്ങൾ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്. പിന്നീട് മറുക് എടുക്കുന്നില്ലേ എന്ന് ചോദിച്ച് ഡോക്ടർ വളിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അത് അവിടെ നിന്നോട്ട് എന്ന് ഞാൻ പറയും' രശ്മി പറഞ്ഞു.

  Read more about: serial
  English summary
  Actress Reshmi Anil says that her fans recognize her by the identity marks on her nose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X