For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രശ്മി സോമന്‍റെ ഓണം ഓര്‍മ്മ ചിരിപ്പിക്കും! പായസ മത്സരത്തിന് മാര്‍ക്കിടാന്‍ പോയപ്പോള്‍ സംഭവിച്ചത്

  |

  വിവിധ പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ അഭിനേത്രികളിലൊരാളാണ് രശ്മി സോമന്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് രശ്മി സോമന്‍ നടത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസന്ധിയില്‍ എല്ലാ മേഖലകളും നിശ്ചലമായിരിക്കുകയാണ്.

  മനോഹരമായ ഓണക്കാലത്തെക്കുറിച്ചും ഇത്തവണത്തെ ഓണത്തെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് രശ്മി സോമന്‍ ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്റെ ചെറുപ്പത്തിൽ ബന്ധുക്കളെല്ലാം കൂടി എവിടെയെങ്കിലും ഒരിടത്തായിരുന്നു ഓണം ആഘോഷിച്ചിരുന്നത്. എല്ലാവരും ഒന്നിച്ചുള്ളപ്പോൾ വലിയ സന്തോഷമായിരിക്കും. സമപ്രായക്കാരായ ബന്ധുക്കൾ ഉണ്ടാവും. എനിക്ക് സഹോദരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെയെല്ലാം കാണുമ്പോൾ വലിയ സന്തോഷമാണ്. എല്ലാവരും കൂടി കളിക്കാൻ പോകും. പൂക്കളും ഇലയും കായും ഒക്കെ പറിച്ച് പൂക്കളം ഇടാറാണ് പതിവെന്നും രശ്മി സോമന്‍ പറയുന്നു.

  Reshmi soman

  അഭിനയിക്കാൻ തുടങ്ങിയതോടെ ഓണം പരിപാടികൾക്ക് അതിഥിയായി ക്ഷണം ലഭിക്കാൻ തുടങ്ങി. ഷൂട്ടിങ് സെറ്റുകളില്‍ ആഘോഷങ്ങളും ഓണം സ്പെഷൽ പ്രോഗ്രാമുകളുമൊക്കെ ഉണ്ടാകും. അതാക്കെ കൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളജിലെ ആഘോഷങ്ങൾക്ക് അധികം പങ്കെടുക്കാനായിട്ടില്ല. ആ ഒരു വിഷമം മാറിയത് പിജിക്ക് പഠിക്കുമ്പോഴാണ്. ആ രണ്ടു വർഷം കോളജിലെ ഓണം ഗംഭീരമായി തന്നെ ആഘോഷിച്ചിട്ടുണ്ട്. ഓണത്തിന്റെ അന്ന് പരമാവധി വീട്ടിൽതന്നെ ഉണ്ടാകാൻ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.

  ദുബായിൽ ഒരിക്കൽ പായസം മത്സരത്തിന് വിധികർത്താവായി പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ചും രസ്മി സോമന്‍ തുറന്നുപറഞ്ഞിരുന്നു. ചിലർ നാലും അഞ്ചും പായസമൊക്കെ തയാറാക്കി. ഞാനാണെങ്കിൽ അധികം മധുരമുള്ളതൊന്നും ഇഷ്ടമുള്ള ആളല്ല. ചെറിയൊരു സ്പൂൺ എടുത്ത് ടേസ്റ്റ് നോക്കി തുടങ്ങി. എന്തായാലും എല്ലാം ടേസ്റ്റ് നോക്കി കഴിയുന്നതിനു മുമ്പേ എനിക്കാതെ മത്തുപിടിച്ചതു പോലെയായി. തലചുറ്റലും ഛർദിക്കാൻ വരലുമൊക്കെ കൂടി വല്ലാത്ത ഒരു അവസ്ഥ. വെള്ളമൊക്കെ കുടിച്ച് കുറച്ചു വിശ്രമിച്ചപ്പോഴാണ് എല്ലാം ശരിയായത്. അന്ന് കഴിച്ചതിൽ ഉള്ളി പായസവും വേറെന്തൊക്കെയോ വ്യത്യസ്തമായ പായസങ്ങളും ഉണ്ടായിരുന്നു.

  Reshmi Soman

  എന്തായാലും അധികം യാത്രകളോ ആളു കൂടലോ ഒന്നും നടക്കില്ല. അപ്പോൾ പിന്നെ സമൂഹമാധ്യമങ്ങളെല്ലാം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തി ഓണം ആഘോഷിക്കുക. ചിത്രങ്ങൾ പങ്കുവച്ചും വിഡിയോ കോൾ ചെയ്തുമൊക്കെ അകലങ്ങളിലിരുന്ന് അടുത്തെത്താം. അങ്ങനെയുള്ള സൗകര്യങ്ങളൊക്കെ ഉപയോഗപ്പെടുത്തി ഒരു ന്യൂ നോർമൽ ഓണം. ഇപ്പോൾ സുരക്ഷിതത്വത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ഓണം ഇനിയും വരുമല്ലോ. അപ്പോൾ ഗംഭീരമായിത്തന്നെ ആഘോഷിക്കാമെന്നും രശ്മി സോമന്‍ പറയുന്നു.

  English summary
  Actress Reshmi Soman shares funny incident during Onam celebrations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X