»   » മലയാളത്തിലെ മെഗാസീരിയലിനു കഥയെഴുതിയ ആദ്യത്തെ നടി ഞാനായിരിക്കും; പക്ഷേ ഗോസ്റ്റ് റൈറ്റിങെന്നു പറഞ്ഞു!

മലയാളത്തിലെ മെഗാസീരിയലിനു കഥയെഴുതിയ ആദ്യത്തെ നടി ഞാനായിരിക്കും; പക്ഷേ ഗോസ്റ്റ് റൈറ്റിങെന്നു പറഞ്ഞു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്കു ഏറെ പരിചയമുള്ള നടിയാണ് സംഗീത മോഹന്‍. വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടി എഴുത്തുകാരി എന്ന റോളിലേക്കു കൂടി പ്രവേശിക്കുകയാണ്.

മഴവില്‍ മനോരമയിലെ ആത്മസാക്ഷി എന്ന സീരിയലിനുവേണ്ടിയാണ് സംഗീത രചനയും തിരക്കഥയും നിര്‍വ്വഹിച്ചത്. നടിയില്‍ നിന്നും എഴുത്തുകാരിയിലേക്കുളള തന്റെ യാത്രയെ കുറിച്ചു പറയുകയാണ് സംഗീത..

അപ്രതീക്ഷിതമായ വഴിത്തിരിവായിരുന്നു

ഒരു നടിയില്‍ നിന്ന് എഴുത്തുകാരിയെന്നതിലേക്ക് അപ്രതീക്ഷിത വഴിത്തിരിവായിരുന്നുവെന്ന് സംഗീത പറയുന്നു. പണ്ടൊക്കെ കവിതകള്‍ കുത്തിക്കുറിക്കുമെന്നല്ലാതെ വലിയ എഴുത്തുകളൊന്നുമുണ്ടായിരുന്നില്ല. മഹത്തായ കവിതയെന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും കുറെയെഴുതി

ആത്മസഖി

ആത്മസഖിയുടെ കഥ തന്റെ കൈയ്യില്‍ വളരെക്കാലമായിട്ടുണ്ടായിരുന്നു. പക്ഷേ കഥയുമായി ചെന്നപ്പോള്‍ ഒരു തുടക്കക്കാരിയുടെ സൃഷ്ടിയുമായി റിസ്‌ക്കെടുക്കാന്‍ ആരും തയ്യാറായില്ല.

മഴവില്‍ മനോരമയില്‍

പിന്നീടാണ് മഴവില്‍ മനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചത്. മോഹന്‍ കുപ്ലേരിയാണ സംവിധാനം നിര്‍വ്വഹിച്ചത്. ബീന ആന്റണി മുതലുളള പ്രശസ്ത താരങ്ങള്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ട്.

ആത്മസഖി പ്രിയപ്പെട്ട സീരിയല്‍

ഇന്ന് ചാനല്‍ റേറ്റിങില്‍ മുന്‍പന്തിയില്‍ ആത്മസഖിയുമുണ്ട്. ചില സീരിയലുകള്‍ റേറ്റിങ് കുറയുന്നു എന്നു തോന്നിയാല്‍ തത്സമയം കഥയും സീനുകളുമെല്ലാം മാറ്റി എഴുതപ്പെടാറുണ്ടെന്നു സംഗീത പറയുന്നു. നിര്‍മ്മാതാക്കളുടെ നിര്‍ബന്ധ പ്രകാരമായിരിക്കും ഇത് . പക്ഷേ തനിക്കിതുവരെ അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല

22 വര്‍ഷമായി മിനി സ്‌ക്രീനില്‍

മിനി സ്‌ക്രീനിലെ 22 വര്‍ഷത്തെ പരിചയം ഏറെ മുതല്‍ക്കൂട്ടാണ്. എന്തു ചെയ്യാം ചെയ്യരുത് എന്നതിനെ കുറിച്ചൊക്കെ തനിക്കു നല്ല ധാരണയുണ്ട്. എഴുത്തുമായി തിരക്കിലായതോടെ അഭിനയം നിര്‍ത്തിയിരിക്കുകയാണെന്നും സംഗീത പറയുന്നു.

സീരിയല്‍ രംഗത്തെ ലിംഗ വിവേചനം

സിനിമാ രംഗത്തു നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ സീരിയല്‍ രംഗത്ത് തനിക്കത്തരമൊരനുഭനം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ ഒരു നടിയെന്ന നിലയില്‍ പേരെടുത്ത താന്‍ പെട്ടെന്ന് തിരക്കഥാകൃത്തിന്റെ റോളിലേക്കു മാറിയതിലാണ് പ്രേക്ഷകര്‍ക്ക് ആകാംഷ. മലയാളത്തില്‍ ഒരു മെഗാസീരിയലിനായി രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ആദ്യത്തെ നടി ഞാനായിരിക്കുമെന്നാണ് കരുതുന്നതെന്ന് സംഗീത പറയുന്നു

ഗോസ്റ്റ് റൈറ്റിങ്

അഭിനയത്തോടൊപ്പം സീരിയല്‍ തിരക്കഥയുമായി സജീവമാവാന്‍ തുടങ്ങിയപ്പോഴാണ് തന്റേത് ഗോസ്റ്റ് റൈറ്റിങാണെന്ന് ആരോപണവുമായി ചിലര്‍ മുന്നോട്ടു വന്നത്. ഇത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്നാണ് നടി പറയുന്നത്.

English summary
Actress Sangeetha Mohan is enjoying her new-found status, that of a writer. As Atmasakhi, a mega serial written and scripted by her for Mazhavil Manorama is climbing the popularity charts, Sangeetha is obviously excited.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam