For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരണ്യ യാത്രയായത് ആ വലിയ ആഗ്രഹം ബാക്കിയാക്കി, തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു

  |

  മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് ശരണ്യയുടെ വിയോഗ വാർത്ത ശ്രവിച്ചത്. ഇനിയും നടിയുടെ വേർപാട് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ബ്രെയിൻ ട്യൂമറിനോട് പടപൊരുതിയ ശരണ്യ പ്രേക്ഷകരുടെ മനസ്സിൽ അതിജീവനത്തിന്റെ പ്രതീകമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരികെ എത്തുമ്പോഴായിരുന്നു കൊവിഡും ന്യൂമോണിയയും നടിയ്ക്ക് വീണ്ടും വില്ലനായത്. ട്യൂമറിനോട് പടപൊരുതി വിജയിച്ച ശരണ്യ വീണ്ടും ജീവിതത്തിലേയ്ക്ക് ശക്തമായി തിരികെ എത്തുമെന്ന് അവസാനം വരെ വിചാരിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  സാരി ഉടുത്ത് അതീവ സുന്ദരിയായി തമിഴ് ബിഗ് ബോസ് താരം ഓവിയ, നടിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  ഐശ്വര്യ റായി മകളെ വളർത്തുന്നത് റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലോ, വെളിപ്പെടുത്തി താരസുന്ദരി

  ഒരുപാട് ആഗ്രഹം ബാക്കിയാക്കിയാണ് ശരണ്യ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്. നടിയുടെ വാക്കുകൾ ഇന്ന് ഏറെ വേദനയോടെയാണ് മലയാളി പ്രേക്ഷകരും സുഹൃത്തുക്കളും ഓർമിക്കുന്നത്. ശരണ്യയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകാതെയാണ് നടി ചമയങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായിരിക്കുന്നത്.

  മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള നമ്പറും വിലാസും നൽകി ഗൂഗിൾ, നടന്റെ ആസ്തി വിവരങ്ങളും വെളിപ്പെടുത്തി

  കാന്‍സറിനോട് പൊരുതി ശരണ്യ വിടവാങ്ങി | FIlmiBeat Malayalam

  2012 ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നത്. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. നിരവധി ചികിത്സകളും ശസ്ത്രക്രീയകളും നടത്തിയിരുന്നു. എന്നാൽ ചികിത്സയുടെ ആദ്യ ഘട്ടങ്ങളിൽ നടി സീരിയലുകളിൽ അഭിനയിച്ചിരുന്നു. അഭിനയത്തോടുള്ള അതിയായ ആഗ്രഹമായിരുന്നു ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും നടിയെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത്. എന്നാൽ അധികം പിടിച്ച നിൽക്കാൻ ശരണ്യയ്ക്ക് കഴിഞ്ഞില്ല. മിനിസ്ക്രീനിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. എന്നാൽ നാളുകൾക്ക് ശേഷമായിരുന്നു ശരണ്യയുടെ രോഗവിവരം പ്രേക്ഷകർ അറിയുന്നത്.

  തുടരെ തുടരെയുള്ള സർജറികൾ ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നു. ശരീരം തളർന്ന പോകുകയായിരുന്നു. നടി സീമ ജി നായരിലൂടെയാണ് ശരണ്യയുടെ അവസ്ഥ പ്രേക്ഷകർ അറിയുന്നത്. എന്നാൽ ചികിത്സകൾക്കൊടുവിൽ ശരണ്യ യഥാർഥ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ട്യൂമറിൽ നിന്ന് ജീവിതത്തിലേയ്ക്ക് നടന്ന് കയറി ശരണ്യ തന്റെ പുനർജന്മായിട്ടായിരുന്നു കണ്ടത്. രണ്ടാം ജന്മം പുതിയ വീട്ടിലായിരുന്നു നടി ആരംഭിച്ചത്. നല്ല മാറ്റങ്ങളായിരുന്നു ശരണ്യയിൽ കണ്ടത്.

  ശരണ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഭിനയത്തിലേയ്ക്ക് മടങ്ങി വരുക എന്നത് നൽകിയ അഭിമുഖങ്ങളിലും യുട്യബ് ചാനലിലൂടേയുംനടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പഴയത് പോലെ അഭിനയത്തിൽ തിരികെ എത്താണമെന്ന് അതിയായ ആഗ്രഹവും ശരണ്യയ്ക്ക് ഉണ്ടായിരുന്നു.അത് വാക്കുകളിലും വ്യക്തമായിരുന്നു ശരണ്യയുടെ വിയോഗ വാർത്ത പുറത്ത് വന്നതോടെ ആ വീഡിയോ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.ഏറെ വേദനയോടെയാണ് നടിയുടെ ആ വാക്കുകൾ ഇന്ന് പ്രേക്ഷകർ കേൾക്കുന്നത്. Citylights- Saranya's Vlog എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

  കഴിഞ്ഞ മേയ് 23 നാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.നടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്റർ ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ജൂൺ10ന് കൊവിഡ് നെഗറ്റിവ് ആയി . തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേയ്ക്ക് കൊണ്ടു വന്നിരുന്നു. എന്നാൽ അന്ന് തന്നെ വീണ്ടും പനി കൂടുകയും വീണ്ടും ഐസിയുവിലേയ്ക്ക് മാറ്റുകയും ചെയ്തു. പ്രിയപ്പെട്ട താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  ശരണ്യയുടെ വീഡിയോ

  Read more about: ശരണ്യ
  English summary
  Actress Saranya Sasi's Last Wish Was To Act In Serials,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X