»   » വമ്പന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങള്‍

വമ്പന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ശ്രീകല. വീട്ടമ്മമാരുടെ പ്രിയപ്പെട്ട നടിയാണ് ശ്രീകല. അമ്മ എന്ന ടെലിവിഷന്‍ സീരിയലില്‍ ശ്രീകല അവതരിപ്പിച്ച സോഫി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതുവരെ 22ഓളം സീരിയലില്‍ നടി അഭിനയിച്ചു.

അതിനിടെ ബിഗ് സ്‌ക്രീനിലേക്കും ഒരു കൈ നോക്കിയിരുന്നു. 2006ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തില്‍ ഒരു കോളേജ് സ്റ്റുഡൻറിൻറെ വേഷത്തില്‍ എത്തിയ ശ്രീകല പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രമായ ഉറുമിയിലും ഒരു വേഷം അവതരിപ്പിച്ചിരുന്നു. ചെറിയ വേഷം ആയിരുന്നുവെങ്കിലും ആദ്യ ഷോട്ടിന് ശേഷം സംവിധായകന്‍ ഉള്‍പ്പടെ സെറ്റിലുണ്ടായിരുന്ന പലരും എന്നെ അഭിനന്ദിച്ചു. നടി പറയുന്നു.

ഇതൊരു തുടക്കം എന്ന് കരുതി

സന്തോഷ് ശിവന്റെ ഉറുമിയില്‍ ഞാന്‍ ഇപ്പോഴും സന്തുഷ്ടയാണ്. ഉറുമി ഒരു തുടക്കമാണെന്നാണ് കരുതിയത്. ഇനി നല്ല വേഷങ്ങള്‍ വരുമെന്ന് കരുതിയിരുന്ന എനിക്ക് പിന്നീട് ഒരു നല്ല വേഷം പോലും കിട്ടിയില്ല.

വമ്പന്‍ ചിത്രത്തില്‍ നിന്ന്

അതിനിടെയാണ് തന്നെ ഒരു വമ്പന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി അറിയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ നിന്നാണ് ഞാനറിയാതെ എന്നെ ഒഴിവാക്കിയത്. വളരെ വിഷമം തോന്നിയതായും നടി പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്

അതിൻറെ കാരണം അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്നതായിരുന്നു. സീരിയല്‍ നടി ആയതുക്കൊണ്ടായിരുന്നു തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ കാരണം. സീരിയല്‍ ആയാലും സിനിമയായാലും അഭിനയമല്ലേ നോക്കേണ്ടത്. ശ്രീകല പറഞ്ഞു.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന ശ്രീകല ഇപ്പോള്‍ ഫ്ലവേഴ്‌സ് ടിവിയിലെ രാത്രിമഴ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. മായദേവിയുടെ രാത്രമഴ എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരിയല്‍.

തിങ്കള്‍ മുതല്‍ വെള്ളി വരെ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാമും റിമി ടോമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലാണ് ശ്രീകല ഒടുവില്‍ അഭിനയിച്ചത്.

English summary
i rejected from big budjet film, she revealed.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam