For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പോയി; ന്യൂസില്‍ വന്നതാണ് എല്ലാവരും കണ്ടതെന്ന് ശ്രീവിദ്യ

  |

  സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ വന്നതിന് ശേഷമാണ് ശ്രീവിദ്യ ശ്രദ്ധിക്കപ്പെടുന്നത്. കൊഞ്ചലോട് കൂടി വര്‍ത്തമാനം പറയുന്ന ശ്രീവിദ്യയ്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. അടുത്തിടെയാണ് തന്റെ പ്രണയം വെളിപ്പെടുത്തി നടി രംഗത്ത് വരുന്നത്.

  സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമായി ഇഷ്ടത്തിലായ നടി വൈകാതെ വിവാഹിതയായേക്കും. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയില്‍ പല അഭിമുഖങ്ങളിലൂടെയും തന്റെ വിശേഷങ്ങളും ഇതുവരെയുള്ള ജീവിതത്തെ കുറിച്ചുമൊക്കെ ശ്രീവിദ്യ മനസ് തുറക്കുകയാണ്.

  Also Read: മേഘ്‌നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്

  പ്രേക്ഷകരടക്കം എല്ലാവരും ആശംസകള്‍ അറിയിച്ചിരുന്ന തനിക്കിപ്പോള്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് കിട്ടുന്നത്. നടന്‍ ബിനു അടിമാലിയുടെ കൂടെ കിടക്ക പങ്കിടണമെന്ന് പറഞ്ഞ വാക്കുകള്‍ക്ക് ശേഷം വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് തനിക്ക് കിട്ടിയതെന്നും ലെറ്റ് ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീദേവി പറയുന്നു.

  ആദ്യമൊക്കെ നല്ല അഭിപ്രായങ്ങളാണ് എനിക്ക് വന്നത്. പിന്നീടാണ് നമ്മളെ കുറിച്ച് മോശമായി സംസാരിച്ച് തുടങ്ങിയത്. ഫേസ്ബുക്കിലൂടെയാണ് വളരെ മോശമായിട്ടുള്ള കമന്റുകള്‍ വരുന്നത്. ഇടയ്ക്ക് വിഷമം തോന്നിയെങ്കിലും പിന്നീടത് മാറിയിട്ടുണ്ട്.

  ഇപ്പോള്‍ കുറച്ചായി എനിക്ക് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ടെന്നാണ് ശ്രീവിദ്യ പറയുന്നത്. കിടക്ക പങ്കിടലിനെ കുറിച്ച് പറഞ്ഞ എപ്പിസോഡിന് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞങ്ങളുടെ ശ്രീവിദ്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്ന കമന്റുകളുമുണ്ടായിരുന്നു.

  Also Read: കൂടെ അഭിനയിച്ച എല്ലാവര്‍ക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആദ്യ സിനിമയ്ക്ക് ശേഷം വിഷാദത്തിലായെന്ന് സാനിയ

  അന്ന് സ്റ്റാര്‍ മാജിക്കില്‍ നടി ലെന അതിഥിയായി വന്ന ദിവസമായിരുന്നു. എന്റെ ഡയലോഗ് കേട്ടിട്ട് അവിടെ എല്ലാവരും ചിരിക്കുകയാണ് ചെയ്തത്. ഇതൊക്കെ അവിടെ ലൈവായി നടന്നതാണ്. എപ്പിസോഡില്‍ വന്നതല്ല, ന്യൂസില്‍ വന്നതാണ് എല്ലാവരും കണ്ടത്. എനിക്ക് ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാന്‍ ആഗ്രഹം എന്ന തരത്തിലായിരുന്നു ന്യൂസ്. അതിലെന്റെ ഭാഷയുടെ പ്രശ്നം കൂടിയുണ്ടെന്ന് ശ്രീവിദ്യ പറയുന്നു.

  എന്റെ കൂടെ ബിനു ചേട്ടന്‍ ബെഡ് ഷെയര്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ പ്രശ്നമുണ്ടാവില്ലായിരുന്നു. മലയാളത്തില്‍ പറഞ്ഞതാണ് പണിയായത്. ബെഡ് ഷെയര്‍ ചെയ്ത് കളിക്കുന്ന ഗെയിമായിരുന്നു. അതിന് ഒരാളെ കൂടി തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. എന്റെ കൂടെ ആദ്യം അനുവാണ് ഉണ്ടായിരുന്നത്. അനു വന്നാല്‍ എനിക്ക് ജയിക്കാന്‍ പറ്റില്ലെന്ന് അറിയാം. അതുകൊണ്ടാണ് എനിക്ക് ആഗ്രഹം ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് ഞാന്‍ പറഞ്ഞത്.

  എന്റെ വീട്ടുകാരും ആ എപ്പിസോഡ് കണ്ടിരുന്നു. അത് കണ്ടതിന് ശേഷം അവര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ല. എപ്പിസോഡ് കണ്ട ആര്‍ക്കും പ്രശ്നമില്ല. എന്നാല്‍ ചിലര്‍ ആ ഡയലോഗ് മാത്രം കട്ട് ചെയ്ത് എനിക്ക് അയച്ച് തരുന്നുണ്ടായിരുന്നു. നിങ്ങള്‍ എപ്പിസോഡ് കണ്ടിട്ട് പറയൂ എന്നാണ് അവരോടൊക്കെ ഞാന്‍ പറഞ്ഞത്.

  കിടക്ക പങ്കിടുക എന്നല്ലാതെ അതിന് വേറെ വാക്കില്ല. ഇംഗ്ലീഷില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ. വാ ബിനു ചേട്ടാ ഇവിടെ വന്ന് കിടക്കൂ എന്ന് പറഞ്ഞാലും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത വരും.

  നീ ഇത് വല്ലതും അറിയുന്നുണ്ടോ എന്ന് ചോദിച്ച് ബിനു ചേട്ടന്‍ മെസ്സേജ് അയച്ചതായി ശ്രീവിദ്യ വ്യക്തമാക്കുന്നു. ഇതിനിടയില്‍ ഞാന്‍ തായ്ലന്‍ഡില്‍ പോയിട്ട് വരുന്ന സമയത്ത് ഒരു ചേച്ചിയും ഇതേ കുറിച്ച് ചോദിച്ച് വന്നിരുന്നു. മോളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോന്ന് ചോദിച്ചപ്പോള്‍ എപ്പിസോഡ് കണ്ടിരുന്നോ, കണ്ടിട്ട് പറയൂ എന്ന് ഞാന്‍ അവരോട് പറഞ്ഞതായിട്ടും ശ്രീവിദ്യ വ്യക്തമാക്കുന്നു.

  English summary
  Actress Sreevidya Mullachery Opens Up About Her Statement On Binu Adimaly Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X