Just In
- 32 min ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 47 min ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
- 14 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
Don't Miss!
- Sports
ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മറക്കാനാവാത്ത നിമിഷം അതാണ്, ചിരിപ്പിച്ചത് ആ നടനുമായുള്ള പ്രണയ വാർത്ത, സ്വാസികയുടെ 2020
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. സിനിമയിൽ നിന്ന് സീരിയലിൽ എത്തിയ നടിയ്ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചത് മിനിസ്ക്രീനിൽ നിന്നായിരുന്നു. സിനിമയിൽ മികച്ച അവസരങ്ങൾ തേടിയെത്തിയപ്പോഴും സ്വാസിക മിനിസ്ക്രീൻ ഉപേക്ഷിച്ചിരുന്നില്ല. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനംപോലെ മംഗല്യമാണ് നടിയുടെ ഏറ്റവും പുതിയ പരമ്പര.
2020 അത്ര നല്ല വർഷമായിരുന്നില്ല. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പോയ വർഷം സംഭവിച്ചത്. എന്നാൽ സ്വാസികയ്ക്ക് 2020 അത്ര മോശം വർഷമായിരുന്നില്ല. പ്രതിസന്ധികൾക്കിടയിലും ചില സന്തോഷങ്ങൾ നടിയെ തേടിയെത്തിയിരുന്നു. 2020 ലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വാസികയ്ക്കായിരുന്നു. ഇപ്പോഴിത 2020 ലെ മനോഹരമായ ഓർമ പങ്കുവെയ്ക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാന പുരസ്കാരം ലഭിച്ചതാണ് പോയ വർഷത്തെ ഏറ്റവും വലിയ സന്തോഷമെന്നാണ് താരം പറയുന്നത്.

മറക്കാനാവാത്ത സംഭവം
10 വർഷത്തെ അഭിനയജീവിതത്തിൽ ഒരുപാട് ഉയർച്ച- താഴ്ചകളും കഷ്ടപ്പാടുമൊക്കെ നേരിടേണ്ടി വന്നിരുന്നു. അതിനെല്ലാം പകരമായി കിട്ടിയ ഒരു വലിയ അംഗീകാരമാണ് ഈ പുരസ്കാരം. പ്രതിസന്ധി നിറഞ്ഞ ഈ വർഷത്തിൽ ഇങ്ങനെയൊരു വിലമതിക്കാനാവാത്ത ഒരു സംഭവം ഉണ്ടായതിൽ വളരെയധികം സന്തോഷമുണ്ടെന്നും സ്വാസിക പറയുന്നു. കൊവിഡ് സാഹചര്യത്തെ തുടർന്ന് ഞങ്ങളുടെ സിനിമ ശ്രദ്ധിക്കാതെ പോകും എന്നായിരുന്നു വിചാരിച്ചത് അപ്രതീക്ഷിതമായിരുന്നു ആ പുരസ്കാരമെന്നും നടി പറയുന്നു.

ആത്മാർഥമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടാൻ കഴിയുമെന്നുള്ള തിരിച്ചറിവുണ്ടായത് ഈ വർഷമായിരുന്നു. എന്ത് കാര്യവും മാറ്റി വയ്ക്കുന്നത് നമ്മുടെ ശീലമാണ്. ഏതൊരു പുതിയ കാര്യം ചെയ്യുന്നതിന് മുൻപും, മടി , സമയമില്ല എന്നീ ന്യായങ്ങൾ പറഞ്ഞു. എന്നാൽ ഈ ലോക്ക്ഡൗൺ സമയത്തു, ആളുകൾ തങ്ങൾക്കിഷ്ടപ്പെട്ടത് ചെയ്യാൻ എന്തെല്ലാം നൂതന ആശയങ്ങളാണ് കണ്ടെത്തിയത്. ക്ലാസുകൾ ഓൺലൈൻ ആയത്, സിനിമകൾ പോലും ഓൺലൈനായി ചിത്രീകരിക്കപ്പെട്ടത് ഇതെല്ലാം പുതുമ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങൾ ഉണ്ട് എന്ന് തെളിയിക്കുന്ന കാര്യങ്ങളാണ്.

ഈയിടെ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. 2020 ൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും ഈ ഗോസിപ്പ് തന്നെയായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും പുതിയ ഗോസ്സിപ് വായിച്ചു ചിരിക്കുകയായിരുന്നെന്നും സ്വാസിക പറഞ്ഞു.

2020 ൽ ആയിരുന്നു നടിയുടെ ആങ്കറിംഗ് പ്രവേശനവും. റെഡ് കാർപെറ്റ് എന്ന പരിപാടിയിലൂടെയാണ് അവതരണ രംഗത്തയ്ക്ക് എത്തിയിരിക്കുന്നത്. സമൂഹത്തിനു തന്നെ റോൾ മോഡലുകളാക്കാൻ കഴിയുന്ന സ്ത്രീകളെ ആദരിക്കുന്ന പരിപാടിയാണിത്. അവരെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരിക എന്നത് എന്റെ ചുമതലയായിട്ടാണ് . ഞാൻ ഇപ്പോൾ കാണുന്നത്. ലോക്ക്ഡൗണിനു ശേഷം ആദ്യം വന്ന അവസരമായിരുന്നു ഇത്. കൂടാതെ പരിപാടിയുടെ പ്രത്യേകതയും തന്നെ ആകർഷിച്ചുവെന്നും സ്വാസിക പറയുന്നു.