For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത് എന്റെയൊരു സൈക്കോളജിക്കൽ മൂവായിരുന്നു', വിവാഹത്തെ കുറിച്ച് നടി സ്വാസിക

  |

  സിനിമാ സീരിയൽ രം​ഗത്ത് ഒരുപോലെ സജീവമായ നടിയാണ് സ്വാസിക വിജയ്. സീരിയലിലൂടെയാണ് താരത്തെ കൂടുതൽ പ്രേക്ഷകരും സ്വീകരിച്ചത്. നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് 2020ൽ മികച്ച സ്വാഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. പത്ത് വർഷത്തിന് മുകളിലായി സിനിമാ സീരിയൽ രം​ഗത്ത് സ്വാസിക സജീവമാണ്. അഭിനയ ജീവിതത്തിനിടയിൽ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത സമ്മാനമെന്നാണ് അന്ന് സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ സ്വാസിക പറഞ്ഞത്.

  Also Read: രാജ് കുന്ദ്ര വിഷയത്തിന് ശേഷം ബോളിവുഡ് ശിൽപ ഷെട്ടിയെ അവ​ഗണിക്കുന്നു?

  വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് സ്വാസികയെ തേടി പുരസ്കാരം എത്തിയത്. ഒരു ലൈം​ഗിക തൊഴിലാളിയുടെ വേഷമാണ് സ്വാസിക ചിത്രത്തിൽ അവതരിപ്പിച്ചത്. വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയാണ് സിനിമ പറഞ്ഞത്. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസികയ്ക്ക് പുറമേ സിജു വിത്സൺ, ശബരീഷ് വർമ എന്നിവർ മറ്റ് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സീരിയലും സിനിമകളുമായി തിരക്കിലായ താരം പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ.

  Also Read: 'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി

  അടുത്തിടെ താൻ ജനുവരിയിൽ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ വിവാഹം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞത്. യുട്യൂബ് വീഡിയോയിൽ ഉടൻ വിവാഹിതയാകുമെന്ന് അറിയിച്ചതിലെ വാസ്തവം ചോദിച്ചപ്പോൾ പെട്ടന്നൊരു ആവേശത്തിൽ പറഞ്ഞതാണ് എന്നാണ് സ്വാസിക പറഞ്ഞത്.

  'വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ വരുമ്പോൾ എന്റെ മൂഡിന് അനുസരിച്ചാണ് ഞാൻ മറുപടി പറയുന്നത്. ചിലപ്പോൾ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്... ചിലപ്പോൾ പ്രണയം തകർന്നുവെന്ന് പറയാൻ തോന്നും. അല്ലാതെ എന്റെ മറുപടിക്ക് ശേഷം വരാൻ പോകുന്ന വാർത്തകളെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറേയില്ല. വിവാഹിതയാകാൻ പോകുന്നുവെന്ന് പറഞ്ഞശേഷം നിരവധി വാർത്തകളാണ് അത് സംബന്ധിച്ച് വന്നത്. ഞാൻ അത് പറഞ്ഞത് കൊണ്ട് പിന്നീട് കുറച്ച് ദിവസം ഞാൻ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു' സ്വാസിക പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു. വിവാഹിതയാകാൻ പോകുന്നുവെന്ന പറഞ്ഞശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച് നിരവധിപേരാണ് എത്തിയതെന്നും തന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും വിവാഹിതയാകാൻ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റർവ്യൂവിന്റെ ബഹളമായിരുന്നുവെന്നും സ്വാസിക പറയുന്നു.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടൻ വിവാഹിതയാകും എന്ന് പറയുന്നതെന്നും സ്വാസിക കൂട്ടിച്ചേർത്തു. തന്റെ കരിയറിനെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും സ്വാസിക പറഞ്ഞു. ഇപ്പോൾ മനംപോലെ മം​ഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക. സീരിയലിലെ നായകൻ നടൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മം​ഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ. മോഹൻലാൽ സിനിമ ആറാട്ടിലും ശ്രദ്ധേയ കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നുണ്ട്. ചതുരം, കുടുക്ക്, ഒരുത്തി തുടങ്ങി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്ന സ്വാസിക അഭിനയിച്ച മറ്റ് സിനിമകൾ. സീതയെന്ന സീരിയലിലെ പ്രകടനത്തിലൂടെ നിരവധി ഫാൻസ് പേജുകളും സ്വാസികയുടെ പേരിൽ പ്രവർത്തിക്കുന്നുണ്ട്.

  Read more about: swasika television
  English summary
  actress swasika vijay open up about her marriage controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X